18
MAR 2021
THURSDAY
1 GBP =105.79 INR
1 USD =83.29 INR
1 EUR =90.62 INR
breaking news : ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരത്തിന് 'അല്ലാഹു അക്ബര്‍' എന്ന് ആക്രേശിച്ച് നിരപരാധിയായ 70 കാരനെ കുത്തിക്കൊന്നു; 45 കാരനായ മൊറോക്കന്‍ അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ >>> ക്യാന്‍സര്‍ ഭേദമാകാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയെന്ന് ഇന്റര്‍നെറ്റ്, ദിവസവും പതിമൂന്ന് കപ്പ് കാരറ്റ് ജ്യൂസ് കുടിച്ച യുവതിക്ക് 'പണികിട്ടി', ഒടുവില്‍ >>> രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായി; 30 കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതി, കുട്ടി വേട്ടക്കാരി റെബേക്കയുടെ 'ലീലാവിലാസങ്ങള്‍' ഞെട്ടിക്കുന്നത്! >>> അവസാനമായി ഭക്ഷണവും വെള്ളവും കുടിച്ചത് പത്താമത്തെ വയസ്സില്‍!!! ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായെന്ന് യുവതി >>> 'മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഉള്ളത് സിവില്‍ കേസ് ക്രിമിനല്‍ നടപടികള്‍ക്ക് പ്രസക്തിയില്ല', നിര്‍മ്മാതാക്കള്‍ക്കെതിരായ നീക്കത്തില്‍ പരാതിക്കാരന് തിരിച്ചടി, നടപടിക്ക് കോടതി സ്റ്റേ >>>
Home >> NAMMUDE NAADU
'കനത്ത ചൂടില്‍ എസിയിലെ തണുപ്പ് തേടി മൂര്‍ഖന്‍ എടിഎമ്മില്‍', കാര്‍ഡ് ഇട്ട് പണമെടുക്കാനാരംഭിച്ച യുവാവ് കണ്ടത് എടിഎം മെഷീനു പിന്നില്‍ ഫണം വിടര്‍ത്തിയ പാമ്പിനെ, പേടിച്ചോടി യുവാവ്

സ്വന്തം ലേഖകൻ

Story Dated: 2024-04-03

പണമെടുക്കാന്‍ എടിഎമ്മിലെത്തിയ വ്യക്തി പാമ്പിനെ കണ്ടോടി. പുല്‍പ്പള്ളിയില്‍ ആണ് സംഭവം. പുല്‍പ്പള്ളിയിലെ കാനറാ ബാങ്ക് എടിഎമ്മില്‍ നിന്നാണ് യുവാവ് മൂര്‍ഖന്‍ പാമ്പിനെ കണ്ട് പേടിച്ച് ഓടിയത്. 

കഴിഞ്ഞ ഞായറാഴ്ച  ഈസ്റ്റര്‍ ദിനത്തില്‍ രാത്രിയായിരുന്നു സംഭവം. പണമെടുക്കാന്‍ വന്ന പെരിക്കല്ലൂര്‍ സ്വദേശി ഒഴുകയില്‍ ഷൈജുവാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ട് ഭയന്നത്. ഷൈജു എ ടി എമ്മിലെത്തി പണമെടുക്കാനായി കാര്‍ഡ് ഇട്ടപ്പോള്‍ എ ടി എം മെഷീന് പിന്നില്‍കിടന്ന പാമ്പ് ഫണം വിടര്‍ത്തി മുന്നോട്ടുവരികയായിരുന്നു.

ഉടന്‍ തന്നെ ഷൈജു പുറത്തേക്കിറങ്ങി വാതിലടച്ചു. രാത്രി പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു വനപാലകരെത്തി പാമ്പിനെ പിടികൂടി. എടിഎം കൗണ്ടറിന്റെ വാതില്‍ തുറന്നുകിടന്നതുകൊണ്ടാണ് പാമ്പ് അകത്തുകടന്നതെന്നാണ് വനപാലകര്‍ പറഞ്ഞത്. കടുത്ത വേനല്‍ മൂലം ഇഴജന്തുക്കള്‍ തണുപ്പുള്ള സ്ഥലങ്ങള്‍ തേടി പോകുന്നതാണ് ഇതിന് കാരണമെന്നും അവര്‍ പറഞ്ഞു.

More Latest News

ക്യാന്‍സര്‍ ഭേദമാകാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയെന്ന് ഇന്റര്‍നെറ്റ്, ദിവസവും പതിമൂന്ന് കപ്പ് കാരറ്റ് ജ്യൂസ് കുടിച്ച യുവതിക്ക് 'പണികിട്ടി', ഒടുവില്‍

ഇന്ന് അസുഖം വന്ന് ഹോസ്പറ്റിലിലേക്ക് ഒരു ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പ് സ്വയം ചികിത്സ നടത്തുന്നവരാണ് ചിലരെങ്കിലും. അത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ട ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. യുകെ സ്വദേശിനിയായ യുവതിയ്ക്കാണ് ഇന്റര്‍നെറ്റില്‍ നോക്കി മരുന്ന് കഴിച്ച് പണികിട്ടിയത്. 39-കാരി ഐറീന സ്റ്റോയ്നോവ 2021 മുതല്‍ കാന്‍സര്‍ ബാധിതയാണ്. എന്നാല്‍ ക്യാന്‍സറിന് ചികിത്സ തേടാന്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ആണ് മരുന്ന് തിരഞ്ഞത്. അര്‍ബുദം ഭേദമാകാന്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് ഐറീന കണ്ടെത്തിയ പരിഹാരമായിരുന്നു കാരറ്റ് ജ്യൂസ്. സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ച വ്യാജവീഡിയോ ആയിരുന്നു ഇതിനാധാരം. കാരറ്റ് ജ്യൂസ് കുടിച്ചാല്‍ കാന്‍സര്‍ മാറുമെന്ന് വിശ്വസിച്ച യുവതി വീഡിയോയില്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം ജ്യൂസ് കുടിക്കാന്‍ തുടങ്ങി. ദിവസവും 13 കപ്പ് കാരറ്റ് ജ്യൂസ് ഐറീന കുടിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുവതിയുടെ നില മോശമാകാന്‍ തുടങ്ങി. കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ഉപേക്ഷിച്ച് വീട്ടുവൈദ്യവുമായി അവര്‍ മുന്നോട്ട് പോയി. എന്നാല്‍ വൈകാതെ തന്നെ ഐറീന വീണു. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് നീങ്ങിയതിന്റെ ഫലമായി ഇപ്പോള്‍ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലാണ് ഐറീന. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് നേരാംവണ്ണം ശ്വാസമെടുക്കാന്‍ പോലും ഐറീനയ്ക്ക് പ്രയാസമായിരുന്നു. കാരണം ശ്വാസകോശത്തിലടക്കം ദ്രാവകം കയറിയ നിലയിലാണ് യുവതി എത്തിയതെന്നും അപകടകരമായ ആഹാരക്രമീകരണം കാരണം ഒറ്റയടിക്ക് 20 കി.?ഗ്രാം തൂക്കമായിരുന്നു യുവതി കുറഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാമൂഹിക മാദ്ധ്യമങ്ങളെ സമ്പൂര്‍ണമായും വിശ്വസിച്ച് ജീവിക്കുന്നവര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഐറീനയുടെ അവസ്ഥ വലിയൊരു പാഠമാണ്. രോഗം ഭേദമാകാന്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന രീതിക്കെതിരെ മെഡിക്കല്‍ കൗണ്‍സിലടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അവസാനമായി ഭക്ഷണവും വെള്ളവും കുടിച്ചത് പത്താമത്തെ വയസ്സില്‍!!! ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായെന്ന് യുവതി

വെള്ളവും ഭക്ഷണവും കഴിക്കാതെ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? എന്നാല്‍ കഴിഞ്ഞ പതിനാറ് വര്‍ഷമായി താന്‍ ഭക്ഷണവും വെള്ളവും കഴിച്ചിട്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു യുവതി. എത്യോപ്യയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയത്.  മുളുവര്‍ക്ക് അമ്പാവ് എന്നാണ് സ്ത്രീയുടെ പേര്. താന്‍ അവസാനമായി വെള്ളവും ഭക്ഷണവും കഴിച്ചത് പത്താം വയസ്സില്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. തനിക്ക് ഭക്ഷണമോ വെള്ളമോ കഴിക്കണം എന്ന് തോന്നുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അതിനാലാണ് കഴിക്കാത്തതെന്നും ഇവര്‍ പറയുന്നു. 10 വയസ്സായിരിക്കുമ്പോഴാണത്രെ അവര്‍ അവസാനമായി ഭക്ഷണം കഴിച്ചത്. അത് പച്ചക്കറി സ്റ്റ്യൂ ആയിരുന്നു എന്നും അവര്‍ പറയുന്നു. തനിക്ക് ഒരിക്കലും വിശപ്പ് തോന്നിയിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. താന്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കിലും തന്റെ കുടുംബത്തിന് വേണ്ടി ഭക്ഷണം പാകം ചെയ്യാറുണ്ട് എന്നും ഇവര്‍ പറയുന്നു. ഒരു കുട്ടിയുടെ അമ്മയാണ് ഇവര്‍. അതേസമയം, ഇവരെ പലരാജ്യത്തു നിന്നുമുള്ള പല ഡോക്ടര്‍മാരും മാറിമാറി പരിശോധിച്ചു. എന്നാല്‍, അസാധാരണമായ ഒന്നും കണ്ടെത്താനായില്ല എന്നാണ് ഡോക്ടര്‍മാരെല്ലാം പറയുന്നത്. മാത്രവുമല്ല, പരിശോധിച്ച ഡോക്ടര്‍മാരെല്ലാം പറയുന്നത് അവള്‍ പൂര്‍ണ്ണാരോഗ്യവതിയാണ് എന്നാണ്.  അടുത്തിടെ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയും യുകെയില്‍ നിന്നുള്ള യൂട്യൂബറുമായ ഡ്രൂ ബിന്‍സ്‌കി അവളെക്കുറിച്ച് കൂടുതലറിയാന്‍ വേണ്ടി അമ്പാവിനെ സന്ദര്‍ശിച്ചിരുന്നു. ''ഞാന്‍ എന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്, അവര്‍ എന്നോട് രാവിലെ ഭക്ഷണം കഴിച്ച് സ്‌കൂളില്‍ പോകാന്‍ ആവശ്യപ്പെടുമായിരുന്നു. ഞാന്‍ കഴിക്കില്ല, കഴിച്ചു എന്ന് അഭിനയിക്കും. എനിക്ക് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ല. എനിക്ക് വിശന്നിരുന്നില്ല'' എന്നാണ് അവള്‍ ബിന്‍സ്‌കിയോട് പറഞ്ഞത്.  ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അവള്‍ക്ക് ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന് വേണ്ടി ഗ്ലൂക്കോസ് നല്‍കുകയായിരുന്നു. അതുപോലെ പ്രസവിച്ച സമയത്തും മുലപ്പാലില്ലാത്തതിനാല്‍ അവള്‍ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചിരുന്നില്ല എന്നും പറയുന്നു. എന്തായാലും, ഇത്രയധികം കാലം എങ്ങനെയാണ് ഭക്ഷണവും വെള്ളവും കഴിക്കാതെ ഒരാള്‍ ജീവിക്കുക എന്നാണ് യുവതിയുടെ കഥയറിഞ്ഞവരെല്ലാം ചോദിക്കുന്നത്.

'മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഉള്ളത് സിവില്‍ കേസ് ക്രിമിനല്‍ നടപടികള്‍ക്ക് പ്രസക്തിയില്ല', നിര്‍മ്മാതാക്കള്‍ക്കെതിരായ നീക്കത്തില്‍ പരാതിക്കാരന് തിരിച്ചടി, നടപടിക്ക് കോടതി സ്റ്റേ

ഹിറ്റുകളുടെ ചരിത്രം തിരുത്തി കുറിച്ച സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ കഥ ദൃശ്യവത്കരിച്ചപ്പോള്‍ മലയാളികളും മറ്റ് ഭാഷക്കാരും ഒന്നിച്ച് കയ്യടിച്ചു. എന്നാല്‍ സിനിമ തീയറ്ററില്‍ നിന്നും ഓടിടിയിലേക്ക് പ്രഖ്യാപിച്ചപ്പോഴാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസുമായി സിറാജ് വലിയതറ എന്ന വ്യക്തി എത്തിയത്. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നതായിരുന്നു കേസ്. ഇപ്പോഴിതാ കേസിന് കോടതി സ്‌റ്റേ കൊടുത്തിരിക്കുകയാണ്. 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ക്കാണ് കോടതിയുടെ സ്റ്റേ. സൗബിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ സൗബിന്റേയും ഷോണ്‍ ആന്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു സിറാജ് വലിയ തറയുടെ പരാതി. എന്നാല്‍ ഇതൊരു സിവില്‍ കേസാണെന്നും ക്രിമിനല്‍ നടപടികള്‍ക്ക് പ്രസക്തിയില്ലെന്നുമായിരുന്നു സൗബിന്റെ പിതാവും കുറ്റാരോപിതരില്‍ ഒരാളുമായ ഷാഹിര്‍ ബാബുവിന്റെ വാദം. ജസ്റ്റിസ് വിജു എബ്രഹാം ആണ് ഒരു മാസത്തേക്ക് ഇത് സംബന്ധിച്ച നടപടികള്‍ക്ക് സ്റ്റേ നല്‍കിയത്. സിറാജ് വലിയതറ എന്ന പരാതിക്കാരന്‍ സിനിമക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നല്‍കാതിരിക്കുകയും, അത് മൂലം കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നും ആയിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാല്‍ ഷൂട്ട് ഷെഡ്യൂളുകള്‍ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്തെന്നും അവര്‍ കോടതിയെ അറിയിച്ചു. ഇരുന്നൂറ് കോടിയോളം രൂപ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യത നേടി. ഫെബ്രുവരി 22 നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

മത്തായി തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി, വാര്‍ധക്യ സഹജമായ അസുഖത്താല്‍ ഏതാനും ദിവസമായി ചികത്സയിലായിരുന്നു

ന്യൂയോര്‍ക്ക് : മല്ലപ്പള്ളി കീഴ്വായ്പൂര്‍ പാണ്ടിച്ചേരില്‍ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് ഹണ്ടിങ്ങ്ടണില്‍ നിര്യാതനായി. 1972-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ല്‍ സര്‍വീസില്‍ നിന്നും വിരമിക്കന്നത് വരെ ദീര്‍ഘകാലം മന്‍ഹാട്ടനില്‍ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മെറിക്കിലുള്ള ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു പരേതന്‍. വാര്‍ധക്യ സഹജമായ അസുഖത്താല്‍ ഏതാനും ദിവസമായി ചികത്സയിലായിരുന്നു. പരേതന്റെ മൃതശരീരം പൊതു ദര്‍ശനത്തിനായി ഇന്നലെ വൈകിട്ട് 4:30 മുതല്‍ 8:30 വരെ ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ചു. സംസ്‌കാര ശുശ്രൂഷ ഇന്ന് രാവിലെ 8:30 മുതല്‍ ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്നതും, സംസ്‌കാരം 11 മണിക്ക് ഫാമിങ്ഡെയില്‍ പയിന്‍ലോണ്‍ സെമിത്തേരിയില്‍ നടത്തുന്നതുമാണ് (Pine-lawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735). ഭാര്യ: റേച്ചല്‍ (തങ്കമ്മ). മക്കള്‍: അനില്‍ തോമസ്, അരുണ്‍ തോമസ്. മരുമക്കള്‍ ഡോ. സൂസന്‍, ക്രിസ്സി. കൊച്ചു മക്കള്‍: ബ്രെയന്ന, ജൊനാഥന്‍, നീന, കെയ്റ്റ്, അയാന്‍.  

ഭിന്നശേഷിക്കാരന് 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി, ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റിംഗ് പ്രമോഷനും ബോചെ നിര്‍വഹിച്ചു

വയനാട് : കല്‍പ്പറ്റയിലെ മേപ്പാടി റിപ്പണ്‍ സ്വദേശിയായ റഷീദിന് ബോചെ പാര്‍ട്ണര്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി. ചെറുപ്പത്തിലെ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്ന റഷീദ് മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാതെ സ്‌കൂള്‍ പരിസരത്ത് പെട്ടിക്കട നടത്തിയാണ് ഉപ്പയും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനം നടത്തുന്നത്. തോട്ടം തൊഴിലാളിയായ പിതാവ് ഉമ്മറിന് ഇപ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ഏക അത്താണിയാണ് റഷീദ്.  എസ്റ്റേറ്റ് പാടിയിലാണ് താമസം. ഇവരുടെ ദുസ്സഹമായ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക 'ബോചെ പാര്‍ട്ണര്‍' എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കാന്‍ ബോചെ തീരുമാനിച്ചത്. ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നല്‍കി ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റിംഗ് പ്രമോഷനും ബോചെ നിര്‍വഹിച്ചു.  ബോചെ ടീ ഒരു പാക്കറ്റിന് 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന രാത്രി 10. 30 ന് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, 13704 പേര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ്‌പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. www.bochetea.com എന്ന വെബ്സൈറ്റിലൂടെ വാങ്ങുന്നതിന് പുറമേ കടകളില്‍ നിന്നും ബോചെ ടീ വാങ്ങാവുന്നതാണ്. കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ലഭിക്കുന്ന ലക്കി ഡ്രോ കൂപ്പണിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ലക്കി ഡ്രോ ടിക്കറ്റ് സൗജന്യമായി ലഭിക്കും. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍ ബോചെ ടീയുടെ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലൂടെയും ദിവസേന അറിയിക്കുന്നതാണ്. ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ബിസിനസ്സിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതത്തില്‍ നിന്നാണ് ബോചെ ഫാന്‍സ്ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ഇത്തരം സഹായങ്ങള്‍ ദിവസവും നല്‍കുന്നത്. ബോചെ ടീ ഇന്‍സ്റ്റാഗ്രാംഅക്കൗണ്ട് വഴിയാണ് സഹായങ്ങള്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്.  

Other News in this category

  • നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു
  • പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്
  • ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
  • പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
  • ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു
  • ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി
  • പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
  • Most Read

    British Pathram Recommends