തന്റെ പിതാവിനെ കൊല്ലാന്‍ തയ്യാറുള്ളവര്‍ക്ക് 5000 പൗണ്ട് വാഗ്ദാനം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മകന്, പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26 ന് പ്രെസ്റ്റണിലെ സെന്റ് ജോര്‍ജ് റോഡിലുള്ള സ്റ്റീഫന്‍ ഡക്ക്വര്‍ത്തിന്റെ വീട്ടിലെത്തിയ മകന് ഓസ്റ്റിന്‍ ഡക്ക്വര്‍ത്ത്(37) ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് അതിക്രമിച്ചുകയറിയ ശേഷം 72 കാരനായ പിതാവിന്റെ തലയില്‍ വീണ്ടും വീണ്ടും ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകന്റെ ആക്രമണത്തിന് ശേഷം 999 ഡയല് ചെയ്ത് പോലീസിനോട് എന്താണ് സംഭവിച്ചതെന്ന് സംസാരിച്ച സ്റ്റീഫന്‍ ആദ്യം വൈദ്യസഹായം നിരസിച്ചു. എന്നിരുന്നാലും, ദിവസം കഴിയുന്തോറും അദ്ദേഹത്തിന് കൂടുതല്‍ കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങിയതിനാല്‍, അദ്ദേഹത്തിന് ആംബുലന്‍സിനായി വിളിക്കേണ്ടി വന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പരിശോധനയില്‍ മസ്തിഷ്കത്തില്‍ മാരകമായ രക്തസ്രാവം' ഉണ്ടായതായി കണ്ടെത്തുകയുമായിരുന്നു. മെഡിക്കല്‍ സ്റ്റാഫ് പരമാവധി ശ്രമിച്ചിട്ടും, സ്റ്റീഫന്‍ പരിക്കുകള്‍ അതിജീവിക്കാതെ 2023 ഒക്ടോബര്‍ 12-ന് മരിച്ചു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ സ്റ്റീഫന്റെ മരണകാരണം ബ്ലണ്ട് ഫോഴ്സ് ഹെഡ് ട്രോമയാണെന്ന് കണ്ടെത്തി.
പ്രെസ്റ്റണ് ക്രൗണ്‍ കോടതിയില്‍ നടന്ന അഞ്ച് ദിവസത്തെ വിചാരണയ്ക്ക് ശേഷം, സ്ഥിരമായ മേല്‍വിലാസമില്ലാത്ത ഓസ്റ്റിന്‍ ഡക്ക്വര്‍ത്ത് കൊലപാതക കുറ്റക്കാരനാണെന്ന് കണ്ടെത്തി. 72 വയസ്സുള്ള ഒരു മനുഷ്യന് സ്വന്തം വീട്ടില്‍, മകന്റെ കൈകൊണ്ട് മരണമടഞ്ഞ ഒരു ദാരുണമായ കേസാണിത്.ഫോഴ്സ് മേജര്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ നിന്നുള്ള ഡിസിഐ ജില് റൈലി പറഞ്ഞു.