ഗോരാഷ്ടീയം പറഞ്ഞ് ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ ആം ആദ്്മി. ഗോ പരിപാലനം സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വലി. വാഗ്ദ്ധാനമാണ് നല്‍കിയിരിക്കുന്നത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ഓരോ പശുവിന്റെയും സംരക്ഷണത്തിനായി പ്രതിദിനം 40 രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാജ്കോട്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളെയും പാലുല്പാദനം നിര്‍ത്തിയ പശുക്കളെയും സംരക്ഷിക്കാന്‍ ഓരോ ജില്ലയിലും സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ പറ്റി പരാമര്‍ശിച്ച കെജ്രിവാള് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ആരോപിച്ചു. ആം ആദ്മിക്ക് ലഭിക്കുന്ന ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ഉത്തരവാദിത്തം ബിജെപി കോണ്‍ഗ്രസിന് നല്‍കിയിരിക്കുകയാണെന്നും കെജ്രിവാള് പറഞ്ഞു.ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ആം ആദ്മി സര്‍ക്കാര്‍ രൂപീകരിക്കുന്നത് കുറച്ച് സീറ്റുകളുടെ വ്യത്യാസത്തിലാകും എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് കെജ്രിവാള് പറഞ്ഞു. ഈ റിപ്പോര്‍ട്ട് വന്നതുമുതല്‍ ബിജെപി ഭയത്തിലാണ്. ബിജെപി ഭരണത്താല്‍ ദുരിതം അനുഭവിക്കുന്നവര്‍ ആം ആദ്മിക്ക് വോട്ട് ചെയ്യുക. ഇതിലൂടെ ഗുജറാത്തില്‍ മാറ്റം കൊണ്ടുവരാമെന്നും കെജ്രിവാള് പറഞ്ഞു.