ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തില്‍ ബോംബ് ഭീഷണി. ഇറാനിയന്‍ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. സുരക്ഷാ എജന്‍സികള്‍ വിമാനത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം വിമാനം ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്ന് പുറത്ത് കടന്നിട്ടുണ്ട്. വിമാനത്തിനെ നിരീക്ഷിക്കാനായി ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പുറപ്പെട്ടു. വ്യോമ സേനയുടെ സുഖോയ് യുദ്ധ വിമാനങ്ങളാണ് ഇറാന് ഫ്ലൈറ്റിനെ പിന്തുടരാന് പുറപ്പെട്ടത്.
ബോംബ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാന് വിമാനം ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയിരുന്നു. എന്നാല്‍ സാങ്കേതിക വശങ്ങള് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ജയ്പൂരിലും അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.20ഓടെയാണ് വിമാനത്തില്‍ നിന്ന് സന്ദേശമെത്തിയത്.
ഇന്ത്യന്‍ വ്യോമസേനയുടെ എല്ലാ എയര്‍ സ്റ്റേഷനുകളും യൂണിറ്റുകളും കനത്ത ജാഗ്രതയിലാണ്. ചൈനയിലേക്കുള്ള അതിന്റെ പാതയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിമാനം ഇപ്പോഴും ഇന്ത്യന്‍ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.