മലയാള സിനിമയില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്. മലയാളത്തിനു പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം വ്യത്യസ്തമായ സിനിമകള്‍ ചെയ്ത് നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം ഇപ്പോള്‍. എന്നാല്‍ നടന് ശ്രീനിവാസനുമൊത്തൊരു സിനിമ പ്രിയദര്ശന് ചെയ്തിട്ട് ഏറെ നാളുകളായി. ഇതേക്കുറിച്ച് കൗമുദി ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രിയദര്ശന് മനസ്സ് തുറന്നിരുന്നു.
'അതിനങ്ങനെ പ്രത്യേകിച്ച് ട്രേഡ് സീക്രട്ട് ഒന്നുമില്ല, പരസ്പരം വിശ്വാസമെന്നതാണ് പ്രധാനം. സിനിമയില്‍ ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഒരാളാണ് ശ്രീനിവാസന്. ശ്രീനിയും ഞാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പക്ഷെ പഴയ പോലെ എന്തുകൊണ്ട് സിനിമകള്‍ ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍, നമ്മള് തമ്മില്‍ ഒരുമിച്ച് ചെയ്യാനുള്ള സിനിമകള്‍ കഴിഞ്ഞു. ഇനി നമ്മള് രണ്ടു പേരും മാറി ചിന്തിക്കണം'. എന്നാണു പ്രിയദര്ശന് പറയുന്നത്.