ഏഴാം ക്ളാസിലും എട്ടിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കല്‍ പൊലീസ് പിടികൂടി. കടയ്ക്കല്‍ ഇടത്തറ സ്വദേശി നീരജനാണ് അറസ്റ്റിലായത്. കടയ്ക്കല്‍ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജ് ചടയമംഗലം, ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കടയ്ക്കല്‍ പ്രദേശങ്ങളിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ലൈംഗീകമായി പീഡിപ്പിച്ചിരുന്നത്.
ഇന്‍സ്റ്റഗ്രമിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് വലയിലാക്കി. ഏഴിലും എട്ടിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഇപ്പോള്‍ കടയ്ക്കല്‍ പൊലീസ് നീരജിനെ അറസ്റ്റ് ചെയ്തതെങ്കിലും കടയ്ക്കല്‍ മാത്രമല്ല പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ചടയമംഗലത്തും നീരജിനെതിരെ കേസുണ്ട്്.
പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കുക, രാത്രിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു പീഡിപ്പിക്കുക എന്നിവയായിരുന്നു രീതി. ഒരുസ്ഥലത്തുവച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതോടെയാണ് പ്രതിയുടെ ഒന്നിലധികം ചൂഷണവിവരങ്ങള് പുറത്തുവന്നത്. നീരജിനെ തെളിവെടുപ്പിന് ശേഷം പൊലീസ് കോടതിയില്‍ ഹാജരാക്കി.