മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആണ് വിധി പറയുക. ഉച്ചക്ക് 1.45 നാണ് വിധി പ്രസ്താവം. ഇന്നലെ പ്രിയ വര്‍ഗീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
എന്‍എസ്എസ് ക്യാമ്പില്‍ കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്നായിരുന്നു കോടതി പറഞ്ഞത്. എന്‍എസ്എസ് കോര്‍ഡിനേറ്ററായുള്ള പ്രവര്‍ത്തനം അധ്യാപക പരിചയം ആവില്ല. ഡെപ്യൂട്ടേഷന് കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും, സ്റ്റുഡന്റ് ഡയറക്ടറായിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോയെന്നും ഹൈക്കോടതി ചോദിച്ചു.
. അധ്യാപന പരിചയമെന്നത് ഒരു കെട്ടുകഥയല്ല, ഇതൊരു വസ്തുതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്‍എസ് ഡയറക്ടറായുള്ള ഡെപ്യൂട്ടേഷന് ഒരിക്കലും അധ്യാപകപരിചയമായി കണക്കാക്കാനാകില്ല. എന്‍എസ് എസിന് പോയി കുഴിവെട്ടിതൊന്നും അധ്യാപക പരിചയമാകില്ലെന്ന് കോടതി പരിഹസിച്ചു. പ്രവര്‍ത്തിപരിചയം സംബന്ധിച്ച പുതിയ രേഖ ഇന്ന് പ്രിയ വര്‍ഗീസ് കോടതിക്ക് മുന്നില്‍ ഹാജരാക്കി. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയാറായില്ല.
പ്രിയ വര്‍ഗീസിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് യുജിസി ആവര്‍ത്തിച്ചു. 10 വര്‍ഷം അസി. പ്രൊഫസര്‍ ആയി അധ്യാപന പരിചയം വേണം. പ്രിയയുടെ ഹാജരിലും യുജിസി സംശയം പ്രകടിപ്പിച്ചു. പിഎച്ച്ഡി കാലയളവിലെ ഹാജര്‍ രേഖയിലാണ് യുജിസി സംശയം പ്രകടിപ്പിച്ചത്. 147 ഹാജര്‍ വേണ്ടിടത്ത് പത്ത് ഹാജരാണ് പ്രിയയ്ക്കുള്ളത്. എന്നിട്ടും ഹാജര്‍ തൃപ്തികരമെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് യുജിസി കോടതിയില്‍ പറഞ്ഞു.
അതേസമയം, ഹൈക്കോടതിയുടെ വിമര്‍ശനത്തിനെതിരെ ഫെയ്സ്ബുക്കില്‍ പരിഹാസ പോസ്റ്റിട്ട പ്രിയ വര്‍ഗീസ്, പിന്നീട് അത് മുക്കി. നാഷനല്‍ സര്‍വീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്നാണു പ്രിയ പോസ്റ്റിട്ടത്.
'അതു ഞാനല്ല പക്ഷേ നിങ്ങളാണ്' എന്ന് എഴുതിയ നാഷനല്‍ സര്‍വീസ് സ്കീമിന്റെ ചിത്രവും കുറിപ്പിനൊപ്പമായിരുന്നു പ്രിയയുടെ കുറിപ്പ്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പ്രിയ വര്‍ഗീസ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.