BUSINESS
കെഎഫ്സിയുടെ 'ബാര്‍ബീക്യൂ' ഫ്ലേവര്‍ സുഗന്ധം നല്കുന്ന പെര്‍ഫ്യൂം, യുകെയിലുള്ള കെഎഫ്സി ഔട്ട്ലെറ്റുകള് വഴിയാണ് പെര്‍ഫ്യൂം വിപണിയിലെത്തിയത്
3>ഇനി കെഎഫ്സിയുടെ പെര്‍ഫ്യൂമും. ജനപ്രിയ ഫാസ്റ്റ്-ഫുഡ് റെസ്റ്റോറന്റ് ചെയിനായ കെഎഫ്സിയുടെ പുതിയ ഉത്പ്പന്നമായ പെര്‍ഫ്യൂമാണ് വിപണിയിലെത്തിയിരിക്കുന്നത്.
'ബാര്‍ബീക്യൂ' ഫ്ലേവര്‍ സുഗന്ധത്തില്‍ പുറത്തിറങ്ങിയ പെര്‍ഫ്യൂമിന്റെ ലിമിറ്റഡ് എഡിഷന് ആദ്യ ബാച്ച് ഇതിനോടകം വിറ്റുപോയെന്നാണ് വിവരം. യുകെയിലുള്ള കെഎഫ്സി ഔട്ട്ലെറ്റുകള് വഴിയാണ് പെര്‍ഫ്യൂം വിപണിയിലെത്തിച്ചത്.
No. 11 Eau De BBQ എന്നാണ് പെര്‍ഫ്യൂമിന്റെ പേര്. കെഎഫ്സി ചിക്കന്റെ ഗന്ധമല്ല, മറിച്ച് ബാര്‍ബിക്യൂ ഫ്ലേവറിന്റെ ഗന്ധമാണ് പെര്‍ഫ്യൂമില്‍ നിന്ന് ലഭിക്കുക. ഈ പെര്‍ഫ്യൂം പൂശിയ വ്യക്തി അടുത്തുവന്നാല്‍, ഗന്ധം ലഭിക്കുന്നവര്‍ക്ക് വിശപ്പ് അനുഭവപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നു. 100 മില്ലി ലിറ്ററിന്റെ പെര്‍ഫ്യൂം ബോട്ടിലിന് 11 പൗണ്ട് അഥവാ 1,150 രൂപയാണ് വില.
ആദ്യ ബാച്ച് വിറ്റഴിഞ്ഞ സ്ഥിതിക്ക് രണ്ടാമത്തെ ബാച്ച് ഉടനെ കമ്പനി പുറത്തിറക്കിയേക്കും. മെയ് 6ന് വീണ്ടും റീ-സ്റ്റോക്ക് ചെയ്യുപ്പെടുമെന്നാണ് വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ, ഓഫറുകള്‍ ഇങ്ങനെ
3>വേനലവധിയായി ഇനി വിനോദയാത്രകളുടെ സമയമാണ്. അത്തരത്തില്‍ ഒരു വിനോദ യാത്രയ്ക്ക് പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കില്‍ ഇതാ ആമസോണ്‍ പേയില്‍ വിമാന ടിക്കറ്റിന് മികച്ച ഓഫറുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ഫ്ലൈറ്റുകള്‍, ഹോട്ടല്‍ ബുക്കിംഗുകള്‍, ക്യാബ്, ട്രാവല്‍ ഗാഡ്ജെറ്റുകള്‍ എന്നിവയില്‍ മികച്ച വേനല്‍ക്കാല ഓഫറുകളാണ് ആമസോണിലുള്ളത്. ആമസോണ്‍ പേയില്‍ അന്താരാഷ്ട്ര ഫ്ലൈറ്റുകളില്‍ 5000 രൂപ വരെയും ആഭ്യന്തര വിമാനങ്ങളില്‍ 10% വരെയും ഇളവ്, ഹോട്ടല്‍ അക്കൊമൊഡേഷന്‍ ബുക്കിംഗില്‍ 30% വരെ ഇളവ്, ഓല, ഉബര്‍ ക്യാബ് ബുക്കിങ്ങില്‍ ഒറ്റ ക്ലിക്കില്‍ പേമെന്റ്, പ്രൈം മെംബേര്‍സിന് ഉബര്‍ റൈഡുകളില്‍ 5% ക്യാഷ്ബാക്ക് എന്നിവ നേടാം. ഒപ്പം, ആമസോണ്‍ പേ ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രൈം അംഗങ്ങള്‍ക്ക് 5% വരെയും നോണ്‍ - പ്രൈം അംഗങ്ങള്‍ക്ക് എല്ലാ പര്‍ച്ചേസുകളിലും 3% വരെ ക്യാഷ്ബാക്കും നേടാം.
കൂടാതെ ഫാഷന്‍ വസ്ത്രങ്ങള്‍, സണ്‍ഗ്ലാസ്സുകള്‍, ഫാഷന്‍ ആക്സസറികള്‍, മോയിസ്ച്ചറൈസറുകള്‍, ഐലൈനറുകള്‍, കാജല്‍, പ്രൈമര്‍, പെര്‍ഫ്യൂമുകള്‍, ഫോള്‍ഡബിള്‍ ഹെയര്‍ ഡ്രൈയറുകള്‍, മേക്കപ്പ് കിറ്റുകള്‍ എന്നിവയും ട്രാവല്‍ ബാഗുകള്‍, ട്രാവല്‍ അഡാപ്റ്ററുകള്‍, നോയിസ്-കാന്‍സലിംഗ് ഹെഡ്ഫോണുകള്, പോര്‍ട്ടബിള്‍ ചാര്‍ജ്ജറുകള്‍ എന്നിവക്ക് ആമസോണ്‍ പേ വഴി ആമസോണ്‍.ഇന്നില്‍ മികച്ച ഓഫറുകളുമുണ്ട്.
ബോചെ ടീ ലക്കി ഡ്രോ: 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്, തൃശൂരില്‍ നടന്ന ചടങ്ങില്‍ മൂന്നാമത്തെ വിജയിക്ക് ചെക്ക് കൈമാറി
3>ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ മൂന്നാമത്തെ വിജയിയായ ഗീതക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് ഗീത എന്‍.യു. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.
www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.
ചോക്ലേറ്റ് ഐസ്ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി
3>ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ നിന്നും ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ബാംഗ്ലൂരില്‍ ആണ് 5000 രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടത്.
3000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി വ്യവഹാര ചിലവും നല്‍കാനാണ് ഉത്തരവിട്ടത്. 2023 ജനുവരിയില്‍ ഓര്‍ഡര്‍ ചെയ്ത 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ഐസ്ക്രീം ഡെലിവറി ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഡെലിവര്‍ ചെയ്യാത്ത ഐസ് ക്രീം ഡെലിവര്‍ ചെയ്തു എന്ന് ആപ്പില്‍ സ്റ്റാറ്റസ് കാണിക്കുകയും ചെയ്തിരുന്നു.
സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓര്‍ഡറിന് കമ്പനി റീഫണ്ട് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതികളും തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഐസ് ക്രീമിന്റെ വിലയായ 187 രൂപ തിരികെ നല്‍കാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നല്‍കാനും കോടതി സ്വിഗ്ഗിയോട് നിര്‍ദ്ദേശിച്ചു.
നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരന് ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് ചൂണ്ടിക്കാട്ടി 5000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയായിരുന്നു.
ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്ട്ടിന്, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്
3>ബോചെ ടീ ലക്കി ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അമല്‍ മാര്ട്ടിന്. ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അമല്‍ മാര്ട്ടിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. അങ്കമാലി സ്വദേശിയാണ് അമല്‍ മാര്ട്ടിന്.
ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീയുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.
സാങ്കേതിക തകരാര്‍; എക്സ് ഇന്ത്യയില്‍ പണിമുടക്കി, ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍
3>മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ പോലെ ഇന്ത്യയില്‍ പ്രചാരത്തിലുള്ള മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമാണ് എക്സ്. എന്നാല്‍ കഴിഞ്ഞ ദിവസം എക്സ് ഇന്ത്യയില്‍ പണിമുടക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എക്സ് സേവനം തടസ്സപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എക്സിന്റെ വെബ് വേര്‍ഷനിലാണ് ഉപയോക്താക്കള്‍ പ്രശ്നം നേരിട്ടത്. അക്കൗണ്ട് തുറക്കുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായാണ്് ഉപയോക്താക്കളുടെ പരാതിയില്‍ പറയുന്നത്.
ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്നാണ് ചിലരുടെ കമന്റുകള്‍. എന്നാല്‍ മൊബൈല്‍ വേര്‍ഷനില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ തകരാര്‍ എക്സില്‍ സംഭവിച്ചിരുന്നു. അന്ന് ആഗോളതലത്തിലാണ് എക്സ് പണിമുടക്കിയത്. അക്കൗണ്ട് തുറക്കാന്‍ കഴിയുന്നില്ലെന്ന തരത്തില്‍ നിരവധി പരാതികളാണ് അന്ന് ഉയര്‍ന്നത്.
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി, ആദ്യ വിജയിയായ ശ്രീദേവിക്ക് ബോചെ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്
3>ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ ആദ്യ വിജയിയായ ശ്രീദേവിക്ക് ബോചെ 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. ചെട്ടികുളങ്ങര സ്വദേശിയാണ് ശ്രീദേവി ആര്.
ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.
അയോദ്ധ്യയിലെ വിമാനത്താവളത്തില്‍ യാത്രകള്‍ക്ക് ഇനി ഒല, 24മണിക്കൂറും സേവനം ഉണ്ടാകുമെന്ന് കമ്പനി
3>അയോദ്ധ്യ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പു വരുന്നി ഒല. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇനി ഇവിടെ ലഭ്യമാക്കുമെന്ന് ഇലക്ട്രിക് വിപണിയിലെ വമ്പനായ ഒല അറിയിച്ചു.
അറൈവല്‍, എക്സിറ്റ് പോയിന്റുകളില്‍ പ്രത്യേക ക്യാബ് പിക്ക്-അപ്പ് സോണ്‍ സ്ഥാപിച്ച വിവരം ഒല തന്നെയാണ് അറിച്ചത്. രാജ്യത്തേറ്റവും വേഗത്തില്‍ വളരുന്ന സാംസ്കാരിക, വിനോദസഞ്ചാര ഇടമാണ് അയോദ്ധ്യയെന്നും ഒലയുടെ സേവനങ്ങള്‍ ഇവിടെ വിപുലീകരിക്കാന്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ഒല മൊബിലിറ്റി സിഇഒ ഹേമന്ത് ബക്ഷി പറഞ്ഞു. പ്രദേശത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമേ അയോദ്ധ്യയുടെ പുണ്യഭൂമിയിലെത്തുന്നവര്‍ക്ക് മികച്ച യാത്രാനുഭവം നല്കാന് തങ്ങള്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് മൂന്ന് മാസമാകുമ്പോഴും അയോദ്ധ്യയില്‍ ഇപ്പോഴും തിരക്കാണ്. ഇതുവരെ ദര്‍ശനം നടത്തിയത് ഒന്നരക്കോടിയലേറെ പേരാണ്. ഇതെല്ലാം കണ്ടാണ് ഒല തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അയോദ്ധ്യയില്‍ തുടങ്ങിയത്.
വോട്ട് ചെയ്തിട്ട് നേരെ വണ്ടര്‍ലയിലേക്ക് പോരൂ, വോട്ടിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക്
3>കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഓരോ പൗരനും തന്റെ വോട്ടുകള്‍ രേഖപ്പെടുത്തേണ്ട ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് അറിയിക്കാന്‍ പുതിയൊരു ഓഫറുമായാണ് ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ല ഹോളിഡേയ്സ് കൊച്ചി ഒരുങ്ങുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫറാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യുന്നവര്‍ നേരെ വണ്ടര്‍ലയിലേക്ക് പോന്നോളാന്‍ ആണ് പറയുന്നത്. 15 ശതമാനം ഇളവാണ് വോട്ട് ചെയ്തവരെ കാത്തിരിക്കുന്നത്.
വോട്ടിംഗ് മാര്‍ക്ക് കാണിക്കുന്ന സന്ദര്‍ശകര്‍ക്ക് 15 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ഷന് ദിനമായ ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള മൂന്നു ദിവസങ്ങളില്‍ ആണ് ഈ ഓഫര്‍ ലഭ്യമാവുക. ഈ ഓഫര്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഓഫര്‍ ലഭ്യമാക്കാന്‍ മഷി പുരട്ടിയ വിരല്‍ പാര്‍ക്ക് പ്രവേശന കവാടത്തില്‍ പരിശോധിച്ച് ഉറപ്പിക്കും.
ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ മാത്രമേ ഓഫര്‍ ലഭ്യമാവുകയുള്ളൂ. പാര്‍ക്ക് ടിക്കറ്റുകള്‍ക്കും പാര്‍ക്ക് ടിക്കറ്റ് + ഫുഡ് കോമ്പോകള്‍ക്കും ആണ് 15 ശതമാനം ഇളവ് ബാധകമായിട്ടുള്ളത്. ഓഫര്‍ ലഭ്യമായിട്ടുള്ള തിയതികളില്‍ രാവിലെ 8.00 മണിക്ക് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണം. എട്ടു മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമായിരിക്കില്ല.
വോട്ടര്‍ ഐഡിയും സന്ദര്‍ശകര്‍ കൊണ്ടുവരണം.നിങ്ങളുടെ വോട്ടവകാശം വണ്ടര്‍ല ബെംഗളൂരു, കൊച്ചി പാര്‍ക്കുകളില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കാനും വാരാന്ത്യം അടിപൊളിയായി ചെലവഴിക്കാനും ഉള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ആവേശമുണര്‍ത്തുന്ന റൈഡുകള്‍, വാട്ടര്‍ പാര്‍ക്ക്, രുചികരമായ ഭക്ഷണം എന്നിങ്ങനെ ഒരു ദിവസം അടിപൊളിയായി ചെലവഴിക്കാന്‍ വേണ്ടെതെല്ലാം ഇവിടെയുണ്ട്.
വണ്ടര്‍ലയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി (https://bookings.wonderla.com) എന്‍ട്രി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി വണ്ടര്‍ലാ- 0484-3514001, 7593853107 , ബാഗ്ലൂര് വണ്ടര്‍ ലാ- 080 372 30333, 080 350 73966 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷ
3>ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇതിന്റെ ഭാഗമായി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ വെണ്ടര്‍മാര്‍ വഴി ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു.
ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യയിലുള്ളവര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. നിലവില്‍ 1.5 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ജോലി ചെയ്യുന്നത്. ടാറ്റ ഇലക്ട്രോണിക്സ് ആണ് ആപ്പിളിന്റെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍.
ആപ്പിള്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുകയാണെന്നും ഇതിന്റെ ഫലമായാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതെന്നും പിടിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉത്പാദനം അഞ്ചിരട്ടിയായി വര്‍ധിപ്പിച്ച് 40 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്.
അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഏകദേശം 40 ബില്യണ്‍ ഡോളറായി (ഏകദേശം 3.32 ലക്ഷം കോടി) അഞ്ചിരട്ടിയിലധികം വര്‍ധന ലക്ഷ്യമിട്ട് കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനി അതിന്റെ ഉല്‍പ്പാദനം അഞ്ചിരട്ടിയായി വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു.