മുംബൈ : മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു തീപിടുത്തം. സംഭവത്തില്‍ രണ്ട് കുട്ടികളടക്കം ഏഴ് പേര് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളും അടങ്ങുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തയ്യല്‍ക്കടയില്‍ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചെങ്കിലും ഏഴ് പേരും മരിച്ചിരുന്നു.
കെട്ടിടത്തിന്റെ താഴെ നിലയിലുള്ള തയ്യല്‍ക്കടയിലാണ് തീ പിടിത്തമുണ്ടായത്. മരിച്ചവര്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഉള്ളവരാണ്. പക്ഷെ ഇവര്‍ മരിച്ചത് ഇതിന്റെ പുക ശ്വസിച്ചായിരിക്കാമെന്നാണ് പൊലീസ് പറയുന്ന സാധ്യത. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്താനായി മാറ്റി.
'പുലര്‍ച്ചെ 4 മണിയോടെയാണ് കടയ്ക്ക് തീപിടിച്ചത്.4.15 നാണ് പോലീസ് സംഭവം അറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീ കെടുത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് ഏഴ് പേരും മരിച്ചതെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് കമ്മീഷണര്‍ മനോജ് ലോഹ്യ മാധ്യമങ്ങളോട് പറഞ്ഞു.