പുതിയ പ്രോപ്പര്‍ട്ടി ലിസ്റ്റിങ്ങും വാങ്ങുന്നവരുടെ താല്‍പ്പര്യവും പരിഗണിച്ച് തയ്യാറാക്കിയ ഒരു വര്വ്വേ റിപ്പോര്‍ട്ട് പ്രകാരം, യുകെയിലുടനീളമുള്ള വീടുകളുടെ വില അടുത്ത 12 മാസത്തിനുള്ളില്‍ വളര്‍ച്ചയിലേക്ക് മടങ്ങുമെന്ന് സൂചന. റോയല്‍ ഇന്സ്റ്റിറ്റിയൂഷന് ഓഫ് ചാര്‍ട്ടേഡ് സര്‍വേയേഴ്സിന്റെ (റിക്സ്) ഏറ്റവും പുതിയ പ്രതിമാസ റിപ്പോര്‍ട്ട് പ്രകാരം ഉയര്‍ന്ന പലിശനിരക്കിന്റെയും ജീവിതച്ചെലവ് പ്രതിസന്ധിയുടെയും ആഘാതത്തിനിടയില്‍ മാസങ്ങളോളം ഇടിഞ്ഞതിന് ശേഷം പ്രോപ്പര്‍ട്ടി വിലകള്‍ മാര്‍ച്ചില്‍ സ്ഥിരത കൈവരിച്ചതായൈാണ് കാണിക്കുന്നത്.
മാര്‍ച്ചിലെ സര്‍വേയില്‍ നിന്നുള്ള ഫീഡ്ബാക്ക് യുകെ ഭവന വിപണിയിലുടനീളം ഡിമാന്‍ഡ് ''പടിപടിയായി വീണ്ടെടുക്കുന്നത്'' തുടരുന്നുവെന്ന് കാണിക്കുന്നുവെന്ന് റിക്സിന്റെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ടാരന്റ് പാര്‍സണ്‍സ് പറഞ്ഞു, തുടര്‍ച്ചയായി മൂന്നാം മാസവും വാങ്ങുന്നയാളുടെ അന്വേഷണങ്ങള്‍ ഉയര്‍ന്നു. ''പണപ്പെരുപ്പം മൂലം കാര്യങ്ങള്‍ കുറച്ച് ബുദ്ധിമുട്ടായി മാറിയെങ്കിലും ഈ വര്‍ഷാവസാനം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് ഏവരും വച്ചുപുലര്ത്തുന്ന്ത്'' അദ്ദേഹം പറഞ്ഞു. ''ഇതിനനുസരിച്ച്, സമീപകാല വില്‍പ്പനകള്‍ മെച്ചപ്പെട്ട നിലയിലാണ് മുന്നേറുന്നത്.
2022 ഫെബ്രുവരിക്ക് ശേഷം വാങ്ങുന്നവരുുടെ അന്വേഷണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനയാണ് കഴിഞ്ഞ മാസം കാണാനായത്. പ്രോപ്പര്‍ട്ടി സപ്ലൈ ഫ്രണ്ടില്‍, സെയില്‍സ് മാര്‍ക്കറ്റില്‍ വരുന്ന പുതിയ ലിസ്റ്റിംഗുകള്‍ തുടര്‍ച്ചയായി നാലാം മാസവും വര്‍ദ്ധിച്ചു.
ഭവന വിപണിയിലെ ട്രന്‍ഡ് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന നിരവധി സൂചകങ്ങളില്‍ ഒന്നാണ് റിക്സ് സര്‍വേ. ഇത് പ്രകാരം ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ വീടുകളുടെ വില 1% അഥവാ 2,908 പൗണ്ട് കുറഞ്ഞതായി ഈ മാസം ആദ്യം ഹാലിഫാക്സ് പറഞ്ഞു, അതേസമയം രാജ്യവ്യാപകമായി സമാനമായ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത് 2023 ജൂലൈ മുതല്‍ യുകെയിലെ വീടുകളുടെ വില കുറയുകയാണ്. എന്നിരുന്നാലും സമീപ മാസങ്ങളില്‍ വിലകള്‍ സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
മാര്‍ച്ച് മാസത്തെ സര്‍വേയുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് വീടുകളുടെ വില പതിയെ ഉയരുകയാണ് എന്നാണ്. ഫോര്‍വേഡ്-ലുക്കിംഗ് മെട്രിക്കുകള്‍ സൂചിപ്പിക്കുന്നത് ഈ വില വര്‍ദ്ധനവിന്റെ ഫലമായി വര്‍ഷാവസാനം ഒരു അപ്ട്രെന്‍ഡ് ഉണ്ടായേക്കാം എന്നാണ്.