പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ_ഡിപ്പിച്ച വയോധികന് പത്തുവര്‍ഷം കഠിന തടവും രണ്ടര ലക്ഷം പിഴയും. മലപ്പുറം ഐക്കരപ്പടി ചെറുകീവ് വള്ളിയല് കോയ മൊയ്തീന് (68) നെയാണ് മഞ്ചേരി പോക്സോ അധിവേഗ കോടതി ജഡ്ജി പി ടി പ്രകാശന് ശിക്ഷിച്ചത്.
സംഭവം നടന്നത് 2016 - ലാണ്. പാല് വാങ്ങാന്‍ അയല്‍വാസിയായ പ്രതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച പ്രതി കുട്ടിയെ കിടപ്പുമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടിക്ക് ഒറ്റ രൂപയുടെ മൂന്ന് നാണയങ്ങള്‍ നല്കി. പുറത്തു പറയരുതെന്നും പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി മാതാവിന്റെ ചോദ്യംചെയ്യലിനെ തുടര്‍ന്ന് പീഡന വിവരം പറയുകയായിരുന്നു. പോക്സോ വകുപ്പിലെ അഞ്ച്(എം) പ്രകാരം പത്തു വര്‍ഷത്തെ തടവ്, രണ്ടുലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.
കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ നിയമ പ്രകാരം 506 (1) വകുപ്പ് പ്രകാരമുള്ള രണ്ട് വര്‍ഷം തടവ്, സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചതിന് മൂന്ന് വര്‍ഷം കഠിന തടവ്, 25000 രൂപ പിഴയും അടയ്ക്കാതെ വന്നാല്‍ ആറുമാസത്തിലധികം തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതി പിഴ അടച്ചാല്‍ പെണ്‍കുട്ടിക്ക് അതില്‍ നിന്നും രണ്ട് ലക്ഷം രൂപ നല്കാന് കോടതി വിധിച്ചു.