ഓസ്ട്രേലിയയില്‍ ആദ്യമായി പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കടന്നു. സിഡ്നിയില്‍ കോവിഡ് ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്നുള്ള രോഗബാധ പടര്‍ന്ന് പിടിക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ കോവിഡ് കണക്കുകള്‍ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുകയാണ്.
ഓസ്ട്രേലിയയിലെ ഏറ്റവും തിരക്കേറിയ സിഡ്നി നഗരം (Sydney) ഉള്‍പ്പെട്ട ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ 1029 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ജൂണ്‍ പകുതിയോടെയാണ് ഓസ്ട്രേലിലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ ആരംഭിച്ചത്. അതിന് ശേഷം ആകെ 15000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ് രോഗബാധ ഓസ്ട്രേലിയയിലെ ചെറുതും വലുതുമായ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പടര്‍ന്ന് പിടിക്കാന്‍ ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് ഓസ്ട്രേലിയിലെ സൗത്ത് ഏറ്റ് ഭാഗത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരികെയും, യാത്രയ്ക്ക് വിലക്കുകള്‍ കൊണ്ട് വരികെയും ചെയ്തിരുന്നു.
ന്യൂസിലാന്റിലും (New Zealand) കോവിഡ് ഡെല്‍റ്റ വകഭേദം മൂലമുള്ള രോഗബാധ വര്‍ധിക്കുകയാണ്.ഒരു കോവിഡ് രോഗി പോലും ഇല്ലാതെയാക്കാനുള്ള ന്യൂസിലാന്റിന്റെ പദ്ധതിയാണ് ഇതുമൂലം തകര്‍ന്നത്. ഡെല്‍റ്റ വകഭേദത്തിന്റെ പെട്ടന്ന് തന്നെ പകരം സാധ്യതയുള്ള സ്വഭാവം ഇപ്പോള്‍ രോഗബാധ പടര്‍ന്ന് പിടിക്കുന്നത് അശ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
രാജ്യത്തെ വാക്സിനേഷന് നിരക്ക് വളരെ കുറവാണ്. ഇതും ആശങ്കയ്ക്ക് ഇടയ്ക്കുന്നുണ്ട്. ന്യൂസിലാന്‍ഡിലെ ആകെ ജനസംഖ്യയില്‍ 20 ശതമാനം പേര് മാത്രമാണ് വാക്സിന് സ്വീകരിച്ചിട്ടുള്ളത്. വികസിത രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.