18
MAR 2021
THURSDAY
1 GBP =104.15 INR
1 USD =83.41 INR
1 EUR =89.27 INR
breaking news : 'കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല' മാമ്മോദീസ കൂടാന്‍ പോയപ്പോള്‍ പള്ളീലച്ചന്‍ പറഞ്ഞ വിചിത്ര കാര്യങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ് >>> ഐപിഎല്‍ കാണാന്‍ അച്ഛന്‍ ഷാരൂഖിന്റെ കൂടെ അബ്‌റാമും, വിസിലടിച്ചും തുള്ളിച്ചാടിയും ആര്‍പ്പുവിളിച്ചുമുള്ള കുട്ടിതാരത്തെ അടക്കിയിരുത്തി ഷാരൂഖ് >>> പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ >>> വരന്റെ വിദ്യാഭ്യാസയോഗ്യത പരീക്ഷിക്കന്‍ വധുവിന്റെ ടെസ്റ്റ്, രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞതും വരന്‍ വിയര്‍ത്തു, പിന്നെ സംഭവിച്ചത് സിനിമാക്കഥയേക്കാള്‍ വലിയ ട്വിസ്റ്റ് >>> ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത് >>>
Home >> കലാ / സാഹിത്യം
പുസ്തകങ്ങള്‍ വിരല്‍തുമ്പിലെത്തുന്ന ലോകത്ത് അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ എഴുത്തുകാര്‍ മാത്രമല്ല എല്ലാവരും സുക്ഷിക്കുക

കാരൂര്‍ സോമന്‍

Story Dated: 2021-07-26

ലോകമെങ്ങുമുള്ള മാനുഷരുടെ വീടിനുള്ളില്‍ ആമസോണ്‍ പുസ്തകങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍പോലെ യാതൊരു തടസ്സവുമില്ലാതെയെത്തുമ്പോള്‍ മലയാള പുസ്തകങ്ങള്‍ നമ്മുടെ വീടുകളിലെത്താത്തത് എന്താണ്? രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും പിടിച്ച് കുഴലൂത്തുകാരും കുടപിടിക്കുന്നവരും കാത്തുനില്‍ക്കുന്നത് കണ്ടാല്‍ അല്ലെങ്കില്‍ സാഹിത്യത്തിന്റ സൗന്ദര്യ സംവിധാനങ്ങള്‍ കണ്ടാല്‍ 'ഈശ്വര-മുകുന്ദ-മുരാരേ' എന്ന് വിളിച്ചുപോകും. മലയാള ഭാഷ സാഹിത്യ രംഗത്ത് അടുക്കളപ്പെണ്ണിന് അഴക് വേണമോ എന്നൊരു ചോദ്യം കുറെ കാലങ്ങളായി ചിലരൊക്കെ ചോദിക്കുന്നുണ്ട്. അല്‍പം കൊണ്ട് ആശാനാകാന്‍ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ചില സര്‍ഗ്ഗപ്രതിഭകള്‍ ചിന്തിക്കുന്നത് സര്‍ഗ്ഗരചനയില്‍ ഒന്നുമല്ലാത്തവരെ പൊടിപ്പുംതൊങ്ങലും കൊടുത്ത് അധികാരികളും മാധ്യമങ്ങളും മഹാകവിപ്പട്ടം ചാര്‍ത്തുമ്പോള്‍ സാഹിത്യ രചന ഒരു വ്യഥാവ്യായാമമെന്ന് തെറ്റിധരിക്കുന്നു.  

കേരളത്തില്‍ എഴുത്തുകാരുടെ തലച്ചോറ് തിന്ന് ജീവിക്കുന്ന പ്രസാധകര്‍ക്ക് ചുട്ട മറുപടിയുമായിട്ടാണ് ആമസോണ്‍ പുസ്തകങ്ങള്‍ എഴുത്തുകാരുടെ രക്ഷകരായി ലോകമെങ്ങുമെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത്. ആമസോണില്‍ കാമക്കയങ്ങളില്‍ കയ്യിട്ടടിച്ചു നീന്തിപ്പുളക്കുന്ന വാസവദത്തമാരില്ല. കൊടിയുടെ നിറത്തിലോ പണത്തിലോ ആരെയും താലോലിക്കുന്നില്ല. ആമസോണ്‍ നോക്കുന്നത് അക്ഷരങ്ങള്‍ മാത്രമാണ്. ആരെയും അവഗണിക്കുന്നില്ല. സര്‍ഗ്ഗ പ്രതിഭകളെ അവരുടെ സംഭവനകളെമാനിച്ച് അംഗീകരിക്കുന്നു. അങ്ങനെ എനിക്കും ഒരു ഇന്റര്‍നാഷണല്‍ എഴുത്തുകാരന്‍ എന്ന അംഗീകാരം കിട്ടി. ഇങ്ങനെ ലിമ വേള്‍ഡ് ലൈബ്രറി വഴി ആമസോണ്‍ ബുക്കിന് പലര്‍ക്കും ലഭിച്ചിട്ടുണ്ട്.  

വര്‍ത്തമാനകാല സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ എഴുത്തുകാര്‍ക്ക് ഒരാശ്രയമായിട്ടാണ് ആമസോണ്‍ കടന്നുവന്നിരിക്കുന്നത്. പാശ്ചാത്യ സാഹിത്യലോകം അതിന്റ മാധുര്യം അനുഭവിക്കുന്നുണ്ട്. നല്ലൊരു പറ്റം മലയാളി എഴുത്തുകാരും ആമസോണില്‍ നിന്ന് വളരെയകലത്തില്‍ സഞ്ചരിക്കുന്നു. അതിന്റ പ്രധാന കാരണം പല എഴുത്തുകാരും പ്രസാധക ചങ്ങലയില്‍ ബന്ധിക്കപ്പെട്ടവരാണ്. മറ്റൊരു കൂട്ടര്‍ക്ക് ഇതിനെപ്പറ്റി കുടുതലൊന്നുമറിയില്ല.  പ്രമുഖരായ എഴുത്തുകാരുടെ വിലപിടിപ്പുള്ള നല്ല നല്ല പുസ്തകങ്ങള്‍ പൊടിപിടിച്ചു കിടക്കുന്നു. അതൊന്നും ആമസോണില്‍ കാണാറില്ല. അഥവ ഉണ്ടെങ്കിലും ആമസോണില്‍ നിന്ന് കിട്ടുന്ന പണം അവരുടെ കൈകളില്‍ എത്താറില്ല. ചോദിക്കുമ്പോള്‍ പറയും ആമസോണിലുണ്ട്. ആമസോണ്‍ എല്ലാം മാസവും സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതു പോലും പലര്‍ക്കുമറിയില്ല. ഈ രംഗത്ത് എഴുത്തുകാരോട് കാട്ടുന്ന ചൂക്ഷണം മനസ്സിലാക്കിയാണ് ലിമ വേള്‍ഡ് ലൈബ്രറി എഴുത്തുകാരുടെ അധ്വാന ഫലം മറ്റുള്ളവര്‍ തട്ടിയെടുക്കാന്‍ ഇടവരാത്ത വിധം മലയാളം ഇംഗ്ലീഷ് ബുക്കുകള്‍ പ്രസിദ്ധികരിക്കാന്‍ തീരുമാനിച്ചത്. മറ്റുള്ളവരെപോലെ ഇടക്ക് നിന്ന് കമ്മീഷന്‍ എടുക്കുന്നില്ല. എഴുത്തുകാരന്‍ മരിച്ചാലും പുസ്തകങ്ങള്‍ വിറ്റഴിക്കുന്ന പണം അതെ ആളിന്റെ അക്കൗണ്ടിലെത്തുന്നു. പുസ്തകങ്ങള്‍ ഒരു സ്മരണിക പോലെ എക്കാലവും ആമസോണില്‍ ജീവിക്കുന്നു. ലിമ വേള്‍ഡ് ലൈബ്രറി വഴി പുസ്തകങ്ങള്‍ ഇറക്കിയവരെല്ലാം അതിന്റ ഗുണങ്ങള്‍ ഇന്നനുഭവിക്കുന്നു. മാത്രവുമല്ല ആമസോണ്‍, പൊത്തി, നോഷ്യന്‍, ലുലു തുടങ്ങിയ ആഗോള പുസ്തക വിതരണക്കാര്‍ വഴി പുസ്തകങ്ങള്‍ ലോകത്തിന്റ ഏത് ഭാഗത്തിരുന്നും വാങ്ങാം. ഇന്റര്‍നെറ്റില്‍ വായിക്കാം. കൂടുതല്‍ പുസ്തകങ്ങള്‍ വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല ആമസോണ്‍ സാഹിത്യ സംഭാവനകളെ മാനിച്ചുകൊണ്ട് പുരസ്‌കാരങ്ങളും നല്‍കുന്നു.    

ഞാന്‍ ആദ്യം ആമസോണ്‍ വഴി ഒരു പുസ്തകമിറക്കിയപ്പോള്‍ അതിലെ ഭാരവാഹികള്‍ പറഞ്ഞത് എനിക്ക് മുപ്പത് ശതമാനം റോയല്‍റ്റി കിട്ടുമെന്നാണ്. സത്യത്തില്‍ ഇതിന്റ പിന്നിലെ കച്ചവട തന്ത്രങ്ങള്‍ എനിക്കറിയില്ലായിരുന്നു. പുസ്തക  വിപണിയിലും ഇതെ കുതന്ത്രങ്ങളാണ് നടത്തുന്നത്. നൂറുരൂപയുടെ ഒരു പുസ്തകത്തിന് എനിക്ക് പ്രമുഖ പ്രസാധകരില്‍ നിന്ന് കിട്ടുന്നത് പത്തു ശതമാനം റോയല്‍റ്റിയാണ്. ബാക്കി തൊണ്ണൂറ് രൂപ അവരുടെ പോക്കറ്റില്‍. ഇന്നും അതിനൊരു മാറ്റം വന്നിട്ടില്ല. ആമസോണ്‍ ഇ-പേപ്പര്‍ ആയും പുസ്തകരൂപത്തിലും ലോകത്തിന്റ ഏത് ഭാഗത്തു നിന്നും വായിക്കാനും പുസ്തകം വാങ്ങാനും സംവിധാനങ്ങളുള്ളപ്പോള്‍ മലയാളി ഇപ്പോഴും പരപരാഗത വിശ്വാസംപോലെ പുസ്തകപ്രസാധനത്തിന്റ പിറകെ സഞ്ചരിക്കുന്നു.  

മറ്റൊരു പ്രധാനപ്പെട്ട കാര്യം, ആമസോണില്‍ സെല്‍ഫ് പബ്ലിഷിംഗ് പണച്ചിലവില്ലാതെ നടത്താം. അതിന് യാതൊരു നീലയോ വിലയോ അംഗീകാരമോ ഇല്ലെന്നുള്ളത് പലര്‍ക്കുമറിയില്ല. അതിന് മറ്റൊരു ദോഷമുണ്ട്. മറ്റുള്ളര്‍വര്‍ക്ക് അത് സ്വന്തം പേരിലാക്കി പുസ്തകമിറക്കാം. നമ്മള്‍ എവിടെ പോസ്റ്റ് ചെയ്തുവോ അവിടെയത് കുളത്തിലെ താവളപോലെ കിടക്കും. പുസ്തകങ്ങള്‍ ലോകമെങ്ങും എത്തിക്കണമെങ്കില്‍ മാര്‍ക്കറ്റിങ് നടത്തണം. അതിന് പ്രമുഖരായ ആമസോണ്‍ പ്രൊഫഷണല്‍ തന്നെ വേണം. നമ്മുടെ സാഹിത്യ സാംസ്‌കാരിക രംഗത്ത് നടക്കുന്ന അപമാനകരമായ പല സംഭവങ്ങള്‍പോലെയാണ് മൂല്യശോഷണം ഈ രംഗത്ത് നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖരായ സാഹിത്യകാരന്മാര്‍, കവികളുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കി കാശുണ്ടാക്കുന്നത് നമ്മള്‍ കാണാറുണ്ട്. ഞാനും അത്തരത്തിലുള്ള പുസ്തകങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതൊരു നല്ല കാര്യമാണ്. എന്നാല്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകം വിറ്റ് കാശുണ്ടാക്കി തടിച്ചുകൊഴുത്തവര്‍ അവരുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് എത്രയെണ്ണം മൊഴിമാറ്റം നടത്തിയിട്ടുണ്ട്? പാശ്ചാത്യ എഴുത്തുകാരെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രസാധകര്‍ കേരളത്തിലെ എത്ര എഴുത്തുകാരെ കയറ്റുമതി ചെയ്തിട്ടുണ്ട്?  

ഈ രംഗത്തുള്ളവര്‍ സ്വയം വളരുന്നതിനൊപ്പം മറ്റുള്ളവരെ വളര്‍ത്താനും ശ്രമിക്കണം. സ്വയം പൊങ്ങി നടക്കുകയും ഒപ്പം നടക്കുന്നവരെ പൊക്കിയിരിത്തുന്ന ചുമടുതാങ്ങികളെയല്ല മലയാള ഭാഷയ്ക്ക് വേണ്ടത്. സ്വദേശ വിദേശ എഴുത്തുകാരന്റെ എഴുത്തിന് അംഗീകാരവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കാത്തവര്‍ക്ക് എന്ത് സാഹിത്യ സാംസ്‌കാരിക സംസ്‌കാരമാണുള്ളത്? സ്ത്രീത്വത്തെ അപമാനിക്കുന്നതുപോലെ, ചൂക്ഷണം ചെയ്യുന്നതുപോലെ സര്‍ഗ്ഗധനരായ എഴുത്തുകാരെ ചൂക്ഷണം ചെയ്യരുത്. അപമാനിക്കരുത്. അക്ഷരങ്ങള്‍ വിരല്‍ത്തുമ്പിലുണ്ട്. അക്ഷരങ്ങള്‍ അടിക്ക മാത്രമല്ല പുളിയും കുടിപ്പിക്കും. അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ എഴുത്തുകാര്‍ മാത്രമല്ല എല്ലാവരും സുക്ഷിക്കുക.

More Latest News

'കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല' മാമ്മോദീസ കൂടാന്‍ പോയപ്പോള്‍ പള്ളീലച്ചന്‍ പറഞ്ഞ വിചിത്ര കാര്യങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ്

നടിയും നിര്‍മ്മാതാവും ആയി പ്രശസ്തയായ താരമാണ് സാന്ദ്ര തോമസ്. സാന്ദ്രയുടെ രണ്ട് മക്കളുമൊത്ത് താരത്ത് ഒരു യൂട്യൂബ് ചാനലും ഉണ്ട്. അമ്മയെ പോലെ തന്നെ നിരവധി ആരാധകരാണ് രണ്ട് മക്കള്‍ക്കും ഉള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പല കാര്യങ്ങള്‍ക്കും തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ സാന്ദ്ര തോമസ് മടിക്കാതെ എത്താറുണ്ട്. അത്തരത്തില്‍ താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയാണ്. അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ അനുഭവം ആണ് താരം പങ്കുവെച്ചത്.  ഈ നാടിന് ഇത് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ: 'ഈ നാടിനിത് എന്തു പറ്റി ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.... 1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല. 2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല. 3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം. 4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല . 5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം. സ്‌തോത്രം ഹല്ലേലുയ്യ ! സഭയും മതവും നീണാള്‍ വാഴട്ടെ'

ഐപിഎല്‍ കാണാന്‍ അച്ഛന്‍ ഷാരൂഖിന്റെ കൂടെ അബ്‌റാമും, വിസിലടിച്ചും തുള്ളിച്ചാടിയും ആര്‍പ്പുവിളിച്ചുമുള്ള കുട്ടിതാരത്തെ അടക്കിയിരുത്തി ഷാരൂഖ്

അച്ഛന്‍ ഷാരൂഖിനൊപ്പം അപൂര്‍വ്വമാണെങ്കിലും മകന്‍ അബ്‌റാം വരുമ്പോള്‍ സ്വാഭാവികമായും ക്യാമറാ കണ്ണുകള്‍ അബ്‌റാമിനെ വീക്ഷിക്കാറുണ്ട്. അബ്‌റാമും സെലിബ്രറ്റി താരം തന്നെയാണ്. കഴിഞ്ഞ ദിവംസ ഐപിഎല്‍ കാണാന്‍ എത്തിയ ഷാരൂഖിനൊപ്പവും അബ്‌റാം ഉണ്ടായിരുന്നു. പതിവു പോലെ ക്യാമറ അബ്‌റാമിന് നേരെയെത്തി. താരത്തിന്റെ പ്രകടനങ്ങള്‍ നോക്കിയിരിക്കുകയായിരുന്നു എല്ലാവരും. കളി കണ്ട് ആവേശത്തിലായ അബ്‌റാം എല്ലാവരുടെയും ശ്രദ്ധ നേടി. അച്ഛനൊപ്പം നില്‍ക്കുകയാണെങ്കിലും അബ്‌റാം പൂര്‍ണ്ണമായും കളിയില്‍ തന്നെയായിരുന്നു.  കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളി കാണാന്‍ വേണ്ടിയാണ് അച്ഛനും മോനും ത്തെിയത്. ടീമിന്റെ പ്രകടനം കണ്ട് ആഹ്ലാദത്തോടെ വിസിലടിക്കുന്നതും തുള്ളിച്ചാടുന്നതും ആര്‍പ്പുവിളിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.  മകന്റെ ആവേശം കാണുമ്പോള്‍ ഷാരൂഖ് അവനോട് ശാന്തനാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. താരപുത്രന്‍ ആവേശത്തിലായിരുന്നെങ്കിലും മത്സരത്തില്‍ ഷാരൂഖിന്റെ ടീം പരാജയപ്പെട്ടു.

പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ

സൗന്ദര്യം മത്സരത്തിന് പങ്കെടുത്ത് കിരീടം ചൂടി സ്ത്രീയെ കണ്ട് ആരും ഞെട്ടിയില്ല, പക്ഷെ അവരുടെ പ്രായം അറിഞ്ഞതും എല്ലാവരും ഞെട്ടി. അറുപതാം വയസ്സില്‍ ഇപ്പോഴും സൗന്ദര്യത്തിന് ഒരു കുറവും സംഭവിക്കാത്ത സ്ത്രീ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' കിരീടം ആയിരുന്നു. അലക്സാന്ദ്ര റോഡ്രിഗസാസ് ആണ് കിരീടം ചൂടിയ വ്യക്തി. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ അലക്സാന്ദ്രയ്ക്ക് 60 വയസ്സാണെന്ന് മനസ്സിലാക്കിയവരെല്ലാം ഞെട്ടി. കാരണം പ്രായം സൗന്ദര്യത്തെ ബാധിച്ചിട്ടില്ലെന്നതാണ് സത്യം. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവും ഒരു 60 കാരി ഒരു സൗന്ദര്യമത്സരത്തില്‍ കിരീടമണിയുന്നത്.  പ്രായം ചെല്ലുന്തോറും സൗന്ദര്യത്തിന് കേട് പറ്റുമെന്ന് ആയിരിക്കും പലരും ചിന്തിക്കുക. എന്നാല്‍ ആ ചിന്തയെ പോലും മാറ്റിക്കുറിക്കുന്നതാണ് ഇവരുടെ അനുഭവം. 'സൗന്ദര്യ മത്സരങ്ങളില്‍ ഒരു പുതിയ മാതൃകയാകുന്നതില്‍ താന്‍ സന്തുഷ്ടയാണ്. കാരണം സൗന്ദര്യമത്സരങ്ങളില്‍ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ തലമുറയെ പ്രതിനീധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ട് ' എന്നാണ് അലക്സാന്ദ്ര പറയുന്നത്.  'തന്റെ തലമുറയിലെ സ്ത്രീകളെ പ്രതിനീധീകരിക്കുന്നതിന് വേണ്ടിയുള്ള തന്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികര്‍ത്താക്കള്‍ മനസിലാക്കിയതായി കരുതുന്നു. മിസ് യൂണിവേഴ്സ് അര്‍ജന്റീന 2024 കിരീടത്തിന് വേണ്ടി പോരാടാനും താന്‍ തീരുമാനിച്ചിരിക്കുകയാണ്' എന്നും അവര്‍ വ്യക്തമാക്കി. ഇപ്പോഴിതാ ഈ ചരിത്രനേട്ടത്തിന് പിന്നാലെ 'മിസ് അര്‍ജന്റീന' കിരീടത്തിന് വേ്ണ്ടി മത്സരിക്കുന്ന അലക്സാന്ദ്രയ്ക്ക് ഇപ്പോള്‍ തന്നെ അനേകം ആരാധാരുണ്ടായിരിക്കുകയാണ്.  ഇത് മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള അവളുടെ പ്രവേശനത്തിലേക്ക് വഴിയൊരുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

വരന്റെ വിദ്യാഭ്യാസയോഗ്യത പരീക്ഷിക്കന്‍ വധുവിന്റെ ടെസ്റ്റ്, രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞതും വരന്‍ വിയര്‍ത്തു, പിന്നെ സംഭവിച്ചത് സിനിമാക്കഥയേക്കാള്‍ വലിയ ട്വിസ്റ്റ്

ഒരു വിവാഹം നടക്കാന്‍ പലതരം നുണകള്‍ പറയുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. പല വിവാഹങ്ങളും കഴിഞ്ഞ ശേഷമായിരിക്കും ഒരു വലിയ നുണയ്ക്ക് മുകളിലാണ് ഈ ജീവിതം എന്ന സത്യം പലരും മനസ്സിലാക്കുന്നത്. എന്നാല്‍ ഇതിലൊന്നും പെട്ടു പോകാതെ രക്ഷപ്പെടുന്നത് ഭാഗ്യം തന്നെയാണ്. അത്തരത്തില്‍ രക്ഷപ്പെട്ട ഒരു 'ബുദ്ധിമതിയായ വധുവിനെ' കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്. shayar_yogi എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഇത്തരത്തില്‍ ഒരു വധുവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലായിരുന്നു സംഭവം നടന്നത്. വരന് വിവാഹം നടക്കാതെ ഒരുപാട് നാള്‍ കടന്നു പോയ ശേഷമാണ് ഒരു വിവാഹം ഒത്തു വന്നത്. എന്നാല്‍ വധുവിന്റെ കുടുംബം വരന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തിരക്കിയിരുന്നു.  എന്നാല്‍ എങ്ങനെയും വിവാഹം നടക്കുന്നതിന് വേണ്ടി വരവും വരന്റെ കുടുംബവും വധുവിന്റെ കുടുംബത്തോട് വരന് വിദ്യാഭ്യാസമുണ്ടെന്ന് ഒരു നുണ പറയുകയായിരുന്നു. പക്ഷെ വിവാഹദിനമായപ്പോള്‍ ഈ തട്ടിപ്പ് മനസിലാക്കിയ വധുവും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയതായിരുന്നു സംഭവം.  വരവ് വിദ്യാഭ്യാസമില്ലെന്ന കാര്യമായിരുന്നു വരന്റെ  കുടുംബം മറച്ച് വച്ചത്. വിവാഹ വേദിയിലെത്തിയ വധു, തന്റെ സംശയം ദുരൂകരിക്കാനായി വരനോട് രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞു. വിവാഹവേദിയില്‍ വച്ച് അവിചാരിതമായി വധു ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞപ്പോള്‍ വരന്‍ നിന്ന് വിയര്‍ത്തു. പിന്നാലെ വിവാഹ വേദിയില്‍ വച്ച് വധുവിന്റെ  വീട്ടുകാര്‍ വരന് വിദ്യാഭ്യാസമില്ലെന്ന കാര്യം തിരിച്ചറിയുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നു അത്.  ഈ സംഭവം പുറത്ത് വന്നതോടെ നിരവധി പേരാണ് ഇതേ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞെത്തിയത്. 'എല്ലാ ആണ്‍കുട്ടികളും അവരുടെ വിവാഹത്തിന് രണ്ടിന്റെ  ഗുണന പട്ടിക പഠിച്ചതിന് ശേഷമേ വരൂ.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'എനിക്ക് പോലും രണ്ടിന്റെ  ഗുണനപട്ടിക അറിയില്ല' മറ്റൊരു കാഴ്ചക്കാരനെഴുതി.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്

ബോചെ ടീ ലക്കി ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അമല്‍ മാര്‍ട്ടിന്‍. ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അമല്‍ മാര്‍ട്ടിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. അങ്കമാലി സ്വദേശിയാണ് അമല്‍ മാര്‍ട്ടിന്‍.  ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീയുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

Other News in this category

Most Read

British Pathram Recommends