18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.38 INR
1 EUR =89.76 INR
breaking news : യുകെയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വരെ ജോലി നഷ്ടപ്പെടുന്ന കെയറര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: മലയാളികള്‍ അടക്കമുള്ളവര്‍ കടുത്ത ആശങ്കയില്‍, 7 കെയര്‍ഹോമുകള്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ നിരത്തിയ കാരണങ്ങള്‍ ഇവയാണ് >>> 'ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍' ആവേശം ഹിറ്റിലേക്ക് പറക്കുമ്പോള്‍ വീണ്ടും വൈറലായി രണ്‍ബീറിന്റെ വാക്കുകള്‍ >>> അടുത്ത് സിനിമകള്‍ ചെയ്യുന്നുണ്ടോ എന്ന് കാവ്യയോട് ആരാധകന്‍, കാവ്യയുടെ മറുപടി ഇങ്ങനെ, ഒടുവില്‍ മലയാളികള്‍ സ്ഥിരമായി ചോദിക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി >>> വിവാഹം തീര്‍ത്തും പരമ്പരാഗത ലുക്കില്‍, വിവാഹത്തിന് മുന്‍പുള്ള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ രാജകുമാരിയെ പോലെ ലഹങ്കയില്‍ സുന്ദരിയായി മാളവിക, ജയറാമിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറല്‍  >>> കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ >>>
Home >> HOT NEWS
ബ്രിട്ടീഷ് വ്യോമയാന മേഖല വന്‍ സുരക്ഷാ ഭീഷണിയില്‍! ആയിരക്കണക്കിന് ഫ്ളൈറ്റുകള്‍ റഷ്യയുടെ ആക്രമണത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്, ഉക്രെയ്‌നില്‍ പയറ്റുന്ന യുദ്ധതന്ത്രം യുകെയിലും പ്രയോഗിക്കുന്നുവെന്ന് ആശങ്ക

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-22

ആയിരക്കണക്കിന് ബ്രിട്ടീഷ് ഹോളിഡേ ഫ്‌ലൈറ്റുകള്‍ റഷ്യന്‍ ജാമിംഗിനെ ബാധിച്ചതായി സംശയം പ്രകടിപ്പിച്ച് വ്യോമയാന വിദഗ്ധര്‍. വ്യോമയാന സ്രോതസ്സുകള്‍ ഇതിനെ 'അങ്ങേയറ്റം അപകടകരം' എന്ന് മുദ്രകുത്തുകയും എയര്‍ സേഫ്റ്റിക്ക് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.ഇലക്ട്രോണിക് ആക്രമണങ്ങള്‍ സാറ്റലൈറ്റ് നാവിഗേഷനുകളെ നിര്‍ജ്ജീവമാക്കുന്നതിനാല്‍ വിമാനങ്ങള്‍ക്ക് അവ പോകുന്ന റൂട്ടുകളെക്കുറിച്ച് ഉറപ്പില്ല. അവ എവിടെയാണെന്ന് മറ്റുള്ളവരോട് പറയാനും സാധിക്കില്ല. തത്ഫലമായി ലഭിക്കുന്ന വ്യാജ ഡാറ്റകളുടെ ഫലമായി വിമാനങ്ങള്‍ റുട്ടുകള്‍ മാറ്റി തെറ്റായ ദിശയിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായി തീരും. ഇത് അത്യന്തം അപകടകരമാണെന്ന് വ്യോമയാന വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാര്‍ച്ച് അവസാനം വരെയുള്ള എട്ട് മാസത്തിനുള്ളില്‍, 2,309 റയാന്‍ എയര്‍ വിമാനങ്ങളും 1,368 വിസ് എയര്‍ വിമാനങ്ങളും ബാള്‍ട്ടിക് മേഖലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു. 82 ബ്രിട്ടീഷ് എയര്‍വേയ്സ്, ജെറ്റ്2-ല്‍ നിന്നുള്ള ഏഴ്, ഈസിജെറ്റ് നാല്, ടിയുഐ നടത്തുന്ന ഏഴ് വിമാനങ്ങള്‍ എന്നിവയെയും സമാനമായ സുരക്ഷാ പ്രശ്‌നം ബാധിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സേനയുടെ ഇടപെടലില്‍ ജാമിംഗും സ്പൂഫിംഗും ഉള്‍പ്പെടുന്നു എന്നതാണ് സംശയമുന റഷ്യയിലേക്ക് നീളുന്നതിന് കാരണം. തങ്ങളുടെ വിമാനം ജാം ആകുന്നുണ്ടോ എന്ന് യാത്രക്കാര്‍ക്ക് സാധാരണയായി അറിയാന്‍ കഴിയില്ല. 

ജിപിഎസും യൂറോപ്പിലെ ഗലീലിയോ സിസ്റ്റവും ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ സിഗ്‌നലുകളെ റഷ്യന്‍ ജാമിംഗ് മുക്കിക്കളയുകയും പകരമായി വ്യാജ സിഗ്‌നലുകള്‍ അയച്ച് തങ്ങള്‍ സഞ്ചരിക്കുന്നത് മറ്റേതോ റൂട്ടിലൂടെ ആണെന്ന് വിമാനങ്ങളെ തെറ്റുധരിപ്പിക്കുകയും ചെയ്യുന്നതാന് ഇതിന്റെ പൊതുവിലുള്ള രീതി. ഇത്തരത്തില്‍ സംശയിക്കപ്പെടുന്ന റഷ്യന്‍ ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം ആഴ്ചയില്‍ 50-ല്‍ താഴെ ആയിരുന്നത് കഴിഞ്ഞ മാസം ആഴ്ചയില്‍ 350-ലധികമായി വര്‍ദ്ധിച്ചതായി ദ സണ്‍ നടത്തിയ ഗവേഷണം കാണിക്കുന്നു.

A map showing the flights where Russian jamming is suspected to have taken place

ജനുവരിയില്‍ യൂറോപ്പിലെ എയര്‍ സേഫ്റ്റി വാച്ച് ഡോഗ് ജാമിംഗും സ്പൂഫിംഗും 'ആക്രമണങ്ങള്‍' എന്ന് വിശേഷിപ്പിച്ചെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് പറഞ്ഞില്ല. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി ഭീഷണി നേരിടാന്‍ എയര്‍ലൈനുകളെ പ്രതിനിധീകരിക്കുന്ന ആഗോള ബോഡിയുമായി ഉച്ചകോടിയും നടത്തിയിരുന്നു എന്നത് ഇതിന്റെ അതീവ ഗൗരവ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. 

ഈ സിസ്റ്റങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ കുത്തനെ വര്‍ദ്ധനവ് തങ്ങള്‍ കണ്ടെന്നും ഇത് സുരക്ഷാ അപകടമുണ്ടാക്കുന്നുവെന്നും EASA യുടെ ബോസ് ലൂക്ക് ടൈറ്റ്ഗട്ട് പറഞ്ഞു. 

ബാള്‍ട്ടിക്, കരിങ്കടല്‍, കിഴക്കന്‍ മെഡിറ്ററേനിയന്‍ എന്നിവിടങ്ങളില്‍ വച്ചാണ് ജാമിംഗ് പ്രധാനമായി സംഭവിക്കുന്നത്. ഓഗസ്റ്റിനും മാര്‍ച്ച് അവസാനത്തിനും ഇടയില്‍ 46,000 വിമാനങ്ങള്‍ സാറ്റലൈറ്റ് നാവിഗേഷന്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബാള്‍ട്ടിക്ക് മേഖല 'ദ സണ്‍' പഠന വിധേയമാക്കിയിരുന്നു. അതില്‍ നിന്നും വ്യക്തമായ ഒരു കാര്യം ഈ മേഖലകളിലൂടെ പറക്കാത്ത യുകെയിലെ പ്രധാന വിമാന സര്‍വ്വീസായ വിര്‍ജിന്‍ അറ്റ്‌ലാന്റികിനെ ഇത് ബാധിച്ചില്ല എന്നതാണ്. 

സൈപ്രസിലെ RAF അക്രോട്ടിരിയില്‍ റഷ്യ GPS സിഗ്‌നലുകള്‍ തടസ്സപ്പെടുത്തുന്നതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. മിസൈലുകളുടേയും ഡ്രോണുകളുടേയും കൃത്യത ചോര്‍ത്താന്‍ കൈവും മോസ്‌കോയും ശ്രമിക്കുന്ന ഉക്രെയ്‌നില്‍ സ്ഫൂഫിങ്ങും ജാമിംഗും നിത്യ സംഭവങ്ങളാണ്. ഇതു തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നത് എന്നാണ് ആക്ഷേപം. 

യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സിന്റെ വിമാനം പോളണ്ടില്‍ നിന്ന് മടങ്ങുന്ന വഴി ഹാക്കര്‍മാര്‍ ലക്ഷ്യം വെച്ചത് എങ്ങനെയെന്ന് കഴിഞ്ഞ മാസം ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള ജാമിംഗ് സംഭവങ്ങള്‍ നിരീക്ഷിക്കുന്ന GPSJAM പറയുന്നത് അനുസരിച്ച്, ഉയര്‍ന്ന തലത്തിലുള്ള ഇടപെടല്‍ അനുഭവപ്പെടുന്ന ഒന്നിലധികം യൂറോപ്യന്‍ ലക്ഷ്യസ്ഥാനങ്ങളുണ്ട് എന്നാണ്. 

പോളണ്ട്, എസ്‌തോണിയ, ലാത്വിയ, ഫിന്‍ലാന്‍ഡ്, ബള്‍ഗേറിയ, റൊമാനിയ ടര്‍ക്കി, സൈപ്രസ് എന്നിവ കഴിഞ്ഞ മാസത്തില്‍ ഇടത്തരം മുതല്‍ ഉയര്‍ന്ന തലത്തിലുള്ള ജാമിംഗ് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, മിഡില്‍ ഈസ്റ്റ്, റഷ്യ, കോക്കസസ് എന്നിവിടങ്ങളില്‍ കുടുങ്ങിയ മറ്റ് പ്രദേശങ്ങള്‍ മിറര്‍ നടത്തിയ പഠനത്തിലും കണ്ടെത്തി.

ജിപിഎസ് പോലുള്ള ഏതെങ്കിലും ലൊക്കേഷന്‍ സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ജീവനക്കാര്‍ ഉടന്‍ ഇതര സംവിധാനങ്ങളിലേക്ക് മാറുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് റെയ്‌നെയര്‍ വ്യക്തമാക്കുന്നത്. ജിപിഎസ് പ്രശ്നങ്ങള്‍ ലഘൂകരിക്കാനുള്ള നടപടിക്രമങ്ങള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഈസിജെറ്റ് പറഞ്ഞു. എന്നാല്‍ പ്രിട്ടീഷ് എയര്‍വേയ്‌സ്, ജെറ്റ് 2 എന്നിവ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നുള്ള ഗ്ലെന്‍ ബ്രാഡ്ലി, വ്യോമ ഗതാഗതം ഏറ്റവും സുരക്ഷിതമായ യാത്രാരീതികളില്‍ ഒന്നായി തുടരണമെന്ന് തറപ്പിച്ചുപറഞ്ഞു. അദ്ദേഹം പറഞ്ഞു: ''വാണിജ്യ വിമാനങ്ങളിലെ നാവിഗേഷന്‍ സംവിധാനങ്ങള്‍ സംരക്ഷിക്കുന്നതിന് നിരവധി സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിലവിലുണ്ട്. ജിപിഎസ് ജാമിംഗ് ഒരു വിമാനത്തിന്റെ നാവിഗേഷനെ നേരിട്ട് ബാധിക്കില്ല, ഇത് ഒരു പ്രശ്നമാണെങ്കിലും, ഒരു വിമാനം ബോധപൂര്‍വം ജാം ചെയ്യപ്പെട്ടുവെന്നല്ല ഇതിനര്‍ത്ഥം. തുടര്‍ന്നുള്ള സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലഘൂകരണങ്ങള്‍ ഉണ്ടെങ്കിലും, ലോകമെമ്പാടുമുള്ള സംഭവങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും ജാമിംഗ് മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും ഞങ്ങള്‍ മറ്റ് ഏവിയേഷന്‍ റെഗുലേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, വിമാന നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.'അദ്ദേഹം വ്യക്തമാക്കി. 

More Latest News

'ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍' ആവേശം ഹിറ്റിലേക്ക് പറക്കുമ്പോള്‍ വീണ്ടും വൈറലായി രണ്‍ബീറിന്റെ വാക്കുകള്‍

ഫഹദിന്റെ അഭിനയ വിസ്മയം വീണ്ടും പ്രകടമാകുകയാണ് ആവേശത്തിലൂടെ. ചിത്രം വന്‍ ഹിറ്റിലേക്കാണ് പോകുന്നത്. എല്ലാ കഥാപാത്രത്തിനൊപ്പവും കോമഡി വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഒരു കഥാപാത്രമായി ഫഹദ് തിളങ്ങുകയാണ്. ഡാ മോനെ എന്ന വിളിക്കൊപ്പം രംഗണ്ണനെയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 'ആശേവം' നിലവില്‍ 135 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. മലയാളികളുടെ സ്വന്തമായ ഫഹദ് ഇപ്പോള്‍ തെലുങ്കിലും തമിഴിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പല താരങ്ങളും ഫഹദിന്റെ അഭിനയത്തെ കുറിച്ച് പ്രശംസിക്കുകയാണ്.  നേരത്തെയും പല താരങ്ങളും ഫഹദിന്റെ കണ്ണുകള്‍ കൊണ്ടുള്ള അഭിനയത്തെ കുറിച്ച് പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വൈറലാവുകയാണ് ഫഹദിനെ കുറിച്ച് രണ്‍ബിര്‍ കപൂര്‍ നേരത്തെ പറഞ്ഞ വാക്കുകള്‍. വിസ്മയിപ്പിക്കുന്ന നടന്‍ എന്നാണ് രണ്‍ബീര്‍ ഫഹദിനെ വിശേഷിപ്പിക്കുന്നത്. രണ്‍ബീറിന്റെ വാക്കുകള്‍ ഇങ്ങനെ:'ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക്സ് എന്നിവയെല്ലാം കണ്ടു. ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വിക്രമും ഞാന്‍ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തില്‍. കമല്‍ഹാസന്‍ സാര്‍, വിജയ് സേതുപതി, ഫഹദ്. പിടികൊടുക്കാത്ത തരത്തിലുള്ള ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്റ്റൈല്‍ ആക്റ്റിംഗ് ആണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടന്‍' എന്നായിരുന്നു രണ്‍ബിര്‍ പറഞ്ഞത്.  

അടുത്ത് സിനിമകള്‍ ചെയ്യുന്നുണ്ടോ എന്ന് കാവ്യയോട് ആരാധകന്‍, കാവ്യയുടെ മറുപടി ഇങ്ങനെ, ഒടുവില്‍ മലയാളികള്‍ സ്ഥിരമായി ചോദിക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി

ഇന്നലെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് എത്തിയ താരങ്ങളില്‍ ഏറ്റവും തിളങ്ങിയത് ദിലീപും കുടുംബവുമായിരുന്നു. മകള്‍ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഭാര്യ കാവ്യയ്ക്കുമൊപ്പം ദിലീപ് എത്തിയപ്പോള്‍ മീഡിയ മുഴുവനും ഇവര്‍ക്ക് പിന്നാലെ ആയിരുന്നു. മീനാക്ഷി പതിവ് പോലെ മീഡിയയ്ക്ക് അധികം മുഖം കൊടുക്കാതെ നടന്നപ്പോള്‍ അനുജത്തി മഹാലക്ഷ്മി മീഡിയയോട് ഹായ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹാലക്ഷ്മിയുടെ കൈവിടാതെ ഒപ്പം തന്നെ ഉണ്ടായിരുന്നു കാവ്യ.  കാവ്യയെ അടുത്ത കണ്ട വ്യക്തി എന്നാണ് സിനിമയിലേക്കെന്നും അടുത്ത് തന്നെ സിനിമയില്‍ വരുമോ എന്നുമെല്ലാം ചോദിക്കുന്നുണ്ട്. പക്ഷെ അതിനൊന്നും ഇല്ലെന്നായിരുന്നു കാവ്യയുടെ മറുപടി. മകളെ നോക്കുന്ന തിരക്കിലാണോയെന്ന് ചോദിക്കുമ്പോള്‍ അതെയെന്നായിരുന്നു കാവ്യയുടെ മറുപടി. സോഷ്യല്‍ മീഡിയ നിറയെ ഇപ്പോഴും പുകഴ്തുന്നത് കാവ്യയുടെ സൗന്ദര്യത്തെ ആണ്. കാവ്യ വീണ്ടും സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. എന്തായാലും വളരെ നാളായി മലയാളികള്‍ ആഗ്രഹിക്കുന്ന ഒന്നാണ് കാവ്യയുടെ തിരിച്ചുവരവ്. പക്ഷെ അടുത്തൊന്നും കാവ്യ സിനിമയിലേക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

വിവാഹം തീര്‍ത്തും പരമ്പരാഗത ലുക്കില്‍, വിവാഹത്തിന് മുന്‍പുള്ള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ രാജകുമാരിയെ പോലെ ലഹങ്കയില്‍ സുന്ദരിയായി മാളവിക, ജയറാമിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറല്‍ 

ഇന്നലെയായിരുന്നു നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകള്‍ മാളവിക എന്ന ചക്കിയുടെ വിവാഹം. ഗുരുവായുരമ്പല നടയില്‍ വെച്ച് അച്ഛന്റെ മടിയില്‍ ഇരുന്ന മാളവികയുടെ കഴുത്തില്‍ നവീന്‍ താലി ചാര്‍ത്തി. തീര്‍ത്തും പരമ്പരാഗത രീതിയിലായിരുന്നു മാളവികയുടെ വേഷം. ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മാളവികയുടെ പ്രീ വെഡ്ഡിങ് വീഡിയോ ആണ് വൈറലാകുന്നത്. വിവാഹത്തലേന്ന് അടിപൊളി ആഘോഷങ്ങള്‍ നടന്നിരുന്നു. വിവാഹത്തലേന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ചേര്‍ന്നാണ് അടിപൊളി പ്രീ വെഡ്ഡിങ് ആഘോഷം. എല്ലാവരും പ്രൗഡഗംഭീരമായ വേഷത്തിലായിരുന്നു എത്തിയത്. കൂട്ടത്തില്‍ വധു മാളവിക ഉള്‍പ്പെടെ സ്ത്രീകള്‍ എല്ലാവര്‍ക്കും ലെഹങ്കയായിരുന്നു വേഷം. പുരുഷന്മാര്‍ക്ക് ഷെര്‍വാണിയും. കാളിദാസിന്റെ വധു താരിണി കലിംഗരായരും വിവാഹത്തില്‍ പങ്കെടുത്തു. സിനിമാ കുടുംബമായ ജയറാമിന്റെ വീട്ടുകാര്‍ക്ക് നൃത്തവും പാട്ടും പുതുമയല്ല എങ്കിലും, വരന്റെ വീട്ടുകാരും ആ വൈബില്‍ ഒത്തുകൂടി. എല്ലാവരും ചേര്‍ന്ന് അടിച്ചുപൊളി പാട്ടിന് ചുവടുകള്‍ തീര്‍ക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യമാണ്.  

കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ

ചില രാജ്യങ്ങളുടെ സംസ്‌ക്കാരമായി മാറിയ ചില വിശ്വാസങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ആര്‍ക്കും ഒരു ഞെട്ടലുണ്ടാകും. കാരണം ഇങ്ങനെയും വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ചിലയിടങ്ങളില്‍ ഓരോ കാര്യങ്ങള്‍ നടക്കുന്നത്. അത്തരത്തില്‍ ജപ്പാനില്‍ 400 വര്‍ഷം പഴക്കമുള്ള ഒരു ചടങ്ങാണ് 'ക്രയിംഗ് ബേബി സുമോ'. ആ വാക്കില്‍ തന്നെ ഇതേ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കരയുന്ന കുഞ്ഞിനെ വെച്ചുള്ള ഒരു മത്സരമാണ് ഇത്. വര്‍ഷങ്ങളായി നടന്നു വരുന്ന ഈ മത്സരം കൊവിഡ് മഹാമാരി സമയത്താണ് നടക്കാതിരുന്നത്. ഇപ്പോഴിതാ ഈ വര്‍ഷത്തെ ആഘോഷം കഴിഞ്ഞ മാസം 28 -ന് ജപ്പാനിലെ ടോക്കിയോയില്‍ നടന്നിരിക്കുകയാണ്. 100 -ലധികം കുട്ടികള്‍ ഈ ഗംഭീരമായ പരിപാടിയില്‍ പങ്കെടുത്തു. കുഞ്ഞിന്റെ കരച്ചില്‍ ''ദുഷ്ടാത്മാക്കളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരുകയും ചെയ്യുന്നു''എന്നാണ് ജപ്പാനിലെ വിശ്വാസം. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നതും. സുമോ ഗുസ്തിക്കാരായ ആളുകള്‍ കുട്ടികളെ എടുത്ത് ഉയര്‍ത്തി ഉച്ചത്തില്‍ കരയിക്കാന്‍ ശ്രമിക്കുന്നതാണ് ഈ ചടങ്ങ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതു കുട്ടിയാണോ കൂടുതല്‍ ഉച്ചത്തില്‍ കരയുന്നത് ആ കുട്ടി മത്സരത്തില്‍ ജയിക്കും. മാത്രമല്ല ആ കുട്ടിയുടെ കുടുംബത്തിനും മാതാപിതാക്കള്‍ക്കും കൂടുതല്‍ ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ജപ്പാനില്‍ ഉടനീളം ഈ ചടങ്ങ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഈ വര്‍ഷത്തെ ഔദ്യോഗിക ചടങ്ങ് നടന്നത് ടോക്കിയോയിലെ ചരിത്രപ്രസിദ്ധമായ സെന്‍സോജി ക്ഷേത്രത്തില്‍ ആണ്. കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സമ്പ്രദായത്തെ ചിലര്‍ ചോദ്യം ചെയ്യുമെങ്കിലും, ഈ പരിപാടി മാതാപിതാക്കളും കാണികളും ഒരുപോലെ വിലമതിക്കുന്നതാണെന്നാണ് പരിപാടി സംഘടിപ്പിച്ച അസകുസ ടൂറിസം ഫെഡറേഷന്റെ ചെയര്‍മാന്‍ ഷിഗെമി ഫുജി പറയുന്നത്.  

'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം

സ്വന്തം ശരീരത്തിലെ മുറിവ് സ്വയം ചികിത്സിച്ച് ഒറാങ്ങുട്ടന്‍. ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കിലെ ഒറാങ്ങുട്ടന്റെ സ്വയം ചികിത്സ എല്ലാവരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.  കണ്ണിതു താഴെയായി ഉണ്ടായിരുന്ന മുറിവാണ് ഒറാങ്ങുട്ടന്‍ സ്വയം ചികിത്സിച്ചത്. ഉഷ്ണ മേഖലയില്‍ കണ്ടു വരുന്ന അകര്‍ കുനിങ് എന്ന ചെടിയുടെ ഇലകള്‍ വായിലിട്ട് ചവച്ച് കുഴമ്പു രൂപത്തിലാക്കി കണ്ണിന് താഴത്തെ മുറിവില്‍ പുരട്ടുകയായിരുന്നു ഒറാങ്ങുട്ടാന്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ആളുകള്‍ വേദന, വീക്കം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന സസ്യമാണ് അകര്‍ കുനിങ്.  പക്ഷെ ഒരു മൃഗം സ്വന്തം മുറിവ് ഔഷധസസ്യമുപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരുടെയും വലിയ കുരങ്ങന്‍മാരുടെയും പൊതു പൂര്‍വികനില്‍ നിന്നാവാം ഈ വിദ്യ ഇവര്‍ ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. വലിയ കുരുങ്ങുകള്‍ ഇത്തരത്തില്‍ ഔഷധങ്ങള്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നതിനെ കുറിച്ച് മുന്‍പ് ഗവേഷര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വന്യ ജീവി സ്വയം ചികിത്സിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്. മറ്റ് ആണ്‍ ഒറാങ്ങുട്ടന്‍മാരുമായുള്ള പോര്‍വിളിക്കിടെ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്. അകര്‍ കുനിങ് എന്ന ചെടി പൊതുവെ ഒറാങ്ങുട്ടാന്മാര്‍ ഭക്ഷണമാക്കാറില്ല. ഒറാങ്ങുട്ടാന്‍ ചെടിക്കു ചുറ്റും നടന്ന് ഇലകള്‍ ശേഖരിക്കുന്നതും ചവച്ചരക്കുന്നതും കവിളില്‍ പുരട്ടുന്നതും മുപ്പത് മിനുട്ടോളം തുടരുന്നതും പഠന സംഘം ശ്രദ്ധിച്ചു. ഔഷധ സസ്യമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഒറാങ്ങുട്ടാന്‍ ഈ മരുന്ന് വെച്ചതെന്നും പഠന സംഘം പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മുറിവുണങ്ങിയുള്ള രോഗശമനവും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ അടയാളം പോലും ബാക്കിവെക്കാതെ മുറിവ് പൂര്‍ണ്ണമായും ഭേദമായി.

Other News in this category

  • യുകെയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വരെ ജോലി നഷ്ടപ്പെടുന്ന കെയറര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: മലയാളികള്‍ അടക്കമുള്ളവര്‍ കടുത്ത ആശങ്കയില്‍, 7 കെയര്‍ഹോമുകള്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ നിരത്തിയ കാരണങ്ങള്‍ ഇവയാണ്
  • എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ
  • ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും
  • ഷെഫീല്‍ഡ് സ്‌കൂളില്‍ സ്ത്രീകളെയും കുട്ടിയെയും മൂര്‍ച്ചയുള്ള വസ്തു കൊണ്ട് പരിക്കേല്‍പ്പിച്ച 17 വയസ്സുകാരന്‍ അറസ്റ്റില്‍; കൗമാരക്കാരനെതിരെ മൂന്ന് കേസുകള്‍ ചുമത്തിയതായി പോലീസ്
  • ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ടോറികള്‍ക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സര്‍വേകള്‍, സുനകിന്റെ നിലയും പരുങ്ങലിലെന്ന് സൂചന
  • വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി
  • നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'....
  • ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍
  • വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍
  • ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍
  • Most Read

    British Pathram Recommends