ഹരിപ്പാടിനടുത്ത് ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയായ വീട്ടമ്മയുടെ വീട്ടില്‍ നിന്നു ഒരു ലക്ഷം രൂപയും അര പവന്റെ സ്വര്‍ണാഭരണങ്ങളും മോഷണം നടത്തിയ കേസില്‍ പിടിയിലായ വീയപുരം വെള്ളംകുളങ്ങര പുത്തന്‍പുരയില്‍ മായാകുമാരിയെ (35) കുടുക്കിയത് സിസിടിവി. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളില്‍ ലക്ഷ്മിക്കുട്ടിയുടെ(73) വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. രാത്രിയില്‍ അടുത്തുള്ള ബന്ധു വീട്ടില്‍ ഉറങ്ങാന്‍ പോയി രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ നട്ടുകാരെ കൂട്ടി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
ബന്ധുവീട്ടില്‍ രാത്രികഴിയുന്ന ലക്ഷ്മിക്കുട്ടിയമ്മ ശനി രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ബന്ധു വീട്ടില്‍ ഉറങ്ങാന്‍ പോയി രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്.
സംശയം തോന്നി അലമാരകള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണം നടന്ന ദിവസം വൈകിട്ട് സമീപമുള്ള ക്ഷേത്രത്തിലേക്ക് മാലകെട്ടിക്കൊണ്ടിരിക്കുമ്പോള്‍ സ്കൂട്ടറില്‍ എത്തിയ മായാകുമാരി ലക്ഷ്മിക്കുട്ടിയോട് വീട്ടിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രാത്രിയില്‍ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് ഉറങ്ങുന്നതെന്നു മനസ്സിലാക്കിയ മായാകുമാരി ലക്ഷ്മിക്കുട്ടി അറിയാതെ കട്ടിനടിയില്‍ കയറി ഒളിച്ചിരിക്കുകയും രാത്രിയില്‍ വീട്ടമ്മ അടുത്ത വീട്ടില്‍ ഉറങ്ങാന്‍ പോയ സമയത്ത് മോഷണം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സമീപമുള്ള വീട്ടിലെ സിസിടിവിയില്‍ മോഷണം നടന്ന ദിവസം പുലര്‍ച്ചെ നാലു മണിയോടെ ഒരു സ്ത്രീ പ്ലാസ്റ്റിക് കവറുമായി സ്കൂട്ടറില്‍ കയറി പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. പൊലീസ് സിസിടിവി ദൃശ്യം ലക്ഷ്മിക്കുട്ടിയെ കാണിച്ചപ്പോള്‍ വീട്ടില്‍ എത്തിയ സ്ത്രീ തന്നെയാണ് സ്കൂട്ടറില്‍ കയറി പോയതെന്നു തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നു സ്കൂട്ടറിന്റെ റജിസ്ട്രേഷന് നമ്പര്‍ വച്ചുള്ള പരിശോധനയില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വിരലടയാളങ്ങളും ലഭിച്ചിരുന്നു.
മോഷണം നടന്ന വീട്ടിലെത്തിച്ച മായദേവിയെ ലക്ഷ്മിക്കുട്ടി തിരിച്ചറിഞ്ഞു. വീയപുരം പൊലീസിലും ഇവര്‍ക്കെതിരെ മോഷണ പരാതിയുണ്ട്. മായാദേവി സമാനരീതിയില്‍ മറ്റെവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. മായാദേവിയുടെ സ്കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.