ഒരു ഈസ്റ്റര്‍ എഗ് മുഴുവനായും ഒറ്റയടിക്ക് കഴിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എന്‍എച്ച്എസ് ഡോക്ടര്‍. ആളുകള്‍ക്കിടയില്‍ ദന്തക്ഷയം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവയെല്ലാം വര്‍ധിച്ചുവരികയാണെന്നും ഇതിനാല്‍തന്നെ ഭക്ഷണ കാര്യങ്ങളില്‍ മിതത്വം പാലിക്കണമെന്നും എന്‍എച്ച്എസ് സഫോക്ക് ആന്‍ഡ് നോര്‍ത്ത് ഈസ്റ്റ് എസെക്‌സ് ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡിലെ മെഡിക്കല്‍ ഡയറക്ടര്‍ കൂടിയായ ഡോ ആന്‍ഡ്രൂ കെല്‍സോ മുന്നറിയിപ്പ് നല്‍കി.
ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ഒരു ബ്ലോഗിനായി നടത്തിയ അഭിമുഖത്തില്‍ ഒരു ഈസ്റ്റര്‍ എഗ് മുഴുവനായും ഒറ്റയടിക്ക്'കഴിക്കാനുള്ള പ്രേരണയെ ചെറുക്കാന്‍ അദ്ദേഹം ആളുകളെ ഉപദേശിച്ചു. ഒരു ശരാശരി ഈസ്റ്റര്‍ മുട്ടയില്‍ മുതിര്‍ന്നവര്‍ ശുപാര്‍ശ ചെയ്യുന്ന ദൈനംദിന കലോറിയുടെ മുക്കാല്‍ ഭാഗവും അടങ്ങിയിട്ടുണ്ടെന്ന് നമ്മളില്‍ പലരും മനസ്സിലാക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേക്കും ബിസ്‌ക്കറ്റും ചേര്‍ത്ത് മുട്ടകള്‍ ഉണ്ടാക്കുന്നതിനാല്‍ അതില്‍ അധിക പഞ്ചസാരയും കലോറിയും ചേര്‍ക്കുന്നുവെന്ന് ഡോ കെല്‍സോ പറഞ്ഞു, അത് നമ്മുടെ ശരീരത്തിന് ഒരു ഗുണവും ചെയ്യുന്നില്ല. 'നിങ്ങള്‍ മധുര പലഹാരങ്ങള്‍ ആസ്വദിച്ചു കഴിച്ചോളു, എന്നാല്‍ ദയവായി അത് അമിതമാക്കരുത്.'അദ്ദേഹം ഉപദേശിച്ചു. '
ഈസ്റ്റര്‍ 'എന്‍എച്ച്എസ് ജീവനക്കാര്‍ക്കും സേവനങ്ങള്‍ക്കും തിരക്കുള്ള കാലഘട്ടം' ആയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍, 'പാരസെറ്റമോള്‍, സ്റ്റിക്കിംഗ് പ്ലാസ്റ്ററുകള്‍, ദഹനക്കേട്, വയറിളക്കം തടയുന്നതിനുള്ള മരുന്ന്' എന്നിവ കൈവശം ഉണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.