ക്രിസ്മസ് ദ്വീപില്‍ ഇക്കുറിയും ചുവപ്പണിഞ്ഞ കാഴ്ച കൗതുകമാകുന്നു. ആയിരക്കണക്കിന് ചുവന്ന ഞണ്ടുകള്‍ ആണ് ഒരുമിച്ച് ഒരിടത്തു നിന്നും മറ്റൊരിടത്തോക്ക് യാത്ര ചെയ്യുന്നത്. പ്രജനനത്തിനായി കാടിറങ്ങി സമുദ്രത്തിലേക്ക് യാത്ര ചെയ്യുകയാണിവ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 65 ദശലക്ഷത്തിലധികം ചുവന്ന ഞണ്ടുകള്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ വടക്കു-പടിഞ്ഞാറ് ദ്വീപിന് കുറുകെ സഞ്ചരിക്കുന്നു. ഇത് ഈ വര്‍ഷത്തെ ഏറ്റവും വലിയ കുടിയേറ്റമായിരിക്കുമെന്നും അനുമാനിക്കപ്പെടുന്നു.
ശനിയാഴ്ച പെയ്ത കനത്ത മഴയോടെയാണ് ഞണ്ടുകളുടെ ഈ കുടിയേറ്റം ആരംഭിച്ചത്. ദശലക്ഷക്കണക്കിന് ഞണ്ടുകള്‍ ഇതിനകം തന്നെ യാത്ര ആരംഭിച്ചിട്ടുണ്ടെന്ന് ക്രിസ്മസ് ദ്വീപിലെ പ്രാദേശിക ഇനങ്ങളുടെ മാനേജര്‍ ഡെറെക് ബാള്‍ പറയുന്നു. ''ഞണ്ടുകള്‍ ഇതുപോലെ യാത്ര തുടങ്ങിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. എന്നിരുന്നാലും, നിരവധി ഞണ്ടുകള്‍ ഇതിനകം തന്നെ നീങ്ങിക്കഴിഞ്ഞു. ഇതില്‍ നിന്ന് മനസ്സിലാവുന്നത് ഇത് ഒരു വലിയ കുടിയേറ്റമായിരിക്കും എന്നാണ്'' ഡെറെക് പറഞ്ഞു.