നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള ടീം അംഗം മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി പത്തുവയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. നാഷനല്‍ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാനായി ഡിസംബര്‍ 20നാണ് നിദ റാത്തിമ നാഗ്പൂരിലെത്തിയത്.
ഇന്നലെ രാത്രി ഛര്‍ദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെയായിരുന്നു മരണം. കേരള സൈക്കിള്‍ പോളോ അസോസിയേഷന് അണ്ടര്‍-14 താരമാണ് നിദ ഫാത്തിമ. കോടതി ഉത്തരവിലൂടെയാണ് നിദ മത്സരത്തിന് എത്തിയത്. ഫെഡറേഷന് മത്സരാര്‍ത്ഥികള്‍ക്കായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്.
ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം.സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുള്‍പ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാല്‍ ഇവര്‍ക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന് നല്‍കിയില്ല.
രണ്ട് ദിവസം മുന്‍പ് നാഗ്പൂരില്‍ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നും ഫെഡറേഷന് പറഞ്ഞിരുന്നു.