സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനായി ഹാജരാകുന്നതിന് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിന് ഫീസായി സംസ്ഥാനം നല്‍കുന്നത് 15.5 ലക്ഷം രൂപ. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുവാന്‍ കപില്‍ സിബലിന് ഒരോ തവണയും നല്കുന്ന ഫീസാണിത്.
ഇഡിയുടെ ഹര്‍ജി പരിഗണിച്ച ഒക്ടോബര്‍ 10ന് സുപ്രീംകോടതിയില്‍ ഹാജരായ സിബിലിന് 15.5 ലക്ഷം രൂപ നല്കുവാനുള്ള ഉത്തരവ് നിയമ സെക്രട്ടറി പുറത്തിറക്കി. 1978 ലെ കെജിഎല്‍ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്കുവാനുള്ള ഉത്തരവ് സംസ്ഥാന നിയമ സെക്രട്ടറി പുറത്തിറക്കിയത്. ഈ തുക സിബിലിന് നല്കുവാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ എജിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഇഡിയുടെ ഹര്‍ജി ഇനി സുപ്രീംകോടതി പരിഗണിക്കുന്നത് നവംബര്‍ മൂന്നിനാണ്. അന്നും സംസ്ഥാനത്തിനായി ഹാജരാകുന്നത് കപില്‍ സിബിലാണ്.