പാലക്കാട് പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടുംതറ വടക്കുംമുറി അബ്ബാസ്(60)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
അബ്ബാസിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. അബ്ബാസ് വിവാഹ ബ്രോക്കറാണ്. വിവാഹം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.തന്റെ കൈയില്‍ നിന്ന് അബ്ബാസ് കൈപ്പറ്റിയ പണം തിരികെ വാങ്ങാനെന്ന് പറഞ്ഞ്, നെല്ലായ മഞ്ചക്കല്ലില്‍ നിന്ന് ഓട്ടോവിളിച്ചാണ് പ്രതി അബ്ബാസിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് വിളിച്ചിറക്കി സംസാരിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.