ലണ്ടന്‍ മേയര്‍ സ്ഥാനത്തേയ്ക്ക് ഉള്ള തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാദിഖ് ഖാന് ഹാട്രിക് വിജയം. ടോറി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ സൂസന് ഹാളിനെയാണ് സാദിഖ് ഖാന് പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന് 1,088,225 വോട്ടുകള്‍ ആണ് (43.8% ) ലഭിച്ചത് . സൂസന് ഹാള്‍ 812,397 വോട്ടുകള്‍ (32.7%) നേടി . 276,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാദിഖ് ഖാന് മേയര്‍ പദവിയിലെത്തിയത്.
മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് മുസ്ലീം വോട്ട് ബാങ്ക് തന്നെയാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന മുസ്ലീം വോട്ടര്‍മാര്‍ സാദിഖ് ഖാന് വോട്ട് ചെയ്യാന്‍ ഇതൊരു കാരണമായി കണ്ടില്ലെന്നതാണ് പ്രസക്തമായ കാര്യം. 53-കാരനായ സാദിഖ് ഖാന് ലണ്ടന്‍ മേയറായി മൂന്നാം അങ്കത്തിന് പിന്തുണ നല്കാന് മുസ്ലീം വോട്ടര്‍മാര്‍ വലിയ തോതില്‍ തയ്യാറായി. എന്നാല്‍ ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളിലെ ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ വിധം പിന്തുണ നല്കാന് ഇവര്‍ തയ്യാറായില്ല.
ഇംഗ്ലണ്ടിലെ മറ്റ് ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുസ്ലീം വോട്ടുകളില്‍ കാര്യമായ നഷ്ടമാണ് നേരിട്ടത്. വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ ആന്‍ഡി സ്ട്രീറ്റിനെ തലനാരിഴയ്ക്കാണ് ലേബറിന്റെ റിച്ചാര്‍ഡ് പാര്‍ക്കര്‍ പരാജയപ്പെടുത്തിയത്. ഇതിനിടെ മുസ്ലിം ജനവാസ മേഖലയില്‍ വോട്ട് കുറഞ്ഞതിനെ കുറിച്ച് പരിശോധിക്കുമെന്ന് ലേബറിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനമുള്ള എല്ലി റിപ്സ് പറഞ്ഞു.