18
MAR 2021
THURSDAY
1 GBP =105.65 INR
1 USD =83.48 INR
1 EUR =90.65 INR
breaking news : പത്തൊമ്പതാം വയസ്സില്‍ അയല്‍വാസി തട്ടിക്കൊണ്ടു പോയി തടവിലാക്കി, തൊട്ടടുത്ത വീട്ടില്‍ നിന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുമ്പോള്‍ പുറത്ത് വന്നത് ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ >>> പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റു, കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച കൂട്ടത്തില്‍ പാമ്പിനെയും 'ജീവനോടെ' എത്തിച്ച് വീട്ടുകാര്‍!!! പിന്നീട് സംഭവച്ചിത് അപ്രതീക്ഷിതമായ സംഭവങ്ങള്‍ >>> ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21-23 വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും >>> മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ >>> ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍ >>>
Home >> NAMMUDE NAADU
എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാരിയ്ക്ക് മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ചു, നഗ്‌നതാപ്രദര്‍ശനം; ജീവനക്കാര്‍ നടപടിയെടുത്തില്ലെന്നും ആരോപണം, പരാതി

സ്വന്തം ലേഖകൻ

Story Dated: 2023-01-04

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍ യുവാവ് മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്. എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. സഹയാത്രികന്റെ നഗ്‌നതാ പ്രദര്‍ശനത്തിലുള്‍പ്പടെ ജീവനക്കാരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് രേഖാമൂലം പരാതി നല്‍കിയതോടെ മാത്രമാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ എയര്‍ ഇന്ത്യ തയ്യാറായതെന്ന് യാത്രക്കാരി പറയുന്നു.നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്നും യാത്ര ആരംഭിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിമാനത്തിലെ ലൈറ്റുകള്‍ അണച്ച ശേഷം മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ തന്റെ അടുത്തെത്തുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്ന് യാത്രക്കാരി പറയുന്നു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം ഇയാള്‍ അവിടെ തന്നെ നിന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞതിന് ശേഷമാണ് ഇയാള്‍ അവിടെ നിന്നും പോയത്. 

മൂത്രം വീണ് തന്റെ വസ്ത്രങ്ങളും ബാഗും ഷൂസും ഉള്‍പ്പടെ നനഞ്ഞുവെന്നും അവര്‍ പറഞ്ഞു. വീമാനജീവനക്കാരിയെത്തി സീറ്റിലും മറ്റും അണുനാശിനി തളിച്ചു. ജീവനക്കാരില്‍ ഒരാളാണ് ധരിക്കാന്‍ പൈജാമയും ചെരിപ്പും നല്‍കിയത്. എന്നാല്‍ ബിസിനസ് ക്ലാസില്‍ മറ്റു സീറ്റുകളുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും, രണ്ട് മണിക്കൂറിന് ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയതെന്നും യാത്രക്കാരി ആരോപിച്ചു. സംഭവം തനിക്ക് വലിയ ആഘാതമാണുണ്ടാക്കിയതെന്നും പരാതി പറഞ്ഞിട്ടും ജീവനക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇവര്‍ പറയുന്നു. അതിക്രമം നടത്തിയ ആള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോയി. 

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന് പരാതി നല്‍കിയതിന് ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നാണ് ആക്ഷേപം. അതേസമയം സംഭവത്തില്‍ എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതിക്രമം നടത്തിയ ആളെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യാന്‍ അഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

More Latest News

പത്തൊമ്പതാം വയസ്സില്‍ അയല്‍വാസി തട്ടിക്കൊണ്ടു പോയി തടവിലാക്കി, തൊട്ടടുത്ത വീട്ടില്‍ നിന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുമ്പോള്‍ പുറത്ത് വന്നത് ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മകനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് അള്‍ജീരിയയില്‍ ഒരു കുടുംബം. ഒമര്‍ ബിന്‍ ഒമ്രാന്‍ എന്ന മകനെ പത്തൊമ്പതാം വയസ്സില്‍ ആണ് കാണാതാകുന്നത്. പക്ഷെ ഒരു വിളിപ്പാടകലെ മകന്‍ തടവറയില്‍ കഴിയുകയായിരുന്നെന്നും അവിടെ മകന്‍ അനുഭവിച്ച ക്രൂരതകളുടെ കഥയും കേട്ടപ്പോള്‍ ഈ കുടുംബം തകര്‍ന്നു പോയി. കേട്ടുകേള്‍വി മാത്രമുള്ള സംഭവങ്ങളാണ് ഈ കുടുംബം നേരിട്ടനുഭവിക്കുന്നത്. വൊക്കേഷണല്‍ സ്‌കൂളില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഒമ്രാനെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. പക്ഷെ അയല്‍ക്കാരന്റെ ക്രൂരതയില്‍ അവന്‍ കഷ്ടപ്പെടുകയായിരുന്നു. മകനെ കണ്ടുകിട്ടുമെന്ന പ്രതീക്ഷയില്‍ ഒരമ്മ കാലങ്ങളോളം പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി. ഒടുവില്‍ 2013ല്‍ ആ അമ്മ മരിച്ചു. എന്നെങ്കിലും തന്റെ മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ജീവിച്ചിരുന്ന അവര്‍, മകനെ ഒരുനോക്ക് കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അന്ത്യശ്വാസം വലിച്ചത്. വര്‍ഷങ്ങളോളം ഒമ്രാന് വേണ്ടി നടത്തിയ തിരച്ചില്‍ ഇപ്പോള്‍ പര്യവസാനിച്ചിരിക്കുകയാണ്. കാരണം അയല്‍ക്കാരന്റെ വീട്ടില്‍ നിന്നും ഒമ്രാനെ കണ്ടെത്തി! ഒമ്രാന് 45 വയസുള്ളപ്പോഴാണ് കണ്ടെത്തുന്നത്. അയല്‍ക്കാരന്റെ ക്രൂരതയ്ക്ക് ഇരയായ ഒമ്രാന് നഷ്ടപ്പെട്ടത് കേവലം 26 വര്‍ഷം മാത്രമായിരുന്നില്ല. തന്റെ മനുഷ്യായുസിലെ ഏറ്റവും മനോഹരമായ കാലഘട്ടം കൂടിയായിരുന്നു. അള്‍ജീരിയയിലെ ഡിജേല്‍ഫ സംസ്ഥാനത്തായിരുന്നു ഞെട്ടിപ്പിക്കുന്ന ക്രൂരത നടന്നത്. ആടുകളുടെ ഫാം നടത്തുന്ന അയല്‍ക്കാരന്റെ തടവുകാരനായിരുന്നു 26 വര്‍ഷം ഒമ്രാന്‍. വൈക്കോല്‍ മേഞ്ഞ ഒരു കൂരയ്ക്കുള്ളില്‍ അവന്‍ രണ്ടര ദശാബ്ദക്കാലം കഴിഞ്ഞു. ചെറിയ ജനല്‍ അഴികളിലൂടെ ഒമ്രാന്‍ തന്റെ വീട്ടിലേക്ക് നോക്കുമായിരുന്നു. അമ്മയും സഹോദരങ്ങളും വേദനയോടെ നടക്കുന്ന കാഴ്ചയും അവന്‍ കണ്ടു. ഒന്ന് ഒച്ചവയ്ക്കാന്‍ പോലുമാകാതെ അവന്‍ 26 വര്‍ഷം കഴിഞ്ഞു. ഒടുവില്‍ ഒമ്രാനെ കണ്ടെത്തുമ്പോള്‍ താടിയും മുടിയും നീട്ടി വളര്‍ത്തി, കട്ടിക്കുപ്പായങ്ങള്‍ ധരിച്ച്, തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു അവന്‍. മുന്‍ സര്‍ക്കാര്‍ ജീവനക്കാരനും 61-കാരനുമായ പ്രതി പൊലീസിനെ കണ്ടതും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി. യഥാര്‍ത്ഥത്തില്‍ പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് പ്രതിയുടെ സഹോദരന്‍ തന്നെയായിരുന്നു. ഒമ്രാനെ തടവില്‍ വച്ചിരിക്കുന്നുവെന്ന സംശയം പ്രതിയുടെ സഹോദരനായിരുന്നു ആദ്യം പങ്കുവച്ചത്. ഇതേ തുടര്‍ന്ന് അള്‍ജീരിയയിലെ ക്രമസമാധാന ചുമതലയുള്ള അന്വേഷണ ഏജന്‍സിയായ നാഷണല്‍ ജെന്‍ഡര്‍മേരീ ഒമ്രാന്റെ മിസ്സിംഗ് കേസ് വീണ്ടും പുനരന്വേഷിക്കാന്‍ തീരുമാനിച്ചു. സംശയത്തിന്റെ നിഴലിലായിരുന്ന അയല്‍ക്കാരന്റെ വീട്ടിലും പരിസര പ്രദേശത്തും റെയ്ഡ് നടത്തി. ഒടുവിലാണ് ഒമ്രാനെയും തടവില്‍ വച്ച 61കാരനെയും കണ്ടെത്തിയത്. 19-കാരനെ കാണാതായ ആദ്യ ഒരുമാസം അവനുമായി ഏറെ ചങ്ങാത്തത്തിലായിരുന്ന വളര്‍ത്തുനായ അയല്‍ക്കാരന്റെ വീടിന് പരിസരത്ത് എപ്പോഴും ചുറ്റിപ്പറ്റി നില്‍ക്കുമായിരുന്ന കാഴ്ച കുടുംബം ഓര്‍ത്തു. ഇതിന് പിന്നാലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ആരോ വിഷം കൊടുത്ത് കൊന്നതാണെന്നും വീട്ടുകാര്‍ക്ക് മനസിലായിരുന്നു. ഒരുപക്ഷെ ഒമ്രാന്റെ വളര്‍ത്തുനായ ഒരു ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ പ്രതി തന്നെയാകാം അതിന് പിന്നിലെന്ന് കരുതുന്നു. നിലവില്‍ അറസ്റ്റിലായ പ്രതിയെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയിരിക്കുകയാണ്. മാനസികവും ശാരീരികവുമായ ആരോ?ഗ്യവും നഷ്ടപ്പെട്ട ഒമ്രാനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റു, കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച കൂട്ടത്തില്‍ പാമ്പിനെയും 'ജീവനോടെ' എത്തിച്ച് വീട്ടുകാര്‍!!! പിന്നീട് സംഭവച്ചിത് അപ്രതീക്ഷിതമായ സംഭവങ്ങള്‍

പാമ്പിനെ ജീവനോടെ തൊട്ടുത്ത് കണ്ടാല്‍ ആരും ഒന്ന് പേടിക്കും. അത്തരത്തില്‍ ഒരു പാമ്പ് ഒരാശുപത്രിയില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാക്കിയ കാര്യങ്ങളാണ് വാര്‍ത്തയാകുന്നത്.   ബിഹാറിലെ നളന്ദയില്‍ ആണ് ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്നാെരു സംഭവം നടന്നത്. ഒരു പെണ്‍കുട്ടിയെ പാമ്പുകടിയേറ്റ് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. കാരണം പെണ്‍കുട്ടിക്കൊപ്പം പെണ്‍കുട്ടിയെ കടിച്ച പാമ്പിനെയും വീട്ടുകാര്‍ കൊണ്ടുവന്നിരുന്നു. പെണ്‍കുട്ടിക്ക് പൂ പറിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഇതറിഞ്ഞതോടെ ബന്ധുക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതോടെ ബിഹാര്‍ഷരിഫ് സര്‍ദാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ കൊണ്ടുപോയപ്പോഴാണ് കടിച്ച പാമ്പിനെയും ഇവര്‍ ഒപ്പം കൂട്ടിയത്. പെണ്‍കുട്ടിയെ കടിച്ച വിഷ പാമ്പിനെയാണ് പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കുടുംബം ആശുപത്രിയിലെത്തിച്ചത്. ഇതിനെ കണ്ടതോടെ ഡോക്ടര്‍മാരടങ്ങുന്ന ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി ഓടുകയായിരുന്നു. ആശുപത്രിയിലെത്തിയപാടെ പ്ലാസ്റ്റിക് മൂടി പൊട്ടിച്ച് പുറത്തിറങ്ങിയ പാമ്പ് എമര്‍ജന്‍സി വാര്‍ഡിലേക്ക് ഇഴഞ്ഞു കയറി.ഇതോടെ രോഗികള്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പാമ്പിനെ പണിപ്പെട്ട് പിടികൂടി പ്ലാസ്റ്റിക് ഡ്രമ്മില്‍ അടച്ചു.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തതിന് പിന്നാലെ പാമ്പിനെ ഇവര്‍ കാട്ടിലേക്ക് വിട്ടു.

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21-23 വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ഫാമിലി കൗണ്‍സിലറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. 'ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു' (ലൂക്കാ19:5). വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം, വിശുദ്ധിയില്‍ നയിക്കുന്നതിനും, ജീവിത സമ്മര്‍ദ്ധങ്ങള്‍,സാഹചര്യങ്ങള്‍, പ്രലോഭനങ്ങള്‍, സ്വാര്‍ത്ഥത എന്നിവ മൂലം സൗഹൃദത്തിലും, സ്‌നേഹാനുഭവത്തിലും, ജീവിതത്തിലും വന്നേക്കാവുന്ന ഭിന്നതകളും അസ്വാരസ്യങ്ങളും, സൗഖ്യദാതാവായ ദൈവ സാന്നിധ്യത്തില്‍ ആല്മപരിശോധന ചെയ്യുവാനും അനുരഞ്ജത്തിനുമുള്ള അവസരമാവും ദമ്പതീ ധ്യാനത്തില്‍ സംജാതമാവുക. ക്രൈസ്തവ ജീവിതത്തില്‍, ദൈവവും ജീവിത പങ്കാളികളുമായി ഉണ്ടാവേണ്ട ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും, സ്‌നേഹാര്‍ദ്രവും, ശാന്തവുമായ ദാമ്പത്യ കൃപകള്‍ ആര്‍ജ്ജിക്കുവാനുള്ള അനുഗ്രഹദായകമായ ദമ്പതീ ധ്യാന ശുശ്രുഷകളില്‍ പങ്കുചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു. ദമ്പതികള്‍ മുന്‍കൂട്ടിത്തന്നെ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്ത് അവസരം ഉറപ്പാക്കുവാന്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു. https://forms.gle/9CdY6x6ymAD6AARF9 ജൂലൈ 21 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ത്രിദിന ധ്യാനം 23 നു ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് തയ്യില്‍ - 07848808550

'മകന്‍ ആദിക്ക് ഒരു മേജര്‍ സര്‍ജറി വേണം, പക്ഷെ അവന്‍ ഇതേപറ്റി ഒരു പേടിയും ഇല്ല, അതാണ് ഈ ന്യൂജനറേഷന്റെ ഗുണം' മകന്റെ സര്‍ജ്ജറി വിവരത്തെ പറ്റി ചക്കപ്പഴം താരം

ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി കുടുംബ പ്രേക്ഷകര്‍ക്ക് വീട്ടിലെ പ്രിയപ്പെട്ട താരമാണ്. അമല്‍ രാജ്‌ദെവ് അഭിനയിച്ച പരമ്പരയിലൂടെ സിനിമയിലും സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിരവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധ നേടിയിരിക്കവേ തന്റെ മകനെ കുറിച്ചുള്ള ഒരു കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. മകന് സര്‍ജ്ജറി ആണെന്നും. അതൊരു മേജര്‍ സര്‍ജ്ജറി ആണെന്നും പക്ഷെ മകന്റെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നുമുള്ള കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മകന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണമെന്നും താരം ഇതില്‍ പറയുന്നു. ആദി എന്നാണ് മകന്റെ പേര്. നട്ടെല്ലിന് ആണ് രോഗം സംഭവിച്ചിരിക്കുന്നത്. സ്‌കോളിയോസീസ് എന്നാണ് രോഗത്തിന്റെ പേര്. നട്ടെല്ലിന് വളവ് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഈ അസുഖം മാറ്റണമെങ്കില്‍ ഒരു മേജര്‍ സര്‍ജറി ആവശ്യമാണ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:''ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാമായി പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ മെല്ലെ പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വില്ലന്‍ സ്‌കോളിയോസീസ് എന്ന രോഗത്തിന്റെ രൂപത്തില്‍ വരുന്നത്. വില്ലന്‍ പിടിച്ചത് എന്റെ മൂത്തമകന്‍ ആദിയെ. ഒരു മേജര്‍ സര്‍ജറിയാണ് വേണ്ടത്, ഏകദേശം 7, 8 മണിക്കൂര്‍ അതിനുവേണം. വലിയ ചെലവും ഉണ്ട്. അത് കഴിഞ്ഞ് ഒരു മാസം ബെഡ് റസ്റ്റ് വേണം. പക്ഷേ ആദി റെഡിയാ, ഒരു ടെന്‍ഷനും ഇല്ല, ഒരു പേടിയും ഇല്ല. അവന്‍ ഇതെല്ലാം വളരെ ഈസിയാണ്. കൃത്യം കൃത്യം എല്ലാം മനസ്സിലാക്കി വച്ചിട്ടുണ്ട്. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഞങ്ങളെ ക്ലാസ് എടുത്തു കാണിച്ചിട്ടുണ്ട്. അതാണ് ഈ ന്യൂജനറേഷന്റെ ഗുണം. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആണ് സര്‍ജറി. എല്ലാവരുടെയും പ്രാര്‍ത്ഥനയും കരുതലും വേണം'' - ഇതാണ് അമല്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്.  

ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍

തിരുവനന്തപുരം : കടുത്ത വയറിളക്കവും ഛര്‍ദിയും മൂലം പതിനാറുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസില്‍ അലന്‍(16) ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കേ മരിച്ചത്. അലന്‍ മരിക്കുന്നതിന് തലേ ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാലില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് തറച്ചിരുന്നു. നന്നായി വേദനിച്ചെങ്കിലും ആശുപത്രിയില്‍ പോയില്ല. തുടര്‍ന്ന് പിറ്റേന്ന് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തുമ്പോള്‍ വയറിളക്കവും ഛര്‍ദിയും കൊണ്ട് അവശനായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.  വിഷം ഉള്ളില്‍ച്ചെന്നതാണ് അലന്റെ മരണ കാരണമെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നുണ്ടെങ്കില്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം എന്നാണ് പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പാസായി, പ്ലസ് വണ്ണിന് പ്രവേശനം നേടാനിരിക്കെയാണ് വിദ്യാര്‍ത്ഥിയുടെ മരണം. ധനുവച്ചപുരം എന്‍ കെ എം ജി എച്ച് എസില്‍ നിന്നാണ് അലന്‍ പത്താം ക്ലാസ് പാസായത്. പിതാവ്: അനില്‍ രാജ്, മാതാവ്: പ്രിജി ആഴ്ചകള്‍ക്ക് മുന്‍പാണ് അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചിരുന്നു. അതേരീതിയില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് ആണോ ഇവിടെ വില്ലനായതെന്നും വ്യക്തമല്ല.

Other News in this category

  • ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
  • പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
  • ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു
  • ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി
  • പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
  • ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ കടുത്ത നാശനഷ്ടം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍, വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു
  • അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസം, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ട്: ബോംബെ ഹൈക്കോടതി
  • Most Read

    British Pathram Recommends