ബൂസ്റ്റര്‍ ഡോസായി കുട്ടികളില്‍ ഫൈസര്‍ ബയോഎന്‍ടെക് കോമിര്‍നാറ്റി കോവിഡ്-19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കി കാനഡ. അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളില്‍ ആണ് ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ ബയോഎന്‍ടെക് കോമിര്‍നാറ്റി കോവിഡ്-19 വാക്‌സിന് അംഗീകാരം നല്‍കിയതായി കാനഡയിലെ ഡ്രഗ് റെഗുലേറ്റര്‍ അറിയിച്ചു. അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ ബൂസ്റ്റര്‍ ഡോസ് മികച്ച സംരക്ഷണം ഉറപ്പാക്കുന്നതായി ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ ഉപദേശക സമിതി (എന്‍എസിഐ) വാക്‌സിന്‍ ഉപയോഗത്തിനുള്ള ദേശീയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍, പ്രതിരോധ ശേഷി കുഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 10 എംസിജി വാക്‌സിന്‍ ആദ്യ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് എന്‍എസിഐ ശുപാര്‍ശ ചെയ്തു.