ചെന്നൈ നഗരം പുതുവര്‍ഷത്തില്‍ കേട്ടത് മൂന്ന് പേര് ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച വാര്‍ത്തയുമായാണ്. ഞായറാഴ്ചയാണ് 26കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.
തിരുവള്ളൂരിന് സമീപം പുലരമ്പാക്കത്താണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 26കാരിയായ യുവതിയും 20കാരനായ ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു. യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്. ഷോപ്പിംഗിന് പോകാനെന്ന വ്യാജേന ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചത്.
രണ്ട് കുട്ടികളുണ്ടെങ്കിലും യുവതി ഭര്‍ത്താവുമായി അകന്നായിരുന്നു കഴിഞ്ഞിരുന്നത്. ഇയാളില്‍ നിന്നും വിവാഹമോചനം നേടാനും യുവതി ആഗ്രഹിച്ചിരുന്നു. വിജയകുമാറിനെ വിവാഹം കഴിക്കാനും ഇവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ന്യൂ ഇയര്‍ ദിവസം ഷോപ്പിംഗിന് കൊണ്ടു പോയി സാരി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിജയകുമാര്‍ യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ ഇയാളുടെ മറ്റ് രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. സാംരാജ് (27), സതീഷ് (27) എന്നീ രണ്ട് പേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ ഇവര്‍ വിജയകുമാറിന്റെ സുഹൃത്തുക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.