വിളിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാന്‍ എത്തിയ എംബിഎ വിദ്യാര്‍ത്ഥി പിടിയിലായി. ഭോപ്പാലിലാണ് സംഭവം. ജബല്പൂരില് നിന്നുള്ള എംബിഎ വിദ്യാര്‍ത്ഥിയാണ് ക്ഷണിക്കാത്ത കല്യാണത്തിനെത്തി ആഹാരം കഴിച്ചത്. എന്നാല്‍ ക്ഷണിക്കപ്പെടാത്ത വ്യക്തിയാണെന്ന് മനസിലായതോടെ വധൂവരന്മാരുടെ ബന്ധുക്കള്‍ യുവാവിനെ പിടികൂടി.
ഇതോടെ രക്ഷപെടാന്‍ യുവാവിന് വിവാഹവിരുന്ന് നടക്കുന്ന സ്ഥലത്ത് പാത്രം കഴുകേണ്ടി വന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട് . ഇതിനെതിരെയാണ് വിദ്യാര്‍ത്ഥി പോലീസില്‍ പരാതി നല്‍കിയത് . യുവാവ് വിവാഹച്ചടങ്ങില്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നതും മറ്റൊരു യുവാവ് ഇയാളോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ എടുത്ത വ്യക്തി വിദ്യാര്‍ത്ഥിയുടെ പഠനം, ജോലി, താമസിക്കുന്ന സ്ഥലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ചോദിക്കുന്നുണ്ട്. പ്ലേറ്റുകള്‍ കഴുകാന്‍ എങ്ങനെ തോന്നുന്നു എന്ന ചോദ്യത്തിന് 'ഞാന്‍ സൗജന്യമായി കഴിച്ചുപോയി അതിന്, ഞാന്‍ എന്തെങ്കിലും ചെയ്യണം.' എന്നാണ് വിദ്യാര്‍ത്ഥി നല്കുന്ന മറുപടി.