സിഡ്നി: 800 കൊവിഡ് ബാധിതരായ യാത്രക്കാരുമായി ആഡംബര കപ്പല്‍ സിഡ്നി തുറമുഖത്തടുപ്പിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ആണ് 'മജസ്റ്റിക് പ്രിന്‍സസ്' ക്രൂസ് ഷിപ്പാണ് ഇന്നലെ രാവിലെയോടെ തീരത്ത് എത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് വ്യാപന ശേഷി മുന്‍നിര്‍ത്തി ഈ മേഖലയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. യത്രക്കാര്‍ക്ക് കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് 2020ല്‍ റൂബി പ്രിന്‍സസ് എന്ന ആഡംബര കപ്പല്‍ ന്യൂസൗത്ത് വെയ്ല്‍സില്‍ അടുപ്പിച്ചിരുന്നു.
12 ദിവസം മുന്‍പ് ന്യൂസിലന്‍ഡില്‍ നിന്ന് പുറപ്പെട്ട മജസ്റ്റിക് പ്രിന്‍സസില്‍ 4,600 യാത്രക്കാരും ജീവനക്കാരുമാണുള്ളത്. നിലവില്‍ കപ്പലില്‍ ഐസൊലേഷനിലുള്ള കൊവിഡ് രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ആരുടെയും നില ഗുരുതരമല്ല. മറ്റ് യാത്രക്കാരെ ഇന്നലെ സിഡ്നിയിലേക്ക് മാറ്റി.