ആളൊഴിഞ്ഞ പുരയിടത്തില്‍ അയല്‍വാസികളായ യുവാവും പ്ലസ് ടു വിദ്യാര്‍ഥിനിയും മരിച്ച നിലയില്‍. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാര്‍ഡ് കരിയില്‍ അനന്തകൃഷ്ണന് (കിച്ചു-23), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശി ഷിബുവിന്റെ മകളും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ എലിസബത്ത് (17) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അനന്തകൃഷ്ണന് തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു. പൂച്ചാക്കലിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിയായ എലിസബത്ത് ഇന്നലെ സ്കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകിട്ട് മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ ഇന്ന് രാവിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. തുടര്‍ന്ന് പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ചേര്‍ത്തല പൊലീസ് അറിയിച്ചു. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് അനന്തകൃഷ്ണന്.