വിവാഹ പ്രായം ഇങ്ങെത്തി. ജീവിതം സാമ്പത്തികമായി വളരെ സുരക്ഷിതമായ അവസ്ഥയും. എന്നാല്‍ ഇനിയൊരു വിവാഹം കഴിക്കാമെന്ന് കരുതിയ 35വയസ്സുകാരന്‍ പക്ഷെ ഒരിക്കലും കരുതിയിരുന്നില്ല തനിക്ക് മുന്നില്‍ ഇത്രയും വലിയ പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന്.
ഷീജിങിലെ ഹാങ്‌സുവിലുള്ള വാങ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യുവാവിനാണ് ഇപ്പോള്‍ വിവാഹം എന്നാല്‍ പേടി സ്വപ്‌നമായി മാറിയിരിക്കുന്നത്. ഇദ്ദേഹം തന്റെ ജീവിതം സാമ്പത്തികമായി സുരക്ഷിതമായി എന്ന് കണ്ടതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. പക്ഷെ ഇഷ്ടപ്പെട്ട പെണ്‍കുട്ടി തന്നോട് പറഞ്ഞത് കേട്ട് ഇയാള്‍ ഞെട്ടുകയായിരുന്നു.
35 വയസ്സ് ആയപ്പോഴാണ് ഇദ്ദേഹം വിവാഹിതനാകാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ചൈനയില്‍ സ്വന്തമായി രണ്ട് അപ്പാര്‍ട്‌മെന്റുകളുടെ വരുമാനമായി ഒരു ലഭിക്കുന്നത് ഒരുലക്ഷം രൂപ ഇയാള്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 11 ലക്ഷത്തോളം രൂപയാണ് ഇയാളുടെ ആകെ വരുമാനം. അതുകൊണ്ട് തന്നെ ഇനി ഒരു കുടുംബം കെട്ടിപ്പടുക്കാം എന്ന് കരുത്തുകയായിരുന്നു വാങ്. ഈ മാസം ആദ്യമാണ് വാങ് യുവതിയുമായി പരിചയത്തിലായതും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയതും. എന്നാല്‍ ഇതിനു പിന്നാലെയാണ് യുവതി വാങിനൊരു ലിസ്റ്റ് നല്‍കിയത്. 'കുടുംബത്തിലെ ദൈന്യംദിന ചെലവുകള്‍' എന്ന തലക്കെട്ടിലുള്ള ലിസ്റ്റായിരുന്നു ഇത്.
'വീട്ടിലേക്കുള്ള സാധനങ്ങള്‍ക്കുള്ള ചെലവ്, യാത്രാച്ചെലവ്, ഫോണ്‍, ടി.വി എന്നിവ വാങ്ങാനും പുതുക്കാനുമുള്ള ചെലവ്, ഷോപ്പിങ്, കുട്ടികളുണ്ടായാല്‍ അവരെ വളര്‍ത്താന്‍ വേണ്ട ചെലവ്, തന്റെ മാതാപിതാക്കളുടെ ചികിത്സാച്ചെലവ്', തുടങ്ങി ഏകദേശം 9,900 യുവാന്‍ പൊടിക്കാനുള്ള ലിസ്റ്റായിരുന്നു യുവതിയുടേത്. ഇതെല്ലാം തന്നെ നിര്‍ബന്ധമായും വേണ്ടി വരുന്നതാണ് എന്ന് യുവതി പ്രത്യേകം ലിസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. അതേസമയം, ഒന്നിച്ചു ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളെപ്പറ്റി കൃത്യമായ ധാരണ വാങിന് ഉണ്ടാകണം എന്നതുകൊണ്ടാണ് താന്‍ ഈ ലിസ്റ്റ് അയച്ചത് എന്നാണ് യുവതി പറഞ്ഞത്.