കോഴിക്കോട് പയ്യാനക്കലില്‍ അഞ്ച് വയസുകാരിയെ മാതാവ് കൊലപ്പെടുത്തി
യ സംഭവത്തില്‍ അമ്മ സമീറയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍. ഇതുവരെ മാനസികാസ്വാസ്ഥ്യമൊന്നും അമ്മ പ്രകടിപ്പിച്ചിട്ടില്ലെന്നും അന്ധവിശ്വാസം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.കുട്ടിയുടെ ശരീരത്തില്‍ ബാധ കൂടിയിട്ടുണ്ട് എന്ന വിശ്വാസത്തിന്റെ പുറത്താണ് അമ്മ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അമ്മയെ ചികിത്സിച്ച ഡോക്ടര്‍ നല്കുന്ന വിശദീകരണം.
കുറച്ചുനാളുകളായി കുട്ടിയുടെ മേല്‍ ബാധ കേറിയിട്ടുണ്ടെന്ന വിശ്വാസത്തിന്മേല് മതപരമായ പല ചികിത്സകളും നടത്താന്‍ സമീറ ശ്രമിച്ചിരുന്നു. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്തിയാലേ ബാധ മാറൂ എന്ന് തോന്നയിതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് സമീറ പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഡോക്ടര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്കി. സമീറയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
അതിനിടെ, അഞ്ച് വയസുകാരിയെ മാതാവ് കൊലപ്പെടുത്തിയെന്ന് മൂത്ത മകളും മൊഴി നല്കി. ഷാളിട്ട് കഴുത്തില്‍ മുറുക്കി ആയിഷയെ കൊലപ്പെടുത്തിയെന്നാണ് പതിനൊന്നുകാരിയായ മകളുടെ മൊഴി. രണ്ടു ദിവസം മുമ്ബാണ് കോഴിക്കോട് പയ്യാനാക്കലില് അഞ്ചു വയസുകാരിയായ ആയിഷ റെനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവ സമയത്ത് കുട്ടിയുടെ ഉമ്മ സമീറയും മൂത്ത മകളും വല്ല്യുമ്മയുമായിരുന്നു വീട്ടില്‍. പോലീസ് അന്ന് വീട്ടിലെത്തുമ്ബോള്‍ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു സമീറ.തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു.കുട്ടിയെ കൊലപ്പെടുത്തോമ്ബോള് ഇതേ മാനസികാവസ്ഥയിലായിരുന്നു സമീറയെന്നാണ് മൂത്ത മകള്‍ മൊഴി നല്‍കിയത്.