18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം >>> പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി >>> കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു >>> ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു >>> ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി >>>
Home >> NAMMUDE NAADU
ഷാരോണിനെ കുരുതി കൊടുത്തത്? ആദ്യഭര്‍ത്താവ് മരിച്ചു പോകുമെന്ന പ്രവചന പ്രകാരം ഷാരോണിനെ കൊണ്ട് താലികെട്ടിച്ചത് വീട്ടുകാര്‍ അറിഞ്ഞുള്ള തന്ത്രമോ സൈനികനുമായുള്ള നിശ്ചയത്തിന് ശേഷവും ബന്ധം തുടര്‍ന്നത് പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരം!

സ്വന്തം ലേഖകൻ

Story Dated: 2022-10-29

പാറശാലയില്‍ വിഷം ഉള്ളില്‍ ചെന്ന് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം. പെണ്‍സുഹൃത്ത് നല്‍കിയ പാനീയം കഴിച്ചതാണ് മരണകാരണമെന്നാണ് ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുര്യങ്കര ജെപി ഹൗസില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍രാജ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതിനിടെ ഷാരോണുമായി പെണ്‍കുട്ടി നടത്തിയ ചാറ്റും വിവാഹം കഴിച്ചെന്നുള്ളതിന്റെ തെളിവായി ചിത്രങ്ങളും കുടുംബം പുറത്ത് വിട്ടിരുന്നു.പെണ്‍കുട്ടിയും കുടുംബവും ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്നതായും ആദ്യഭര്‍ത്താവ് മരിച്ചു പോകുമെന്ന് ജ്യോതിഷ പ്രവചനം ഉണ്ടായിരുന്നതായുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

നവംബറിന് മുന്നെ വിവാഹം കഴിച്ചാല്‍ ഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞെന്നും പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി നല്‍കിയ കഷായവും ജ്യൂസും കഴിച്ച ശേഷം യുവാവ് ആന്തരികാവയവങ്ങള്‍ തകരാറിലായി മരിക്കുന്നതും. ഈ സംഭവത്തില്‍ അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ പൊലീസിന് മുന്നിലുള്ള വെല്ലുവിളി ശാസ്ത്രീയമായ തെളിവു ശേഖരമാണ്. സംഭവത്തില്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാല്‍ മാത്രമേ അന്വേഷണം ശക്തമായി മുന്നോട്ടു പോകുകയുള്ളൂ.

ഷാരോണും ആരോപണ വിധേയയായ പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നാണ് യുവാവിന്റെ വീട്ടുകാര്‍ പറയുന്നത്. ഇതിന് തെളിവായി ചിത്രങ്ങളും വീട്ടുകാര്‍ പുറത്തുവിട്ടിട്ടുണ്ട്. തങ്ങളുടെ വീട്ടില്‍ നിന്നാണ് താലികെട്ടിയതെന്നും ഷാരോണിന്റെ സഹോദരന്‍ ഷീമോണ്‍ രാജ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം എല്ലാ ദിവസവും വൈകുന്നേരം നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയുള്ള ഫോട്ടോ ഷാരോണിന് അയച്ചുകൊടുക്കുമായിരുന്നു. മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷവും പെണ്‍കുട്ടി പറഞ്ഞിട്ടാണ് ബന്ധം തുടര്‍ന്നതെന്നും നവംബറിന് ശേഷം ഇറങ്ങിപ്പോരാമെന്ന് ഷാരോണിനോട് പെണ്‍കുട്ടി പറഞ്ഞിരുന്നതായും കുടുംബം ചൂണ്ടിക്കാട്ടുന്നു. ഇതെല്ലം കൂടിയാകുമ്പോള്‍ കേസ് ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്.

വിവാഹം കഴിക്കാന്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ തന്റെ പിറന്നാള്‍ മാസം കൂടിയായ നവംബറിന് മുന്‍പേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവെന്ന് അമ്മാവന്‍ സത്യശീലനും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം അത്തരം വിശ്വാസങ്ങളൊന്നു ഷാരോണിന് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പെണ്‍കുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ചിത്രങ്ങള്‍ അടക്കമുള്ളവ അവന്റെ ഫോണിലുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി മാസമാണ് പെണ്‍കുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്ല്യാണ നിശ്ചയം നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുന്‍കൈയെടുത്തായിരുന്നു ഈ വിവാഹം ആലോചിച്ചത്. എന്നാല്‍, പെണ്‍കുട്ടി ഷാരോണുമായുള്ള ബന്ധം തുടരുകയാണ് ചെയ്തത്. വിവാഹ നിശ്ചയത്തിന് ശേഷം ഷാരോണ്‍ കുട്ടിയുമായി അകന്നിരുന്നുവെങ്കിലും പിന്നീട് പെണ്‍കുട്ടി തന്നെ നിര്‍ബന്ധിച്ച് ബന്ധം തുടരുകയായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. ആദ്യം സെപ്റ്റംബറിലാണ് പെണ്‍കുട്ടിയും പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ നവംബറിന് മുന്നെ വിവാഹം നടന്നാല്‍ ഭര്‍ത്താവ് മരിക്കുമെന്ന് ജ്യോത്സ്യന്‍ അറിയിച്ചതോടെ വിവാഹം അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റുകയായിരന്നു. അപ്പോഴും ഷാരോണുമായുള്ള ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് കുടംബം ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടുപേരുടേയും വാട്‌സ്ആപ്പ് ചാറ്റുകളും ഫോണിലെ ഫോട്ടോകളും ഇതിന് തെളിവായി കുടുംബം ചൂണ്ടിക്കാട്ടുന്നുമുണ്ട്.

അതേസമയം ഷാരോണിനെ പെണ്‍കുട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കുടുംബം വിശ്വസിക്കുന്നത്. പട്ടാളക്കാരനുമായുള്ള വിവാഹം നടക്കാന്‍ കുടംബം പാനീയത്തില്‍ ആസിഡ് ചേര്‍ത്തു കൊലപ്പെടുത്തിയതായിട്ടാണ് സംശയിക്കുന്നതെന്നാണ് ആയുര്‍വേദ ഡോക്ടര്‍കൂടിയായ ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍ ആരോപിക്കുന്നത്. ഷാരോണിന് കുടിക്കാന്‍ കൊടുത്തുവെന്ന് പറയുന്ന ആയുര്‍വേദ മരുന്ന് കുടിച്ചാല്‍ ഒരു തരത്തിലും ജീവന് അപകടമുണ്ടാവാത്തതാണ്. ഉയര്‍ന്ന അളവില്‍ കൊടുത്താല്‍ പോലും കൂടുതല്‍ മൂത്രം പോവുന്ന പ്രശ്‌നമുണ്ടാവുമെന്നല്ലാതെ മരണം സംഭവിക്കാറില്ല.

എന്നാല്‍ ഷാരോണിന്റെ ചുണ്ട് മുതല്‍ വയറിന്റെ അടിഭാഗം വരെ ഉള്ളില്‍ പൂര്‍ണമായും ചുട്ടുപൊള്ളിയ പോലെയായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് ഒരിക്കലും കഷായം കുടിച്ചതുകൊണ്ട് വരില്ലന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ഷിമോണ്‍ പറയുന്നു. ആസിഡ് കലര്‍ന്നിരുന്നോ എന്ന സംശയത്തിന് ഇടയാക്കുന്നയാണ് ഈ സംഭവമെന്നാണ് വിലയിുത്തല്‍.

നൂറ് മില്ലിയോളം മരുന്ന് ഒരുഗ്ലാസിലാക്കി ഒഴിച്ചുകൊടുത്തുവെന്നും അതിന്റെ കയ്പ് മാറാന്‍ ഫ്രിഡ്ജിലിരിക്കുന്ന ജ്യൂസ് പിന്നീട് കുടിക്കാന്‍ കൊടുത്തുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായി അമ്മാവന്‍ സത്യശീലനും പറയുന്നു. സ്ഥിരമായി ഈ കഷായം കുടിക്കാറുള്ള പെണ്‍കുട്ടി മരുന്നിന് കയ്പ്പാണെന്ന് എപ്പോഴും ഷാരോണിനോട് പറയുമായിരുന്നു. ഇത് പറഞ്ഞ് ഷാരോണ്‍ പെണ്‍കുട്ടിയെ കളിയാക്കുകയും ചെയ്തിരുന്നു. അന്ന് വീട്ടില്‍ പോയപ്പോഴും മരുന്നിന്റെ കാര്യം പറഞ്ഞിരുന്നു. തുടര്‍ന്നാണ് കുടിച്ച് നോക്കാന്‍ പറഞ്ഞ് കഷായം ഗ്ലാസില്‍ ഒഴിച്ചുകൊടുത്തത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോള്‍ റെക്കോര്‍ഡ് ബുക്ക് വാങ്ങാന്‍ സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ രാമവര്‍മന്‍ ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്പ്പാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഷാരോണ്‍ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി സുഹൃത്തിനോട് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. കഷായം കുടിച്ചതിനു പിന്നാലെയാണ് ജൂസ് കുടിക്കാനായി നല്‍കിയത്. ഇതോടെ ഷാരോണ്‍ ഛര്‍ദിച്ചു.

ഛര്‍ദിച്ച് അവശനായി നടന്നുവരുന്ന ഷാരോണിനെയാണ് പുറത്തുനിന്നിരുന്ന സുഹൃത്ത് കാണുന്നത്. ബൈക്കില്‍ സുഹൃത്തിനൊപ്പം വീട്ടിലെത്തിയശേഷം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ശാരീരികനില മോശമായതിനെ തുടര്‍ന്ന് ഷാരോണും പിന്നീട് സുഹൃത്തുക്കളും കഷായത്തിന്റെ പേരു ചോദിച്ചെങ്കിലും അമ്മയോട് ചോദിച്ചിട്ടു പറയാമെന്നു പെണ്‍കുട്ടി മറുപടി നല്‍കി. ഒരു മാസമായി കഴിക്കുന്ന കഷായത്തിന്റെ പേര് പെണ്‍കുട്ടിക്ക് അറിയാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്.

കഷായക്കുപ്പിയിലെ കമ്പനി ലേബല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കീറിപ്പോയെന്നു പറഞ്ഞതും കുപ്പി ചോദിച്ചപ്പോള്‍ അമ്മ ആക്രിക്കാര്‍ക്ക് കൊടുത്തെന്നു പറഞ്ഞതും സംശയകരമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഛര്‍ദിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ കഷായം കൊടുക്കുമായിരുന്നില്ലെന്ന് ഷാരോണിനോട് വാട്സാപ്പ് ചാറ്റില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. രാവിലെ കഴിച്ച കഷായത്തിന്റെ കുപ്പിയില്‍ ശേഷിച്ച കുറച്ചു ഭാഗമാണ് കൊടുത്തതെന്നും പെണ്‍കുട്ടി പറയുന്നു. ഷാരോണിനു കൊടുത്തതോടെ കഷായം തീര്‍ന്നെന്നാണ് അവകാശവാദം. ഷാരോണ്‍ വീട്ടിലെത്തിയ ദിവസം തന്നെ കഷായം തീര്‍ന്നെന്നു പറയുന്നതിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.

ജൂസുമായി ബന്ധപ്പെട്ട കാര്യത്തിലും അവര്‍ക്ക് സംശയമുണ്ട്. ഏതു ജൂസാണ് ഷാരോണിനു കൊടുത്തതെന്നു സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ വ്യത്യസ്ത കമ്പനികളുടെ പേരാണ് പെണ്‍കുട്ടി പറഞ്ഞതെന്നു ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ ഒരു പ്രമുഖ ജൂസ് കമ്പനിയുടെ ഫോട്ടോ ഷാരോണിന്റെ ബന്ധുവിന് അയച്ചു കൊടുത്തു. കഷായത്തിലല്ല ജൂസിലാണ് പ്രശ്നമെന്നും അതേ ജൂസ് കുടിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പ്രശ്നമുണ്ടായെന്നും ഷാരോണിനോട് പെണ്‍കുട്ടി ചാറ്റില്‍ പറയുന്നുണ്ട്. ഈ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി വിശദമായ മൊഴി രേഖപ്പെടുത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കഷായവും ജൂസും കുടിച്ചതിന്റെ പിറ്റേന്ന് ഷാരോണിന്റെ വായ പൊള്ളി അടര്‍ന്നു. വായ മുതല്‍ തൊണ്ടയുടെ താഴെയുള്ള ഭാഗം വരെ പൊള്ളിയെന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നു ബന്ധുക്കള്‍ വിശദീകരിക്കുന്നു. ഷാരോണ്‍ ചുമയ്ക്കുമ്പോള്‍ മാംസഭാഗങ്ങള്‍ പുറത്തേക്കു തുപ്പിയിരുന്നു. ആദ്യം വൃക്കകളും പിന്നീട് കരളും തകരാറിലായി. ശ്വാസകോശത്തിലെ അണുബാധ കാരണമാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. പെണ്‍കുട്ടി കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കുടിച്ചതെന്നാണ് ഷാരോണ്‍ മജിസ്ട്രേറ്റിനു നല്‍കിയ മൊഴി. എന്നാല്‍, പെണ്‍കുട്ടി തന്റെ മുന്നില്‍വച്ച് കഷായം കുടിക്കുന്നത് കണ്ടില്ലെന്നു ഷാരോണ്‍ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. താന്‍ കുടിച്ചതിന്റെ ബാക്കി ഗ്ലാസിലുണ്ടെന്നു പറഞ്ഞാണ് പെണ്‍കുട്ടി കഷായം നല്‍കിയതെന്നു ബന്ധുക്കള്‍ പറയുന്നു. ഈ സംശയങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്നറിയണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.

More Latest News

ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തൃശൂര്‍: ഗുണ്ടാത്തലവന്‍ രംങ്കണ്ണനെ പോലെ ആവേശം മോഡലില്‍ ഗുണ്ടാത്തലവന്റെ ജയില്‍ റിലീസ് പാര്‍ട്ടി. ഫഹദ് ഫാസില്‍ നായകനായ 'ആവേശം'ത്തിലേത് പോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചാണ് ജയില്‍ മോചനം ആഘോഷമാക്കിയത്. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി

കോഴിക്കോട് : ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം കേരളത്തിലൊന്നാകെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം.  സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എറണാകുളം പറവൂര്‍ സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

'കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറി, ഞാന്‍ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു'  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവും. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും കുടുംബമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ താരദമ്പതികള്‍ എന്ന് പലപ്പോഴും ആരാധകരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.  ബീനയുടെ വാക്കുകള്‍ ഇങ്ങനെ:'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്. റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.  

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഇതിന് മുന്‍പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം പിന്നിട്ടു. ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവല്‍ക്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നല്‍കി. രോഗബാധിതര്‍ മറ്റുള്ളവരുമായി ഒരു മാസം സമ്പര്‍ക്കം ഉണ്ടാവരുത്, രോഗികളുടെ വീടുകളില്‍ സന്ദര്‍ശനം പ്രോത്സാഹിപ്പിക്കരുത്, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം, കടകളില്‍ ജ്യുസുകള്‍ തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം വേണം ഉപയോഗിക്കാന്‍, കിണറുകള്‍ ക്ലൊറിനേറ്റ് ചെയ്യണം, മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടത്തണം, ഉല്ലാസ യാത്ര പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്നീ മുന്നറിയിപ്പുകളും പുറവെടുപ്പിച്ചിട്ടുണ്ട്.

പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് മോശം അനുഭവം, സ്‌ക്രീനില്‍ താരത്തിന്റെ ചിത്രം കണ്ടതും കൂക്കി വിളി

ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന്റെ പിഎസ്ജിക്കായുള്ള അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അനുഭവിച്ചത് മോശം അനുഭവമായിരുന്നു. മത്സരം തുടങ്ങും മുന്‍പ് സ്‌ക്രീനില്‍ എംബാപ്പെയുടെ ചിത്രം കാണിച്ചപ്പോള്‍ ആരാധകര്‍ താരത്തിനെ കൂക്കി വിളിച്ചു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍ എന്നിവരും ടീം വിടാന്‍ തീരുമാനിച്ച ഗ്രൗണ്ടിലെത്തിയപ്പോള്‍ കൂവല്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സമാനമായിരുന്നു എംബാപ്പെയ്ക്കും നേരിടേണ്ടി വന്നത്. ടൗളോസിനെതിരായ ഹോം പോരാട്ടം പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. ദ്യ ഗോള്‍ നേടി ടീമിനു ലീഡ് സമ്മാനിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് ടീം മൂന്ന് ഗോളുകള്‍ വഴങ്ങി.

Other News in this category

  • ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു
  • ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി
  • പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
  • ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ കടുത്ത നാശനഷ്ടം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍, വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു
  • അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസം, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ട്: ബോംബെ ഹൈക്കോടതി
  • പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍
  • എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്നും പ്രതിസന്ധി: നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്
  • ഓട്ടോറിക്ഷയ്ക്കു 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി നല്‍കി, ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടന്നു
  • മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
  • Most Read

    British Pathram Recommends