18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ >>> യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം >>> മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് >>> മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം >>>
Home >> EUROPE

EUROPE

ജപ്പാനില്‍ വീണ്ടും ഭൂചലനത്തിന് സാധ്യത, രണ്ടോമൂന്നോ ദിവസത്തിനിടെ ശക്തമായ ഭൂചലനം വീണ്ടുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി

ജപ്പാനില്‍ പുതുവര്‍ഷദിനത്തില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. അതിനു പിന്നാലെ വീണ്ടും ഭൂചലനത്തിനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടോമൂന്നോ ദിവസത്തിനിടെ ശക്തമായ ഭൂചലനം വീണ്ടുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചിരിക്കുന്നത്. ജപ്പാന്റെ വടക്കേ അറ്റത്തെ ദ്വീപായ ഹൊക്കൈഡോയിലും ഉത്തരകൊറിയയുടെയും റഷ്യയുടെയും തീരങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കി. പുതുവത്സരദിനത്തില്‍ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജപ്പാന്‍ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയില്‍ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10 (ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.51) ഓടെയാണ് ഭൂചലനമുണ്ടായത്. 7.6 തീവ്രതരേഖപ്പെടുത്തിയ ചലനത്തില്‍ വീടുകള്‍ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്. ആദ്യ ഭൂകമ്പത്തിനുശേഷമുള്ള 90 മിനിറ്റിനിടെ നാല് തീവ്രത രേഖപ്പെടുത്തിയ 21 എണ്ണമുള്‍പ്പെടെ ഒട്ടേറെ തുടര്‍ചലനങ്ങളുണ്ടായി. പ്രദേശികസമയം രാത്രി 11-ഓടെ ഏഴ് തീവ്രതയുള്ള ഭൂകമ്പവുമുണ്ടായി. അഞ്ചു മീറ്ററിലേറെ ഉയരത്തില്‍ തിരമാലയടിക്കുന്ന വന്‍ സുനാമിയുണ്ടാകുമെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി ആദ്യം മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതിന്റെ തീവ്രത താഴ്ത്തി.

ചൈനയില്‍ ശക്തമായ ഭൂകമ്പം, അതിതീവ്രമായ ഭൂകമ്പത്തില്‍ 110 പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

ബെയ്ജിങ് : ചൈനയില്‍ അതിശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തില്‍ 110പേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആളുകള്‍ പരിഭ്രാന്തരായി തെരുവിലേക്കിറങ്ങി. വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നിര്‍ദേശം നല്‍കി. പലയിടത്തും വൈദ്യുതിയും വെള്ളവും നിലച്ചു. റോഡുകളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. ഓഗസ്റ്റില്‍ കിഴക്കന്‍ ജില്ലയിലുണ്ടായ ഭൂകമ്പത്തില്‍ 23 പേര്‍ മരിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 100 പേരാണ് മരിച്ചത്.

രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം, വികാരാധീനനായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍

പ്യോഗ്യാംഗ് : രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നു എന്ന് കിം ജോംഗ് ഉന്‍. ജനനനിരക്ക് കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് രാജ്യത്തെ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു കിം ജോംഗ് ഉന്‍. ഇതിനിടയില്‍ വികാരാധീനനായി കണ്ണ് നിറഞ്ഞ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. സംസാരിക്കുന്നതിനിടെ തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രാജ്യത്തിന് കരുത്തേകാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ തലസ്ഥാനമായ പ്യോഗ്യാംഗില്‍ നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഒഫ് മദേഴ്‌സ് പരിപാടിയില്‍ കിം ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടെ കിം മുഖം കുനിക്കുന്നതും കണ്ണീരൊപ്പുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ജനന നിരക്ക് വര്‍ദ്ധിപ്പിക്കുക, കുട്ടികള്‍ക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്നിവയെല്ലാം നമ്മുടെ കുടുംബ കാര്യങ്ങളാണ്. നമുക്കിത് അമ്മമാരോടൊപ്പം ഒരുമിച്ച് ചെയ്യണമെന്ന് കിം പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാര്‍ വഹിച്ച പങ്കിന് കിം നന്ദി പറഞ്ഞു. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങള്‍ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേര്‍ത്തു.

ചീഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം, ഗൃഹനാഥനും ഭാര്യയും അമ്മയും മകനും ഉള്‍പ്പെടെ നാല് പേരാണ് മരണപ്പെട്ടത്

മോസ്‌കോ : വീട്ടിലെ ബേസ്‌മെന്റില്‍ സൂക്ഷിച്ചിരുന്ന ചീഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നു പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. തണുപ്പ് കാലത്തേക്ക് വേണ്ടി വീട്ടിലെ ബേസ്മെന്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് എടുക്കാനായി മുറിയില്‍ കയറിയപ്പോഴാണ് സംഭവം ഉണ്ടായത്. ഗൃഹനാഥനും ഭാര്യയും അമ്മയും മകനും ഉള്‍പ്പെടെ നാല് പേരാണ് സംഭവത്തില്‍ മരണപ്പെട്ടത്. റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് സംഭവം. നിയമ പ്രൊഫസര്‍ ആയ മിഖായേല്‍ ചെലിഷേവ് എന്ന 42 കാരന്റെ കുടുംബത്തിലെ നാലുപേരാണ് ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിലെ ഇളയ മകള്‍ മാത്രമാണ് ഈ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. ഈ പെണ്‍കുട്ടി ഈ മുറിക്കകത്തേക്ക് കയറാതിരുന്നതാണ് രക്ഷയായത്. കനത്ത ശൈത്യമുള്ള രാജ്യങ്ങളില്‍ തണുപ്പ് കാലത്തേക്ക് പച്ചക്കറികള്‍ ചെറിയ നിലവറകള്‍ പോലെയുള്ള ബേസ്മെന്റുകളില്‍ സൂക്ഷിച്ചു വെക്കുന്നത് സാധാരണമാണ്. ഉരുളക്കിഴങ്ങുകള്‍ അഴുകി അടച്ചിട്ട ചെറിയ മുറിയില്‍ വിഷവാതകം നിറഞ്ഞുനിന്നതാണ് മരണത്തിന് കാരണമായത്. ഗൃഹനാഥനായ മിഖായേല്‍ ആയിരുന്നു ആദ്യം ബേസ്മെന്റിന് അകത്തേക്ക് കയറിയത്. വിഷവാതകം ശ്വസിച്ച ഉടന്‍തന്നെ ഇദ്ദേഹം കുഴഞ്ഞുവീണ് മരണപ്പെട്ടു. അദ്ദേഹത്തെ കാണാതിരുന്നതിനെ തുടര്‍ന്നാണ് ഭാര്യ മുറിക്കകത്തേക്ക് കടന്നുവരുന്നത്. ഇരുവരെയും തിരഞ്ഞു വന്ന മകനും വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങി. പച്ചക്കറികള്‍ എടുക്കാന്‍ പോയ മൂന്നു പേരെയും കാണാതായതിനെ തുടര്‍ന്ന് മിഖായേലിന്റെ അമ്മ പരിഭ്രമിക്കുകയും അയല്‍വാസികളെ സഹായത്തിന് വിളിക്കുകയും ചെയ്തു. എന്നാല്‍ അയല്‍വാസികള്‍ എത്തുന്നതിനു മുമ്പായി തന്നെ ഈ അമ്മയും ആ മുറിക്കകത്തേക്ക് കയറി നോക്കിയതോടെ അവരും മരിച്ചു. പോലീസും മറ്റു വിദഗ്ധരും സ്ഥലത്തെത്തി വിദഗധ പരിശോധന നടത്തിയപ്പോഴാണ് ചീഞ്ഞ ഉരുളക്കിഴങ്ങ് ആണ് വിഷവാതകത്തിന് കാരണമായതെന്ന് കണ്ടെത്തിയത്.

പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം, കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അദ്ദേഹം പദവി ഒഴിഞ്ഞത്

ബെയ്ജിങ്: ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് (68) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് കഴിഞ്ഞ മാര്‍ച്ചിലാണ് പദവി ഒഴിഞ്ഞത്. സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലീ കെക്വിയാങ്, 2012 മുതല്‍ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ലീ കെക്വിയാങ് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവാണ്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ മേധാവിയായും ലീ കെക്വിയാങ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിംഹത്തിന് ഭക്ഷണം നല്‍കാനെത്തിയ നേരം കൂടിന്റെ രണ്ടാമത്തെ വാതില്‍ അടയ്ക്കാന്‍ മറന്നു, ജീവനക്കാരനെ ആക്രമിച്ച് സിംഹം, ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മൃഗശാലയില്‍ ഭക്ഷണം കൊടുക്കാനെത്തിയ ജീവനക്കാരനെ ആക്രമിച്ച് കൊന്ന് സിംഹം. സംഭവം ജപ്പാനിലെ  ടൊഹോക്ക് സഫാരി പാര്‍ക്കില്‍. 53കാരനായ കെനിച്ചി കട്ടോയെയാണ് സിംഹം കടിച്ചു കൊന്നത്.  വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജീവനക്കാരന്‍ ഭക്ഷണം നല്‍കാന്‍ നേരം കൂട് അടയ്ക്കാന്‍ മറന്നതാണ് അപകടത്തിന് കാരണമെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. ഭക്ഷണം നല്‍കുമ്പോള്‍ കൂടിനുള്ളിലെ രണ്ടാമത്തെ വാതില്‍ പൂട്ടിയിരിക്കണം. എന്നാല്‍ ജീവനക്കാരന്‍ വാതില്‍ അടയ്ക്കാതെയാണ് സിംഹത്തിന് ഭക്ഷണം നല്‍കിയത്. ഇതിലൂടെ സിംഹം പുറത്ത് വരികയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. പരിചയസമ്പന്നനായ ജീവനക്കാരനായിരുന്നു കെനിച്ചി. ഭക്ഷണം നല്‍കുന്നതിനിടെ ജീവനക്കാരന്റെ കഴുത്തില്‍ കടിച്ചു പിടിക്കുകയായിരുന്നു സിംഹം. രക്ത വാര്‍ന്നു കിടന്ന ജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഫിന്‍ലന്‍ഡ് മുന്‍ പ്രധാനമന്ത്രി സന്നാ മരീന്‍ പാര്‍ലമെന്റംഗത്വം രാജിവെക്കാന്‍ തീരുമാനിച്ചു, രാഷ്ട്രീയം വിടാനൊരുങ്ങുന്നു

ഫിന്‍ലന്‍ഡ് മുന്‍ പ്രധാനമന്ത്രി സന്നാ മരീന്‍ തന്റെ രാഷ്ട്രീയ ജീവിതത്തോട് വിട പറയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.  ഇതിനുമുന്നോടിയായി പാര്‍ലമെന്റംഗത്വം രാജിവെക്കാന്‍ തീരുമാനിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പുതിയ കര്‍ത്തവ്യത്തിലേക്ക് കടക്കാന്‍ സമയമായെന്ന് പറഞ്ഞ സന്ന, വിദൂരഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് തിരികെയെത്താനുള്ള സാധ്യതകളും തള്ളിയില്ല. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചെയ്ഞ്ചില്‍ ഉപദേഷ്ടാവായി സ്ഥാനം ഏറ്റെടുക്കുന്നതിനുവേണ്ടിയാണ് രാജി. 2019 ഡിസംബറില്‍ 34-ാം വയസ്സില്‍ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായ ചുമതലയേറ്റ സന്ന, ലോകത്തെ ഏറ്റവുംപ്രായംകുറഞ്ഞ വനിതാപ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ നിലകൊണ്ട സന്ന, ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരാനുള്ള ചരിത്രപരമായ തീരുമാനവുമെടുത്തു.  

ഉത്തരകൊറിയയില്‍ ജനങ്ങള്‍ ഭക്ഷ്യ പ്രതിസന്ധിയില്‍ വലയുമ്പോഴും പരമോന്നത നേതാവിന് ആഡംബര ജീവിതം തന്നെ, വില കൂടിയ മദ്യവും സിഗരറ്റും ഇറക്കുമതി ചെയ്ത മാംസവും കിമ്മിന് വേണ്ടി എത്തുന്നു...

ഉത്തരകൊറിയില്‍ ജനങ്ങള്‍ വലിയ ഭക്ഷ്യപ്രതിസന്ധിയിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതൊന്നും ബാധിക്കാതെ ഇപ്പോഴും ആഡംബര ജീവിതം നയിക്കുകയാണ് നേതാവ് കിം ജോങ് ഉന്‍. വില കൂടിയ മദ്യവും സിഗരറ്റും ഇറക്കുമതി ചെയ്ത മാംസവുമൊക്കെയായി ആഡംബര ജീവിതം നയിക്കുകയാണ് കിമ്മെന്നാണ് റിപ്പോര്‍ട്ട്. ബ്ലാക്ക് ലേബല്‍ സ്‌കോച്ച് വിസ്‌കിയും ഹെന്നസി ബ്രാണ്ടിയും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന കിം ജോങ് ഉന്‍ കടുത്ത മദ്യപാനിയാണെന്ന് യുകെ പ്രതിരോധ വിദഗ്ധന്‍ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. വില കൂടിയ മദ്യം വാങ്ങാനായി പ്രതിവര്‍ഷം 30 മില്യണ്‍ ഡോളറാണ് കിം ചെലവഴിക്കുന്നതെന്ന് ചൈനീസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മദ്യപാനത്തിനു പുറമെ ഒരു ഭക്ഷണപ്രേമി കൂടിയാണ് കിം. ഇറ്റലിയില്‍ നിന്നുള്ള പാര്‍മ ഹാം, സ്വിസ് എമെന്റല്‍ ചീസ് എന്നിവയാണ് കിമ്മിന്റെ മെനുവിലെ പ്രധാന ഭക്ഷണം. പണ്ട്, കിമ്മും പിതാവും കോബ് സ്റ്റീക്ക്സും (ലോകത്തിലെ ഏറ്റവും ചെലവേറിയ ബീഫ്) ക്രിസ്റ്റല്‍ ഷാംപെയ്നും ഒരുമിച്ചിരുന്നു കഴിക്കുമായിരുന്നുവെന്ന് കിമ്മിന്റെ മുന്‍ പാചകക്കാരന്‍ ഒരു യുകെ ടാബ്ലോയിഡിനോട് പറഞ്ഞിരുന്നു. ജങ്ക് ഫുഡും കിമ്മിന് ഇഷ്ടമാണ്. കുടുംബത്തിനു പിസ്സ ഉണ്ടാക്കാനായി മാത്രം കിം 1997ല്‍ ഒരു ഇറ്റാലിയന്‍ പാചകക്കാരനെ നിയമിച്ചിരുന്നു. വില കൂടിയ ബ്രസീലിയന്‍ കോഫിയാണ് കിമ്മിന്റെ മറ്റൊരു ദൗര്‍ബല്യം. ഒരു വര്‍ഷത്തിനുള്ളില്‍ 967,051 ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സ്വര്‍ണ്ണ ഫോയില്‍ കൊണ്ട് പൊതിഞ്ഞ യെവ്‌സ് സെന്റ് ലോറന്റ് കറുത്ത സിഗരറ്റുകളും സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.  

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം, സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12 ആയി... ഒരു ഇസ്രായേല്‍ സൈനികനും കൊല്ലപ്പെട്ടവരില്‍...

ജെറുസലേം: വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12 ആയി. ഒരു ഇസ്രായേല്‍ സൈനികനും പലസ്തീനികളുടെ ചെറുത്ത് നില്‍പ്പില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ആക്രമണം ഇസ്രായേല്‍ നടത്തിയത്.  വ്യോമാക്രമണത്തിനൊപ്പം നൂറ് കണക്കിന് ഇസ്രായേല്‍ സൈനികരാണ് കരമാര്‍ഗം ആക്രമണം നടത്തിയത്. 50 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഏകദേശം 17,000 പേര്‍ തിങ്ങി പാര്‍ക്കുന്ന ജെനിന്‍ നഗരത്തിലെ അഭയാര്‍ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ തെരുവുകളും നടപ്പാതകളും ലക്ഷ്യം വെച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെസ്റ്റ് ബാങ്കിലെ ജെനിന്‍ സര്‍ക്കാര്‍ ആശുപത്രിയും ഇസ്രായേല്‍ സൈന്യം ആക്രമിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ നിന്ന് വരുന്ന റോക്കറ്റുകളെ പ്രതിരോധിക്കാന്‍ ഇസ്രായേല്‍ സൈന്യം അയണ്‍ ഡോമുകള്‍ സജ്ജമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാസയില്‍ നിന്ന് വന്ന അഞ്ച് റോക്കറ്റുകള്‍ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ജെനിനില്‍ നിന്ന് പിന്‍മാറുന്നതിനിടെ ഇസ്രായേല്‍ സൈന്യവുമായി പലസ്തീനികള്‍ ഏറ്റുമുട്ടിയിരുന്നു. സൈന്യം റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. സൈന്യം പിന്‍വലിഞ്ഞെങ്കിലും സൈനിക നടപടി തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് വീണ്ടും ആക്രമണം ഉണ്ടാവുമെന്ന സൂചന നല്‍കുന്നു.  

മെക്‌സിക്കോയില്‍ കടുത്ത ചുട്, 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂടില്‍ മരിച്ചത് രണ്ടാഴ്ചയ്ക്കിടെ മരിച്ചത് നൂറിലേറെ പേര്‍...

മെക്‌സിക്കോയില്‍ കനത്ത ചൂട് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. കടുത്ത ചൂടിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് നൂറിലേറെ പേര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന ഉഷ്ണതരംഗം രാജ്യത്തെ വൈദ്യുതി വിതരണത്തെയും പ്രതിസന്ധിയിലാക്കി.ജലസ്രോതസ്സുകളില്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. ഒരുവിഭാഗം സ്‌കൂളുകളില്‍ ക്ലാസുകള്‍ താത്കാലികമായി നിറുത്തിവച്ചു. ജൂണ്‍ 18 മുതല്‍ 24 വരെയുള്ള കാലയളവിലാണ് ചൂടുമായി ബന്ധപ്പെട്ട ആകെ മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണനിരക്കില്‍ 64 ശതമാനവും വടക്കന്‍ സംസ്ഥാനമായ ന്യൂവോ ലിയോണിലാണ് റിപ്പോര്‍ട്ട് രേഖപ്പെടുത്തിയത്. അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിവിടം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ചൂടില്‍ നിന്ന് അല്പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വടക്കന്‍ നഗരങ്ങളില്‍ താപനിലയില്‍ കാര്യമായ മാറ്റമില്ല.  

More Articles

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപന ഭീഷണി; കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു 
ചൈനയും താലിബാനും ഒന്നിക്കുന്നു; അമേരിക്കയുടെ പിന്‍മാറ്റം പ്രഖ്യാപിച്ചതോടെ താലിബാന്‍ അയല്‍ രാജ്യങ്ങളുമായി സൗഹൃദത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
ഗസയില്‍ ഉപരോധം ശക്തിപ്പെടുത്താന്‍ ഇസ്രയേലിന്റെ നീക്കം; ശക്തമായ മുന്നറിയിപ്പുമായി ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് 

Most Read

British Pathram Recommends