ലുലുമാളിനെ സ്വാഗതം ചെയ്യാനൊരുങ്ങി തിരുവനന്തപുരം നഗരം. ഈ വര്‍ഷം അവസാനത്തോടെ തിരുവനന്തപുരത്തെ ലുലു ഷോപ്പിങ് മാള്‍ ആരംഭിക്കാനാണ് പദ്ധതിയെന്ന് എം.എ യൂസഫലി. ഒന്നരക്കൊല്ലത്തിനുള്ളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങാനംു പദ്ധതിയിലുണ്ട്. ബെംഗളൂരുവില്‍ ഷോപ്പിങ് മോള് നിര്‍മാണം പൂര്‍ത്തിയായി. ലക്നൗവില്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്.
കോട്ടയം, തൃശൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഹൈപ്പര്മാര്ക്കറ്റുകള്ക്കുള്ള പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായി. ഭക്ഷ്യസംസ്കരണ ശാലകളുടെ നിര്‍മാണം ജമ്മു കശ്മീരിലും നോയിഡയിലും വൈകാതെ തുടങ്ങും.
ഇ-കോമേഴ്സ് രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി പത്ത് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി ആരംഭിക്കും.
പത്തനാപുരം ഗാന്ധിഭവനില്‍ അമ്മമാര്‍ക്ക് താമസിക്കാന്‍ ലുലു നിര്‍മിച്ചു നല്കുന്ന ഭവനസമുച്ചയ നിര്‍മാണം 60% പൂര്‍ത്തിയായെന്നും കോവിഡ് മൂലം അല്പം വൈകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടില്‍ കുട്ടികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസം സംബന്ധിച്ച് ഡേറ്റ ലഭ്യമായാല്‍ ഉടന്‍ ലുലുവിന്റെ സഹായം നല്‍കും.
കോവിഡ് കാലത്ത് കമ്ബനി നടത്തിയ 3418 റിക്രൂട്ട്മെന്റുകള്‍ വഴി ഭൂരിഭാഗവും മലയാളികളാണ് ജോലി നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലുലുവിന് ആകെ 57950 ജീവനക്കാരുണ്ട്. 32000 പേര് ഇന്ത്യക്കാരും അതില്‍ 29460 പേര് മലയാളികളുമാണുള്ളത്.