കര്‍ണാടകയില്‍ ബി.ജെ.പി. യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരു(32)വാണ് കൊല്ലപ്പെട്ടത്.
കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്കി. പ്രവീണിന്റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.
പ്രവീണ്‍ ഇന്നലെ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ വേഗത്തില്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രവീണിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പ്രവീണിന്റെ കുടുംബത്തിന് ഉടന്‍ നീതി ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.