18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : ബിസ്‌കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ്, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്താവിന് നഷ്പരിഹാര കോടതി >>> വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് >>> ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് അടുത്ത മാസം ജൂണ്‍ 14ന് വെള്ളിയാഴ്ച >>> കൊതുകിലൂടെ പിടിപെടുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ >>> സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണ്ടെത്തല്‍; കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് >>>
Home >> NAMMUDE NAADU
സാങ്കല്‍പ്പിക കാമുന്റെ പേരില്‍ ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചതാണെന്ന് അറിയിച്ച് പൊലീസ്; ഉദ്യോഗസ്ഥരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ് രേഷ്മ, 'ഗ്രീഷ്മക്ക് തന്നോട് പക'

സ്വന്തം ലേഖകന്‍

Story Dated: 2021-07-09

കല്ലുവാതുക്കല്‍ ഊരായ്‌കോട് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയെ പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്തു. ഫെയ്‌സ്ബുക്ക് കാമുകന്‍ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മമയും കബളിപ്പിച്ചതായിരുന്നുവെന്ന വിവരം പൊലീസ് സംഘം രേഷ്മയെ അറിയിച്ചു. വിവരമറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍  രേഷ്മ പൊട്ടിക്കരഞ്ഞു.

ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെപ്പറ്റി ഭര്‍ത്താവ് വിഷ്ണുവിനോടും മറ്റു ബന്ധുക്കളോടും പറഞ്ഞിരുന്നു.അതിലുള്ള വൈരാഗ്യമാകാം തന്നെ കബളിപ്പിക്കാന്‍ കാരണമെന്ന് രേഷ്മ മൊഴി നല്‍കി. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. അതെ സമയം തനിക്ക് അനന്തു എന്ന കാമുകന്‍ ഉണ്ടെന്നു തന്നെയാണ് രേഷ്മ ഇപ്പോഴും പറയുന്നത്. 

കാമുകനെ കാണാന്‍ താന്‍ വര്‍ക്കലയില്‍ പോയിരുന്നു എന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. എന്നാല്‍ സുഹൃത്തിനെ കാണാനാകാതെ മടങ്ങിയെന്നും രേഷ്മ പറഞ്ഞു. അതിനുശേഷമായിരിക്കാം ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയതെന്നും രേഷ്മ പറഞ്ഞു. ഗര്‍ഭിണിയായിരുന്ന കാര്യം ചാറ്റിംഗില്‍ സൂചിപ്പിച്ചില്ലെന്നും രേഷ്മ പോലീസിന് മൊഴി നല്‍കി.

അടുത്തിടെ ഇത്തിക്കരയാറ്റില്‍ ചാടി ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് വഴി കാമുകനെന്ന പേരില്‍ രേഷ്മയെ കബളിപ്പിച്ചത്. അനന്തു എന്ന പേരില്‍ വ്യാജമായി സൃഷ്ടിച്ച പ്രൊഫൈല്‍ വഴിയായിരുന്നു ഇരുവരും ചാറ്റ് ചെയ്തിരുന്നത്. ഈ അക്കൗണ്ടില്‍ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല.

രേഷ്മ ഗര്‍ഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞത് യുവതികളാണെന്നാണ് പോലീസ് കണ്ടെത്തല്‍. രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്താണ് പോലീസിന് വിവരങ്ങള്‍ കൈമാറിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. 

കോടതിയുടെയും ജയില്‍ അധികൃതരുടെയും അനുവാദം വാങ്ങിയാണ് പാരിപ്പള്ളി എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യംചെയ്യാന്‍ ജയിലിലെത്തിയത്.ബന്ധുക്കള്‍ അറിയാതെ കുഞ്ഞിനെ ഒറ്റക്ക് ഉപേക്ഷിക്കാന്‍ രേഷ്മക്ക് കഴിയില്ലെന്ന വിശ്വാസത്തിലുറച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഈ വര്‍ഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്. കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. നാലു മാസത്തിന് ശേഷമാണ് പാരിപ്പള്ളി പോലീസ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ ഏറ്റുപറഞ്ഞത്.

വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും രേഷ്മ മറച്ചു വെക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു. ഭര്‍ത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു.

More Latest News

ബിസ്‌കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ്, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്താവിന് നഷ്പരിഹാര കോടതി

തൃശൂര്‍ : ബിസ്‌കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ് കണ്ടതിനെ തുടര്‍ന്ന് ഉപഭേക്താവ് നല്‍കിയ പരാതിയില്‍ നടപടിയെടുത്ത് ഉപഭോക്തൃ കോടതി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് ഉപഭോക്താവിന് നഷ്പരിഹാരം നല്‍കാന്‍ വിധിച്ചത്. 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയുടെ നടപടി. തൃശൂര്‍ സ്വദേശി ജോര്‍ജ് തട്ടിലാണ് പരാതി നല്‍കിയത്. ജോര്‍ജിന് 60,000 രൂപയും പലിശയും നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. കൗതുകത്തിന്റെ പേരിലാണ് വരാക്കരയിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്‌ക്കറ്റ് പാക്കറ്റ് ജോര്‍ജ് തൂക്കി നോക്കിയത്. 300 ഗ്രാമില്‍ 52 ഗ്രാം കുറവ് കണ്ടതോടെ കൂടുതല്‍ പായ്ക്കറ്റുകള്‍ വാങ്ങി തൂക്കി നോക്കി. എല്ലാത്തിനും തൂക്കക്കുറവ് കണ്ടതോടെ ഈ ബിസ്‌കറ്റ് പാക്കറ്റുകളുമായി തൃശൂരിലെ ലീഗല്‍ മെട്രോളജി ഓഫീസില്‍ എത്തി. അവിടെ വച്ചും പരിശോധിച്ച് തൂക്കം കുറവാണെന്ന് രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകള്‍ക്കുമായി 50,000 രൂപ, ചെലവിലേക്ക് 10,000 രൂപ, ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കാനാണ് കോടതി വിധിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കമ്പനിക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്ന് വ്യാപക പരിശോധന നടത്തണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വീഡിയോ ഓഡിയോ കോളുകളില്‍ പുത്തന്‍ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ ഒരുങ്ങുന്നു. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി വാട്ട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോള്‍ ബാറുള്ളത്. പുതിയ അപ്‌ഡേഷനിലൂടെ മെയിന്‍ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനാകും. ആന്‍ഡ്രോയിഡിലും വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്‌സാപ്പ്  അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്‌സാപ്പെത്തിയത് കഴിഞ്ഞിടെയാണ്. വാട്ട്‌സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ  കോള്‍ ചെയ്യാനാകും.  ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ വന്നിരിക്കുന്നത്.

ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് അടുത്ത മാസം ജൂണ്‍ 14ന് വെള്ളിയാഴ്ച

ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് ജൂണ്‍ 14ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ 16 ഞായര്‍ വൈകിട്ട് നാലു മണി വരെ യുകെയില്‍ വെച്ച് നടത്തുന്നു. ഷെക്കെയ്നയുടെ മാധ്യമ ശുശ്രൂഷയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാം. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ പയനീര്‍ സെന്റര്‍ ക്ലേബറി മോര്‍ടൈമര്‍ കിഡ്ഡര്‍മിന്‍സ്റ്ററിലാണ് ധ്യാനം നടക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:+44 7908772956, +44 7872628016, admin@shekinaheurope.org സ്ഥലത്തിന്റെ വിലാസം:Pioneer Centre Cleabury Mortimer Kidderminster, DY14 8JG - West Midlands

കൊതുകിലൂടെ പിടിപെടുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

സംസ്ഥാനത്ത് ചില ജില്ലകളിലെ പല ഭാഗങ്ങളില്‍ കൊതുകിനാല്‍ പകരുന്ന രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇപ്പോഴിതാ ജാഗ്രത പാലിക്കേണ്ട രോഗങ്ങളായ ഡെങ്കിപ്പനി ചിക്കന്‍ഗുനിയ മലേറിയ തുടങ്ങിയവയ്ക്ക് എതിരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം 8- 10 ദിവസത്തിനുള്ളില്‍ തന്നെ വൈറസുകള്‍ കൊതുകിന്റെ ഉമിനാര്‍ ഗ്രന്ഥിയില്‍ പ്രവേശിക്കുന്നു. ചിക്കന്‍ഗുനിയ, ഡെങ്കിപ്പിനി, മലേറിയ എന്നിവ കൊതുകിലൂടെ പിടിപെടുന്ന രോഗമാണ്. ജനങ്ങള്‍ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍. 1. ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കും. 2. കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റും.  3. കുരുമുളകുപൊടി സ്‌പ്രേ ചെയ്യുന്നത് കൊതുകിനെ എളുപ്പം തുരത്താന്‍ സഹായിക്കും. കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുക. 4. കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള സ്വാഭാവിക ഓയിലുകള്‍ ഉപയോഗിക്കുന്നതും കൊതുക് ശല്യം എളുപ്പം അകറ്റാനാകും.

കേംബ്രിഡ്ജില്‍ റെസിഡന്‍ഷ്യല്‍ ധ്യാനം ഇന്നു, നാല് ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതല്‍ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.     മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക്  ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക  റെസിഡന്‍ഷ്യല്‍ ധ്യാനം പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ 19 നു ഞായറാഴ്ച വൈകുന്നേരം നാലു  മണിക്ക് സമാപിക്കും.  ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളില്‍ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്സ്, ക്ലാരട് സെന്ററില്‍ വെച്ചാണ് നടക്കുക.   ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും,  പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആര്‍ജ്ജിച്ച്, ആല്മീയ ചൈതന്യത്തില്‍ ജീവിതം നയിക്കുവാന്‍ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് തയ്യില്‍ - 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258 (evangelisation@csmegb.org) Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire, PE19 5TA

Other News in this category

  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
  • ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു
  • ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി
  • പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
  • ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ കടുത്ത നാശനഷ്ടം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍, വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു
  • അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസം, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ട്: ബോംബെ ഹൈക്കോടതി
  • പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍
  • എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്നും പ്രതിസന്ധി: നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്
  • Most Read

    British Pathram Recommends