തമിഴ് സിനിമാ നടന് ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും.
തമിഴ് ഉള്‍പ്പടെ നിരവധി ഭാഷകളില്‍ അഭിനയിച്ച ബാലാജി 1975ലാണ് ജനിച്ചത്. കമല്‍ ഹാസന്റെ 'മരുതനായക'ത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. തമിഴ് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തെത്തി.
വേട്ടയാട് വിളയാട്, വട ചെന്നൈ, മായവന്, ഭൈരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങള്‍. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി 2004ല്‍ തീയേറ്ററുകളിലെത്തിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര മേഖലയിലേക്ക് അദ്ദേഹമെത്തുന്നത്. തുടര്‍ന്ന് ഭഗവാന്, ഡാഡികൂള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
തമിഴ് സിനിമാ ലോകത്തേയും ആരാധകരേയും ഞെട്ടിച്ചാണ് ഡാനിയല്‍ ബാലാജിയുടെ മരണ വാര്‍ത്ത എത്തുന്നത്. ടെലിവിഷനിലൂടെയാണ് ബാലാജി ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഡാനിയല്‍ ബാലാജിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് എത്തുകയാണ് സിനിമാലോകം. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച നടന്റെ വസതിയില്‍ നടക്കും.