ഒരു ആണ്‍കുട്ടിയുടെ പേരില്‍ രണ്ട് പെണ്‍കുട്ടികള്‍ പരസ്പരം വഴക്കിടുന്നതും കൈയേറ്റം ചെയ്യുന്നതുമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രചരിക്കുന്നത് ജാര്‍ഖണ്ഡില്‍ നിന്നാണ്. പരസ്പരം മുടിക്കുത്തിനു പിടിച്ചു വലിച്ചും തള്ളിത്താഴെയിടാന്‍ ശ്രമിച്ചും തല്ലിയും ചവിട്ടിയും തമ്മില്‍ത്തല്ലുന്ന പെണ്‍കുട്ടികളെ വല്ലവിധേനയും സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന സഹപാഠികളായ പെണ്‍കുട്ടികളെയും കൈയടിച്ചും ആര്‍പ്പുവിളിച്ചും ആക്രോശിച്ചും പെണ്‍കുട്ടികളെ തമ്മിലടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സഹപാഠികളായ ആണ്‍കുട്ടികളെയും ദൃശ്യങ്ങളില്‍ കാണാം.
ജാര്‍ഖണ്ഡിലെ ഹസരിബാഗിലെ അനന്താകോളജിലെ കാന്റീന് മുന്നിലാണ് പെണ്‍കുട്ടികളുടെ പോരാട്ടം. വിഡിയോയിലെ ആണ്‍കുട്ടികളെപ്പോലെ തന്നെ തമ്മിലടിയെ പ്രോത്സാഹിപ്പിക്കുന്ന മനസ്സോടെയാണ് പലരും ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ചില ബോളിവുഡ് പാട്ടുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തുകൊണ്ടാണ് പെണ്‍കുട്ടികളുടെ തമ്മില്‍ത്തല്ലിന്റെ വിഡിയോ പലരും ആഘോഷിക്കുന്നത്.
एक लड़के के लिए दो लड़कियों में हुई ज़बरदस्त भिड़ंत | Unseen India pic.twitter.com/Z73j5fBtMH
— UnSeen India (@USIndia_) October 14, 2022