രണ്ടു വര്‍ഷമായി കാണാതിരുന്ന വ്യക്തി മരിച്ചു പോയെന്ന് രേഖകള്‍ വന്നാല്‍ എന്ത് ചെയ്യും? ഇങ്ങനെ പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള യുവാവ്. ഒരു നീണ്ട യാത്ര കഴിഞ്ഞ തിരിച്ചെത്തിപ്പോള്‍ രേഖകള്‍ പറഞ്ഞത് ഇദ്ദേഹം മരിച്ചു പോയെന്നായിരുന്നു.
മധ്യ അമേരിക്കയിലെ കോസ്റ്റ റിക്കയില്‍ നിന്നുള്ള ഒരു 34 -കാരനാണ് താന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കേണ്ട 'വല്ലാത്ത ഒരുവസ്ഥ' വന്നിരിക്കുന്നത്. നിക്ക് ഫാറ്റോറോസ് എന്നാണ് യുവാവിന്റെ പേര്. ഇദ്ദേഹം രണ്ട് വര്ഷത്തോളുമള്ള ഒരു നീണ്ട യാത്ര പോയതാണ് ഔദ്യോഗികമായി 'പരേതനാവാന്‍' കാരണം.
ഇദ്ദേഹം അമിതവേഗത്തില്‍ വാഹനമോടിച്ചതിന് പിഴയൊടുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ നിക്കിനോട് പഴയടക്കാന്‍ ആവശ്യപ്പെട്ട് രണ്ട് വര്‍ഷമായി അധികൃതര്‍ അതിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍, അവര്‍ക്ക് നിക്കിനെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് ഔദ്യോഗികമായി മരിക്കേണ്ടി വന്നത്.
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതോടെ ഇപ്പോള്‍ നിക്കിന്റെ പ്രധാന ജോലി താന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതാണ്. ഇതിന് താന്‍ കഷ്ടപ്പെടുകയാണ് എന്നുമാണ് നിക്ക് പറയുന്നത്. താന്‍ മരിച്ചതായിട്ടുള്ള അറിയിപ്പ് കിട്ടിയെങ്കിലും അമ്മ അത് തുറന്നിരുന്നില്ല എന്നും നിക്ക് പറയുന്നു. യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് അങ്ങനെ ഒരു മെയില്‍ വന്നതായി കാണുന്നത് എന്നും നിക്ക് പറഞ്ഞു.
നിക്കിന്റെ വക്കീലായ വില്യം കോര്‍ബാറ്റ്ലി പറയുന്നത്, ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍, അത് വളരെ വളരെ അപൂര്‍വമാണ് എന്നാണ്. നിക്കിന്റെ ജീവിതത്തില്‍ ഇനിയങ്ങോട്ട് എല്ലാ മേഖലകളിലും ഇത് ബാധിക്കും. എത്രയും പെട്ടെന്ന് നിക്ക് മരിച്ചിട്ടില്ല എന്ന് രേഖകളില്‍ തിരുത്ത് വരേണ്ടതുണ്ട് എന്നും വക്കീല്‍ പറയുന്നു. എന്നാല്‍, മന്ത്രാലയം പറയുന്നത്, തെറ്റ് പറ്റിപ്പോയി. പക്ഷേ, ഉടനടി തന്നെ അത് ശരിയാക്കി നിക്ക് മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് എന്ന് വിവിധ രേഖകളില്‍ മാറ്റം വരുത്തും എന്നാണ്.