18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : 'ബോളിവുഡിന്റെ മരുമകനാണ് കോഹ്‌ലി, അനുഷ്‌കയെ പ്രണയിക്കുന്ന നാള്‍ മുതല്‍ കോഹ്ലിയെ അറിയാം' വിരാട് കോഹ്ലിയോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് ഷാരുഖ് ഖാന്‍ >>> 'അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു, ഇതെന്താ ഞാന്‍ പൂച്ചയോ?' തന്നെ കുറിച്ചുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് ഭാവന >>> മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!!  >>> മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി >>> തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും' >>>
Home >> NAMMUDE NAADU
ആശ തൂങ്ങിമരിച്ചത് ടെറസിലെ തുണികള്‍ക്കിടയില്‍; കുടുംബപ്രശ്നമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ്, 'മകള്‍ക്ക് മാനസിക അസ്വസ്ഥതകള്‍ കാണും, പരാതിയില്ല'

സ്വന്തം ലേഖകൻ

Story Dated: 2022-12-20

കോമഡി താരവും നടനുമായ നടന്‍ ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദന്‍. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് പന്തളം അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിനില്‍ക്കുന്നനിലയില്‍ ആശയെ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും പോലീസും ചേര്‍ന്ന് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് വിവരം. ഇതിനുശേഷം ആശ മക്കള്‍ക്കൊപ്പം മുകള്‍നിലയിലെ മുറിയില്‍ കിടക്കാന്‍ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്. എന്നാല്‍ അല്പസമയത്തിന് ശേഷം ഉല്ലാസ് മുകള്‍നിലയിലെ മുറിയില്‍ എത്തിയപ്പോള്‍ ഭാര്യയെ കുഞ്ഞുങ്ങള്‍ക്കൊപ്പം കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ മറ്റുമുറികളും പരിസരവും പരിശോധിച്ചു. ഇതിനുപിന്നാലെയാണ് പോലീസിനെ വിവരമറിയിച്ചത്.

പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഒന്നാംനിലയിലെ ടെറസില്‍ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ആശയെ കണ്ടെത്തിയത്. ഉണങ്ങാനിട്ട തുണികള്‍ക്കിടയിലാണ് ആശ തൂങ്ങിമരിച്ചതെന്നാണ് വിവരം. ഇതുകാരണമാകാം ആദ്യപരിശോധനയില്‍ ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നും കരുതുന്നു.

അതിനിടെ, തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ആശയുടെ പിതാവ് ശിവാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരേ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്.മൃതദേഹം അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. സിനിമകളിലൂടെയും വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഉല്ലാസ് പന്തളം.

More Latest News

'ബോളിവുഡിന്റെ മരുമകനാണ് കോഹ്‌ലി, അനുഷ്‌കയെ പ്രണയിക്കുന്ന നാള്‍ മുതല്‍ കോഹ്ലിയെ അറിയാം' വിരാട് കോഹ്ലിയോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് ഷാരുഖ് ഖാന്‍

ഇന്ത്യന്‍ സിനിമയുടെ കിംങ് ഖാന്‍ വിരാട് കോഹ്ലിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. കോഹ്ലിയെ ബോളീവുഡിന്റെ മരുമകനായിട്ടാണ് കിങ് ഖാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കോഹ്ലിയോടുള്ള ബന്ധത്തെ കുറിച്ചും കിങ് ഖാന്‍ പറയുന്നുണ്ട്. അനുഷ്‌കയെ പ്രണയിക്കുന്ന നാള്‍ മുതല്‍ കോഹ്ലിയെ അറിയാമെന്നും ഒരുപാട് ഇഷ്ടമാണെന്നുമാണ് ഷാരുഖ് പറയുന്നത്. ഷാരുഖിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ അവനൊപ്പം ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്. ഞങ്ങളുടെ മരുമകനാണ് എന്നാണ് പറയാറുള്ളത്. അനുഷ്‌കയേയും വിരാടിനേയും വളരെ നാളായി എനിക്കറിയാം. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിച്ചിട്ടുണ്ട്. ഇവര്‍ പ്രണയിക്കുന്ന നാള്‍ മുതല്‍ അവനെ അറിയാം. ഞാനും അനുഷ്‌കയും ഒന്നിച്ച് സിനിമ ചെയ്യുന്ന സമയത്ത് നിരവധി ദിവസങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെയാണ് സുഹൃദത്തിലാവുന്നത്.'- ഷാരുഖ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ഷാരുഖിന്റെ പത്താനിലെ ഡാന്‍സ് ചെയ്യുന്ന കോഹ്ലിയുടെ വിഡിയോ വൈറലായിരുന്നു. താന്‍ അത് കോഹ്ലിയെ പഠിപ്പിച്ചതാണെന്നും എന്നാല്‍ അത് മോശമായാണ് ചെയ്തത് എന്നുമാണ് ഷാരുഖ് പറയുന്നത്.'പത്താനിലെ ഡാന്‍സ് സ്റ്റെപ്പ് ഞാനാണ് പഠിപ്പിച്ചത്. ഒരു കളിക്കിടെ രവീന്ദ്ര ജഡേജയ്ക്കൊപ്പം അത് ചെയ്യാന്‍ ശ്രമിക്കുന്നതും ഞാന്‍ കണ്ടിരുന്നു. അവര്‍ അത് മോശമായി ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമമായി. സ്റ്റെപ്പ് പഠിപ്പിച്ചുതരാമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു.'- ഷാരുഖ് ഖാന്‍ പറയുന്നു.  

'അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു, ഇതെന്താ ഞാന്‍ പൂച്ചയോ?' തന്നെ കുറിച്ചുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് ഭാവന

മലയാളത്തില്‍ നിന്നും കുറച്ചുകാലം വിട്ടു നിന്നെങ്കിലും ഇപ്പോള്‍ സിനിമയില്‍ സജീവമാകുകയാണ് ഭാവന. നടികര്‍ എന്ന ടൊവിനോ ചിത്രമാണ് ഇനി താരത്തിന്റേതായി വരാനുള്ളത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരുകാലത്ത് നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഭാവനയ്ക്ക്. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് താരം മുന്നോട്ട് പോകുന്നത്. തന്നെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് താരം പറയുന്നത്. അഭിമുഖത്തില്‍ ആയിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഭാവന പറഞ്ഞത് ഇങ്ങനെ:'ഞാന്‍ മരിച്ചുപോയെന്ന് കേട്ടിട്ടുണ്ട്, പുറത്ത് പറയാന്‍ കൊള്ളാത്ത പലതും ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, അബോര്‍ഷന്‍ ചെയ്തു ഞാന്‍ മരിച്ചു പോയി, അങ്ങനെ പലതും കേട്ടിട്ടുണ്ട്. അഭിനയം തുടങ്ങി ഒന്നു-രണ്ട് വര്‍ഷത്തിനിടയില്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്താഇതെന്നൊക്കെ തോന്നും. അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു... ഞാനെന്താ പൂച്ചയോ. അബോര്‍ഷന്‍ ഗോസിപ്പ് കേട്ട് ഞാന്‍ മടുത്തു. ഇതു കേട്ട് ആരെങ്കിലും ചോദിച്ചാല്‍, അബോര്‍ഷന്‍ ആണോ, എന്നാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കു എന്നു പറയും. ഇനി അതേക്കുറിച്ച് ചോദിക്കരുതെന്നും പറയും. കാരണം ഒരു പരിധി കഴിയുമ്പോള്‍, ഇതു എന്താ ഞാന്‍ അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ വന്നേക്കുന്നതെന്ന് തോന്നും. അതു കേട്ട് കേട്ട് മടുത്തു. പിന്നൊരു സമയത്ത് ഞാനും അനുപ് ഏട്ടനും കല്യാണം കഴിഞ്ഞെന്നു വരെയായി. അങ്ങനെ ഞാന്‍ ഞെട്ടി, ഞെട്ടി ഇപ്പോ ഞാന്‍ ഞെട്ടാറില്ല. എന്തങ്കിലും ആയിക്കോട്ടെയെന്ന് കരുതും.'

മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!! 

ഭാര്യ മരിച്ച് ഒറ്റപ്പെട്ടു പോയ ശേഷം പ്രായമാകുമ്പോള്‍ ഒരു കൂട്ട് ആരും ആഗ്രഹിക്കാറുണ്ട്. അത്തരം ഒരാഗ്രഹവുമായി നടക്കുകയാണ് എഴുപതുകാരനായ ഒരു സമ്പന്നന്‍. തനിക്ക് യോജിച്ച ഒരു പങ്കാളിക്കായി വേറിട്ട ഒരു മാര്‍ഗ്ഗമാണ് ഇയാള്‍ തേടുന്നത്. 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി നല്ലൊരു പങ്കാളിയെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത്. ഓരോ ആഴ്ചയും ഇദ്ദേഹം ഇതിനായി പരിശ്രമിക്കുന്നു. അമേരിക്കയിലെ ടെക്‌സാസിലെ സ്വീറ്റ്വാട്ടറിന് സമീപമാണ് ഈ പരസ്യബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അല്‍ ഗില്‍ബര്‍ട്ടി എന്ന 70 -കാരനാണ് ഇത്തരത്തില്‍ വേറിട്ട മാര്‍ഗത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്.  ഇദ്ദേഹത്തിന്റെ പരസ്യം കണ്ട് നിരവധി പേരാണ് എത്തുന്നത്. പരസ്യം ചെയ്ത് രണ്ടാഴ്ചയ്ക്കിടെ 400 -ലധികം ഫോണ്‍ കോളുകളും 50 ഇമെയിലുകളും അല്‍ ഗില്‍ബര്‍ട്ടിക്ക് ലഭിച്ചു കഴിഞ്ഞു. 20 അടി ഉയരമുള്ള ബില്‍ബോര്‍ഡില്‍ അല്‍ ഗില്‍ബെര്‍ട്ടിയുടെ ചിത്രവും തനിക്ക് ചേര്‍ന്ന പങ്കാളിയെ തേടുന്നതായുള്ള പരസ്യവാചകങ്ങളും ആണ് നല്‍കിയിരുന്നത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നുവെന്നും ഒരു കുട്ടിയുടെ പിതാവാണെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തനിക്ക് ലഭിച്ച കോളുകളില്‍ അധികവും തന്റെ പണം മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും തനിക്ക് ചേര്‍ന്ന പങ്കാളിയെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗില്‍ബെര്‍ട്ടി പറഞ്ഞു.  തനിക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതുവരെ ബില്‍ബോര്‍ഡ് പരസ്യം തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വിശ്വസ്തത, സത്യസന്ധത, ആത്മാര്‍ത്ഥത എന്നിവയാണ് തന്റെ പങ്കാളിയായി വരുന്ന സ്ത്രീയില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ആവശ്യമെങ്കില്‍ യുകെയിലേക്കും താമസം മാറാനും താന്‍ തയ്യാറാണന്നും അദ്ദേഹം സൂചിപ്പിച്ചു. 2015 മുതല്‍ താന്‍ അവിവാഹിതനാണെന്നും തന്നേക്കാള്‍ 26 വയസ്സിന് താഴെയുള്ള ഒരാളുമായി മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നും ഗില്‍ബര്‍ട്ടി പങ്കുവെച്ചു. ഏത് പ്രായത്തിലും ഏകാന്തത നമ്മെ തേടിയെത്തും എന്നതിനാല്‍ ശരിയായ പങ്കാളിയെ കണ്ടെത്തുന്നതിന് പ്രായം തനിക്ക് തടസ്സമല്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി

ഭക്ഷണമെന്നാല്‍ പലരാജ്യത്തും പലതെന്ന് പറയും പോലെയാണ് ഭക്ഷണം വിളമ്പുന്ന രീതിയും. അന്നും ഇന്നും മുംബൈ നഗരത്തിന് പരിചിതമാണ് അല്ലെങ്കില്‍ സ്വന്തമാണ് 'ഡബ്ബാവാല'. ഇപ്പോഴിതാ മുംബൈ നഗരത്തില്‍ നിന്നും കടമെടുത്ത് 'ഡബ്ബാവാല'യില്‍ ഭക്ഷണം വിളമ്പിയിരിക്കുകയാണ് ഇങ്ങ് യുകെയിലെ ഫുഡ് ഡെലിവറി കമ്പനിയും.  വിദേശ സംസ്‌ക്കാരം നമ്മള്‍ സ്വീകരിക്കുന്ന പഴയ കാഴ്ചയില്‍ നിന്നും വ്യത്യസ്തമാകുകയാണ് ഭാരതീയ ഭക്ഷണ രീതി അനുകരിക്കുന്ന വിദേശീയരെ. മുംബൈയിലെ പരമ്പരാഗത ഭക്ഷണ വിതരണ സമ്പ്രദായമായ 'ഡബ്ബാവാല' സംവിധാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലണ്ടനിലെ പ്രമുഖ ഭക്ഷണ വിതരണ കമ്പനി ഭക്ഷണം വിതരണം ചെയ്യുന്നത്. മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ലണ്ടനിലെ ഒരു ഫുഡ് ഡെലിവറി കമ്പനിയാണ് ഭക്ഷണം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നത്. മുംബൈ നഗരത്തില്‍ നൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഡബ്ബാവാലയ്ക്ക്. ഇത് ഭാരതത്തിന്റെ സ്വന്തമാണ്. ഇതാണ് ഇപ്പോള്‍ വിദേശീയര്‍ അനുകരിക്കുന്നത് എന്നത് അഭിമാനകരമാണ്. നിരവധി ഓര്‍ഡറുകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ മാറ്റി നിര്‍ത്തി 'സീറോ വേസ്റ്റ് സിസ്റ്റം' എന്ന സന്ദേശമാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്. തട്ട് തട്ടുകളായുള്ള സ്റ്റീല്‍ പാത്രങ്ങളില്‍ രുചികരമായ വിഭവങ്ങള്‍ നിറച്ച് പാത്രം അടച്ച ശേഷം ഒരു കോട്ടണ്‍ തുണികൊണ്ട് പൊതിഞ്ഞ് ആളുകള്‍ക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുംബൈയിലെ ഡബ്ബാവാല സമ്പ്രദായത്തില്‍ നിന്ന് പ്രചോദം കൊണ്ടാണ് ലണ്ടനില്‍ ഇത്തരത്തിലൊരാശയം നടപ്പിലാക്കിയതെന്നും വീഡിയോയില്‍ പറയുന്നു. ' No better-or more 'delicious'-evidence of reverse colonization' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. ഇത്തരം സ്റ്റീല്‍ പാത്രങ്ങളില്‍ കഴിക്കുന്നതും രുചികരമാണെന്നും വിപരീത കോളനിവത്ക്കരണമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറയുന്നു. നിരവധി ആളുകളാണ് ഡബ്ബാവാല ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'

'തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട്' വിട ചൊല്ലുമ്പോള്‍ സ്റ്റീവനേജുകാരനെന്ന നിലയില്‍ ആദ്യമായി എന്റെ മനസ്സില്‍ എത്തുക മലയാളി കൂട്ടായ്മ്മയുടെ 2003ലെ പ്രഥമ തിരുവോണം. അന്ന് 14 കുടുംബങ്ങളുമായി ചേര്‍ന്ന് ഓണം കൂടുവാന്‍ കഴിഞ്ഞതിന്റെ സന്തോഷാനുസ്മൃതി എന്നും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും. സ്റ്റീവനേജിന്റെ മലയാളി കുടുംബ ഓണ സംഗമത്തിന് സ്‌നേഹ വേദിയായി അന്ന് മാറിയത് സുരേഷ് തിരുവില്ല-ലേഖയുടെ ഭവനം. തിരുവോണത്തിന് കാരണവന്മാരുടെ റോളില്‍ സുരേഷിന്റെ അച്ഛന്‍ ദാമോദരന്‍ നമ്പൂതിരിപ്പാടും, അമ്മ കിള്ളിമംഗലത്ത് മന കുടുംബാംഗം ശാലിനി അന്തര്‍ജ്ജനവും. യുകെയില്‍ എത്തിയ ശേഷമുള്ള ഞങ്ങളുടെ ആദ്യ പൊന്നോണം. ശാലിനി അമ്മയും, ലേഖയും ചേര്‍ന്നാലപിച്ച അതിസമ്പന്നമായ ഓണപ്പാട്ടുകളും, പതിറ്റാണ്ടുകളില്‍ 'സ്വദേശി'യും, പിന്നീട് 'മുംബൈവാല'യായതിനു ശേഷവുമുള്ള പ്രവാസ തിരുവോണ നാളുകളുടെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച ദാമോദരന്‍ അച്ഛനും ആയിരുന്നു പഴയ ഓര്‍മ്മത്താളുകള്‍ മറിക്കുമ്പോള്‍ ഏറെ അനുഭൂതിയുണര്‍ത്തുക. കുടുംബത്തിന്റെ പാചക നൈപുണ്യത്തില്‍ ഓണ വിഭവങ്ങളുടെ അതുല്യ സ്വാദിന്റെ പൂര്‍ണ്ണത രുചിക്കുവാനിടയായ ഗംഭീര സദ്യ. ഓണം ഒരുക്കുകയും, ആതിഥേയത്വം വഹിക്കുകയും ചെയ്ത 'നമ്പൂതിരിപ്പാട്' വിട ചൊല്ലുമ്പോള്‍ സ്റ്റീവനേജ് മലയാളി കുടുംബ മനസ്സുകളില്‍ ബാക്കിവെക്കുക ഏറെ സമ്പന്നമായ 'ഓണ സ്മൃതി ശേഖരങ്ങള്‍' ഒപ്പം 'സ്‌നേഹ കലവറകളുടെ പിതൃ സ്പര്‍ശവും'. ബോംബെയിലെ പഴയകാല കലാ-സാഹിത്യ- സാമൂഹ്യ മേഖലകളിലെ നായകനും, ബോംബെ യോഗക്ഷേമ സഭയുടെ സ്ഥാപകനും ആയിരുന്ന ദാമോദരന്‍ നമ്പൂതിരിപ്പാടിന്, ബോംബെ മലയാളികള്‍ക്കിടയില്‍ എന്നും ഒരു 'അച്ഛന്‍' പരിവേഷമായിരുന്നു ലഭിച്ചിരുന്നത്. ബന്ധങ്ങളുടെ ഊഷ്മളതയില്‍ അന്ധേരിയിലെ ദീപ് ടവര്‍ ഹൗസിങ് സൊസൈറ്റിയില്‍ താമസിച്ചു വന്നിരുന്ന ദാമോദരന്‍ അച്ഛനെയും 'അമ്മ ശാലിനിയെയും ബോംബെ യാത്രക്കിടയില്‍ കുടുംബ സമേതം അവിടെയെത്തി കാണുവാനായി കഴിഞ്ഞതിലും അവരുടെ സ്‌നേഹാര്‍ദ്രമായ ആതിഥേയത്വം സ്വീകരിക്കുവാനായതിലും വ്യക്തിപരമായി ഏറെ നന്ദിയും സന്തോഷവും കടപ്പാടും ഉണ്ട്. 'സ്റ്റീവനേജിലെ മലയാളി തറവാട്ടിലെ 'അച്ഛനെയും അമ്മയെയും' കാണുവാന്‍ സോയിമോനും കുടുംബവും ബോംബെ വസതിയില്‍ അവരെ സന്ദര്‍ശിച്ചിരുന്നതായി അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ധാരാളം ഫോണ്‍ കോളുകളും ആശംസകളും അവരെ തേടി എത്താറുണ്ടായിരുന്നത്രെ. അത്ര ഗാഢമായ സ്‌നേഹബന്ധം ആണ് അവര്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്തിരുന്നത്. എക്കാലത്തെയും ഏറ്റവും ആസ്വദിച്ച ഓണാഘോഷം ഏതെന്നു ചോദിച്ചാല്‍ പക്ഷെ പഴയ കുടുംബങ്ങള്‍ സംശയലേശമന്യേ പറയുക 2004 ലെ ഓണാഘോഷമാവും. 'ദാമോദരന്‍ അച്ഛനും, ശാലിനി അമ്മയും' 'ദേഹണ്ണക്കാരായി' സോയിമോന്റെ ഭവനത്തില്‍ വെച്ച് തയ്യാറാക്കിയ ഓണ സദ്യയെ വെല്ലാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് പരമ സത്യം. ദാമോദരനച്ഛനും, ശാലിനി അമ്മയും സജീവിന്റെ വീട്ടിലിരുന്നായിരുന്നു ഓണസാധനങ്ങളുടെ ലിസ്റ്റ് അന്ന് തയ്യാറാക്കിയത്. ജോണി കല്ലടാന്തിയും, റെനിയും, ലൂട്ടന്‍ ബേബിയും, അനിലും അടക്കം സുഹൃത്തുക്കള്‍ ലിസ്റ്റനുസരിച്ച് ലൂട്ടനില്‍ നിന്നും അരിയും, മസാലകളും പച്ചക്കറികളും, വലിയ പാത്രങ്ങളും, തവയും ഒക്കെയായി എത്തുമ്പോള്‍, ഞുറുക്കുവാനും, കഴുകുവാനും, പാചകത്തിനുമായി എല്ലാ മലയാളികളും തന്നെ സോയിമോന്റെ ഭവനത്തിലെത്തിക്കഴിഞ്ഞിരുന്നു. കത്തിയും, കട്ടിങ് ബോര്‍ഡും, ചിരവയും, തവികളും, ചട്ടുകങ്ങളും, പാത്രങ്ങളുമായി ഏവരും സന്നിഹിതര്‍. പഴയ ഓര്‍മ്മകളില്‍ തെളിയുന്നത് ജെയ്സണ്‍, മേരി, സജി പാപ്പച്ചന്‍, സജു, സരോ, ബിന്ദു, ഷീജ ദീപക്, ഡെയ്‌സി, ബേബി ജോസഫ്, ജെസിമോള്‍, ലൈസ, അനു, സുരേഷ് ...അടക്കം 'കലവറക്കാര്‍'. പിന്നെ അടുപ്പുകള്‍ ആളുന്നതോടൊപ്പം ആര്‍ഭാടമായ പാചക കലവറയുടെ പുകയും മണവും തട്ടും മുട്ടും ഒച്ചയും ചിരിയും ചട്ടുകത്തിന്റെ പരുക്കന്‍ സ്വരങ്ങളും....വീടിന്റെ മൂലയില്‍, കര്‍ട്ടനു പിന്നില്‍ നിന്ന് ഗ്ലാസ്സുകള്‍ തമ്മില്‍ ഉരസുന്ന ശബ്ദം ഒരു ഹരമായി ഇന്നും ചെവിപടലങ്ങളില്‍ ഉണ്ട്  ഓണാഘോഷത്തിന് ഒരു 'ടെംപ്‌ളേറ്റ്' തന്നെ നല്‍കിയതും അച്ഛന്‍ നമ്പൂതിരിപ്പാടും, അമ്മ ശാലിനി അന്തര്‍ജ്ജനവുമാണ്. അന്നത്തെ ആകാര സാമ്യതയോ, കുടവയറോ എന്ത് കൊണ്ടോ എന്നറിയില്ല മഹാബലിയാകാന്‍ നിയോഗം കിട്ടിയത് എനിക്ക്. ഓണാഘോഷത്തിലെ 'കൈകൊട്ടിക്കളി' പിന്നീട് പുതുതലമുറ പേരുമാറ്റിയ 'തിരുവാതിര' എന്ന തിരുവോണ നാളിലെ സംഘ നൃത്തത്തിനെ പരിചപ്പെടുത്തുന്നതും, സ്ത്രീകളെ വിളിച്ചു കൂട്ടി പരിശീലനം നല്‍കുന്നതും, വേദിയില്‍ എത്തിച്ചു യവനികക്കു പിന്നില്‍ നിര്‍ദ്ദേശവുമായി നില്‍ക്കുന്ന 'ടീച്ചറമ്മ' ആയി ശാലിനി അന്തര്‍ജ്ജനം. കുട്ടികളുടെയും, വനിതകളുടെയും രണ്ടു ഗ്രൂപ്പുകളായി ടീമുകളെ അണിനിരത്തി ഒരുക്കുക ടീച്ചറമ്മ തന്നെ. പരിശീലനമോ, ദേഹണ്ണമോ എന്തായാലും അച്ഛന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കുകയില്ലെങ്കിലും 'ഫൈനല്‍ അപ്രൂവല്‍' അവിടുത്തെ തീരുമാനത്തിലാവും. അമ്മക്കറിയാം അച്ഛന്റെ മനസ്സും ഇംഗിതവും. സെന്റ് നിക്കോളാസ് ഹാളില്‍ ഒന്നുചേര്‍ന്നാഘോഷിച്ച പൊന്നോണവും, എക്കാലത്തെയും ഏറ്റവും സ്വാദിഷ്ടമായ ഓണസദ്യയും രുചിച്ചവര്‍ക്കു തറവാട്ടു കാരണവരായ പാചകക്കാരനെ വിസ്മരിക്കാനാവില്ലല്ലോ. ഓണ സദ്യയുടെ 'ആദ്യാന്തം' നേതൃത്വം നല്‍കി ഒരുക്കുന്ന 'രുചിക്കൂട്ട്' സുരേഷിന്റെ മാതാപിതാക്കളുടെ വിരലുകളില്‍ അത്രയേറെ ഭദ്രമായിരുന്നു. ഡെല്‍റ്റാമോള്‍, ആന്‍ സൂസന്‍, തേജന്‍, ടിയാന, അഷ്ലിന്‍ അടക്കം അന്നത്തെ കുട്ടികള്‍ അരങ്ങു വാണ ആഘോഷത്തില്‍ അന്ന് നെടുനായകത്വം വഹിച്ച് നില്‍ക്കുക ആദരണീയനായ എല്‍ദോസ് കൗങ്ങുംപള്ളി അച്ചന്‍. അക്കാലത്തു മലയാളികള്‍ക്കിടയില്‍ ആത്മീയ-സാമൂഹ്യ നേതൃത്വം നല്‍കുക മിക്കവാറും എല്‍ദോസച്ചനാവും. 'ടെക്‌നിക്കല്‍ ഗുട്ടന്‍സ്' വശമായിട്ടുള്ള സജീവാണ് അന്നത്തെ ആഘോഷത്തിനും പിന്നീട് അടുത്തടുത്ത വേളകളിലും ശബ്ദവും വെളിച്ചവും നല്‍കിപ്പോന്നിരുന്നത്. അക്കാലത്ത് ഓണപ്പൂക്കളം ഒരുക്കുക അമ്മയുടെ അവകാശമോ, കടമയോ ആയിരുന്നുവെന്നാണ് തോന്നല്‍. ലേഖ ഒപ്പം ഉണ്ടാവും. പിന്നെ വര്‍ഷങ്ങളോളം ലേഖയും ആര്യയും ഉമയും ആ പാത പിന്തുടര്‍ന്നു. ഓണനാളുകള്‍ക്കിടയില്‍ തന്നെയാവും മിക്കവാറും ദാമോദരന്‍ അച്ഛനും, അമ്മ ശാലിനിയും ബോംബെയില്‍ നിന്ന് സുരേഷിന്റെ ഭവനത്തിലെത്തുക. പല സന്ദര്‍ശനങ്ങളിലും ബോംബയില്‍ നിന്ന് ആവശ്യപ്പെടുന്ന തിരുവോണത്തിനായുള്ള സാധനങ്ങളും സമാഹരിച്ചു വരുകയാവും അവരുടെ പതിവ്. പലപ്പോഴും സ്വന്തം സാധനങ്ങള്‍ മാറ്റി വെച്ച് വരേണ്ടി വരുന്ന സ്‌നേഹമയിയായ 'ദാമോദരനച്ഛനെ' അക്കാലത്തെ മലയാളി കുടുംബങ്ങള്‍ തങ്ങളുടെ ഹൃദയദളങ്ങളില്‍ ചേര്‍ത്തു വെച്ചിരുന്നതില്‍ അത്ഭുതത്തിനു കാരണമില്ല. 2004ലെ ഓണാഘോഷ വേളയില്‍ ജേക്കബ് കീഴങ്ങാട്ട് പറഞ്ഞ വാക്ക് ഇന്നും ഓര്‍മ്മയിലുണ്ട്. 'ദാമോദരന്‍ അച്ഛനും 'അമ്മ ശാലിനിയും സുരേഷിന്റേതെന്ന പോലെ തന്നെ സ്റ്റീവനേജ് മലയാളികളുടെ തറവാട്ട് കാരണവന്മാര്‍ കൂടിയാണ്' ആ അധികാരവും അവകാശവും ആണ് അവരെ ഏവരുടെയും നാവിന്‍ തുമ്പത്ത് എത്തുന്ന 'അച്ഛനും അമ്മയും' എന്ന വിളിപ്പേര്. മലയാളികള്‍ക്കിടയില്‍ പക്ഷെ മിക്കവാറും എല്ലാവരും തന്നെ ലേഖയുടെ മാതാപിതാക്കളാണിവര്‍ എന്നാണു ഇന്നും കരുതുന്നത്. അത്രമാത്രം ലേഖയോടൊപ്പമാവും കൂടുതല്‍ ഇഴുകി ചേര്‍ന്നു കാണുകയും, അവരുടെ താല്‍പ്പര്യം നടത്തിക്കൊടുക്കുന്നതും ദര്‍ശിക്കാറ്. തിരുവോണ ഭക്തിഗാനം ആലപിക്കുവാന്‍ ലേഖക്കും, മക്കള്‍ക്കും നാളിതുവരെ അവകാശം നല്‍കിപ്പോരുന്ന 'അസ്സോസ്സിയേഷന്‍ നയം' തന്നെ അവരോടുള്ള ആദരവും അംഗീകാരവുമാവാം. യശ്ശശരീരനായ പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജീ കെ പിള്ള, യുകെ സന്ദര്‍ശനത്തിനെത്തിയപ്പോള്‍, അദ്ദേഹത്തിന് സ്റ്റീവനേജില്‍ ആദരമായി ഷാള്‍ അണിയിക്കുവാന്‍ ഒരിക്കല്‍ നിയുക്തനായത് സ്റ്റീവനേജിന്റെ കാരണവരായ ദാമോദരന്‍ അച്ഛനാണ്. ദാമോദരന്‍ അച്ഛന്റെ ദേഹ വിയോഗത്തില്‍ സ്റ്റീവനേജ് മലയാളികളുടെ ഹൃദയംഗമമായ ആദരാഞ്ജലികളും അനുശോചനവും പ്രാര്‍ത്ഥനകളും. വേര്‍പ്പാടിന്റെ വിഷമാവസ്ഥയില്‍ ആയിരിക്കുന്ന 'അമ്മ ശാലിനിക്കും, സുരേഷ്-ലേഖാ കുടുംബത്തിനും സാന്ത്വനത്തിന്റെയും, സമാധാനത്തിന്റെയും, ശക്തിയുടെയും കൃപകള്‍ ദൈവം ചൊരിയട്ടെ. സ്റ്റീവനേജിന്റെ മലയാളി കൂട്ടായ്മ്മകളിലും അവരുടെ 'ഖല്‍ബിലും' ഓരോ ഓണാഘോഷത്തിലും ദാമോദരനച്ചന്റെ അദൃശ്യമായ അനുഗ്രഹ സാന്നിദ്ധ്യം എന്നും ഉണ്ടാട്ടെ. പ്രാര്‍ത്ഥനാനിറവില്‍ നന്ദിപൂര്‍വ്വം നിത്യശാന്തി നേരുന്നു.  

Other News in this category

  • ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്കു നേരെ ബോംബ് ഭീഷണി, സ്‌കൂളുകള്‍ക്ക് ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു
  • പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കുത്തിയുടെ ചങ്കീരി നഷ്ടമായി, എത്ര തിരഞ്ഞിട്ടും കിട്ടാതിരുന്ന ചങ്കീരി വീട്ടമ്മയുടെ ശ്വാസകോശത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത് ഡോക്ടര്‍മാര്‍
  • കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി
  • വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്
  • അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ
  • മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും
  • കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു
  • ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു
  • കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു
  • സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്
  • Most Read

    British Pathram Recommends