മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് കെടി ജലീല്‍. ക്രിസംഘി നേതാവ്, ലക്ഷണമൊത്ത വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുത്. പച്ചക്ക് വര്‍ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര് മുന്നോട്ടു വരണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
പളളീലച്ഛന്മാര്ക്ക് എന്തും പറയാമെന്ന വിചാരം ഇനി നടക്കില്ലെന്നും കെടി ജലീല്‍ പറഞ്ഞു. നിരോധിത ഭീകര സംഘടനയായ സിമിയില്‍ ജലീല്‍ അംഗമായിരുന്നുവെന്ന ഫേസ്ബുക്ക് കമ്മന്റിന് മറുപടിയായാണ് എംഎല്‍എയുടെ പ്രതികരണം. സിമിയില്‍ അം?ഗമായിരുന്നുവെങ്കിലും ജീവിതത്തിലൊരിക്കലും പാലാ ബിഷപ്പിനെപ്പോലെയോ തിയോഡഷ്യസിനെപ്പോലെയോ പറയുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയും. മര്യാദയാണെങ്കില്‍ മര്യാദ. മര്യാദ കേടാണെങ്കില്‍ മര്യാദ കേട്. എന്തു വേണമെന്ന് പിതാക്കന്മാര്ക്ക് തീരുമാനിക്കാമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കായിക മന്ത്രി വി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ കുറിപ്പിന് താഴെയായി വന്ന 'ഭാരതം നിരോധിച്ച ഇസ്ലാമിക തീവ്രവാദി സംഘടനയായ സിമിയില്‍ അംഗമായിരുന്ന ജലീല്‍'. എന്ന കമ്മന്റിനായിരുന്നു ജലീലിന്റെ മറുപടി. എബ്രാഹം തോമസ് എന്നായാളാണ് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന് കമ്മന്റിട്ടത്.