ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന് വധഭീഷണി സന്ദേശം. എംഎല്‍എ ഹോസ്റ്റലിലേക്ക് വന്ന കത്തിലാണ് വധഭീഷണി സന്ദേശം. എംഎല്‍എയുടെ കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ വെയ്ക്കുമെന്നാണ് മൂവാറ്റുപുഴ സ്വദേശി ബെന്നി മാര്ട്ടിന് എന്നയാളുടെ പേരില്‍ വന്ന കത്തിലെ ഭീഷണി.
എംഎല്‍എയുടെ വലത് കാലും, ഇടത് കയ്യും വെട്ടുമെന്നാണ് കത്തില്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. കുടുംബാംഗങ്ങള്‍ക്ക് വിഷം നല്കി കൊല്ലുമെന്നും ഒന്‍പത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തില്‍ പറയുന്നു. തലശ്ശേരി എംഎല്‍എ ഷംസീറിനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവര്‍ക്കും ഇതേ അവസ്ഥയുണ്ടാകുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.
എം.എല്‍.എ. കത്ത് ആഭ്യന്തരവകുപ്പിനു കൈമാറി. മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നിവര്‍ക്കു പരാതിനല്‍കി.
സമാനമായതരത്തിലുള്ള വധഭീഷണി കഴിഞ്ഞമാസം അവസാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ.യ്ക്കു നേരെയും ഉണ്ടായിരുന്നു. എം.എല്‍.എ.ഹോസ്റ്റലിലെ വിലാസത്തിലാണ് ഊമക്കത്തു ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നും കത്തില്‍ പറഞ്ഞിരുന്നു. കോഴിക്കോട്ടുനിന്നാണ് കത്ത് പോസ്റ്റുചെയ്തിരുന്നത്. സംഭവത്തെപ്പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്.