ഉരുളുകുന്നം : ഗ്രേറ്റ് ബ്രിട്ടണ് രൂപതാ മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവും പരേതനായ മാത്യു മത്തായിയുടെ ഭാര്യയുമായ ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ മൃതസംസ്കാരം ഞായറാഴ്ച ഉരുളകുന്നം സെന്റ് ജോര്‍ജ് ദേവാലയത്തിലെ കുടുംബ കല്ലറയില്‍ നടത്തി. സീറോ മലബാര്‍ സഭാ മേജര്‍ ബിഷപ്പ് മാര്‍ ജോര്‍ജ് കാര്‍ഡിനല്‍ ആലഞ്ചേരി മുഖ്യ കാര്‍മികനായിരുന്നു. സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറന് മോര് ക്ലീമിസ് കാര്‍ഡിനല്‍ ബസേലിയോസ് ബാവ പരേതയുടെ ഭവനത്തില്‍ എത്തി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തുകയും സന്ദേശം നല്‍കുകയും ചെയ്തു.
കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലേക്കാട്ട് മെത്രാപ്പോലീത്ത, സീറോ മലബാര്‍ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, പാലാ രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ ഭവനത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തുകയും സന്ദേശം നല്‍ക്കുകയും ചെയ്തു.
ഭവനത്തില്‍ ആരംഭിച്ച മൃത സംസ്കാര ശുശ്രൂഷയ്ക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും, ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നല്കി. കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, ജോസ് കെ മാണി എം .പി, തോമസ് ചാഴിക്കാടന് എം.പി, മുന്‍ മന്ത്രി മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി കാപ്പന് എംഎല്‍എ, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ്, മുന്‍ ചീഫ് വിപ്പ് പി .സി ജോര്‍ജ്, മുന്‍ എം.പിമാരായ വക്കച്ചന് മറ്റത്തില്‍, ജോയ് എബ്രഹാം എന്നിവരും, ജോര്‍ജുകുട്ടി ആഗസ്തി, ജോസ് ടോം, ആന്റോ പടിഞ്ഞാറക്കര, ജോസ് മോന് മുണ്ടക്കല്‍ എന്നിവരടക്കം നിരവധി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും, വൈദികരും, സിസ്റ്റേഴ്സും അടക്കം വന്‍ ജനാവലി ഭവനത്തില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.