കോവിഡ് പ്രതിസന്ധി മൂലം ആളുകളെല്ലാം ജാഗ്രതയോടെ ജീവിക്കുന്ന കാലമാണിത്. അത്തരത്തില്‍ ഒരു സന്ദര്‍ഭത്തില്‍ ഓഡര്‍ചെയ്ത ഭക്ഷണവുമായി പോയ ഡ്രോണ്‍ കൊത്തിയെടുക്കാന്‍ ശ്രമിക്കുന്ന കാക്കയുടെ വീഡിയോ കൗതുകമാകുന്നു.
ഓസ്ട്രേലിയയിലെ കാന്‍ബെറിയില്‍ നിന്നുള്ള രസകരമായ വീഡിയോയെ പറ്റിയാണ് പറയുന്നത്. ആ വീഡിയോ ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതിന് കാരണം ഒരു കാക്കയാണ്. കോവിഡ് മൂലം ഹോട്ടലുകളില്‍ നിന്നും ഓഡര്‍ ചെയ്യുന്ന ഭക്ഷണം ഡ്രോണ്‍ വഴി വീട്ടിലെത്തിക്കുന്ന രീതി കൂടുതലാണ്. വിദേശത്തെ ഹോട്ടലുകളില്‍ ആണ് ഈ രീതികള്‍ കൂടുതലായി ഉള്ളത്. അത്തരത്തില്‍ ഭക്ഷണവുമായി പോകുമ്പോഴാണ് ഒരു കാക്ക ആ ഭക്ഷണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്.
ഡ്രോണ്‍ ഉപയോഗിച്ച് ഭക്ഷണം ഡെലിവറി ചെയ്യാന്‍ നോക്കിയ പരീക്ഷണത്തിന് കാക്ക കൊടുത്ത പണി ചില്ലറയല്ല. ഡ്രോണ്‍ മുഴുവനായി കൊത്തിയെടുത്ത് പറക്കാനായിരുന്നു കാക്ക ആദ്യം ശ്രമിച്ചത്. അതിനായി പല തവണ ഡ്രോണ്‍ കൊത്തി വലിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. എന്നാല്‍ ഇതിനിടെ ഡ്രോണിലെ ഭക്ഷണം താഴേക്ക് പതിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അതേ വ്യക്തി തന്നെ പകര്‍ത്തിയ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.