കലുര്‍ നഗരമധ്യത്തില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. തമ്മനം സ്വദേശിയായ സജുന് സഹീര്‍(28) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കലൂര്‍ ജേണലിസ്റ്റ് കോളനിക്ക് സമീപത്ത് വച്ചാണ് സജുന് കുത്തേറ്റത്. കുത്തേറ്റ ഇയാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആമസോണ്‍ ഡെലിവറി ബോയിയായി ജോലി നോക്കുകയായിരുന്നു സജുന്. വെണ്ണല കാക്കനാടാണ് സജുന് താമസിച്ചിരുന്നത്. സുഹൃത്ത് കിരണ്‍ ആന്റണിയുമായുണ്ടായ വാക്കുത്തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.സംഭവത്തിന് പിന്നാലെ കിരണ്‍ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ കിരണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.