മകളെയും മരുമകനെയും വിരുന്നിനായി ക്ഷണിച്ചു വരുത്തിയ ശേഷം അമ്മായിയമ്മ മരുമകനൊപ്പം നാടുവിട്ടു. സംഭവ ദിവസം വീട്ടിലെല്ലാവര്‍ക്കും മട്ടന്‍ കറി നല്കി സ്വീകരിച്ച ശേഷമാണ് ഇവര്‍ പ്ലാന്‍ നടപ്പാക്കിയത്. അമ്മായിയമ്മയും മരുമകനും തമ്മില്‍ മൊട്ടിട്ട പ്രണയം വീട്ടില്‍ മറ്റാരും അറിഞ്ഞിരുന്നില്ല. വീട്ടുകാര്‍ക്ക് സംഭവത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. അമ്മായിയമ്മയും മരുമകനും തമ്മില്‍ 13 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. മട്ടന്‍ കറി പാര്‍ട്ടി നടത്തിയ സംഭവ ദിവസം അമ്മായിയച്ഛന് പതിവിലുമേറെ മദ്യപിച്ചതായി ഇയാള്‍ ഉറപ്പു വരുത്തിയിരുന്നു. ഇദ്ദേഹത്തെ നിര്‍ബന്ധിച്ച് മദ്യം നല്‍കിയിരുന്നു.
ഇദ്ദേഹം മയങ്ങുകയും നന്നായി എന്ന് ഉറങ്ങി എന്ന് മരുമകന് ഉറപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം നടന്നത്. വൈകിട്ട് നാല് മണിക്ക് ഉണര്‍ന്നതും ഭാര്യയും മരുമകനും സ്ഥലംവിട്ടു എന്ന് ഇദ്ദേഹം മനസിലാക്കി
രണ്ടുപേരെയും കാണ്മാനില്ല എന്ന് കാട്ടി ഇദ്ദേഹം പോലീസില്‍ പരാതി നല്കി. നാരായണ്‍ ജോഗി എന്നയാള്‍ക്ക് രമേശ് തന്റെ മകള്‍ കിസ്നയെ വിവാഹം ചെയ്തു നല്‍കിയിരുന്നു. എന്നാല്‍ മരുമകനും അമ്മായിയമ്മയും പ്രണയിക്കുന്ന വിവരം ആരും അറിയാതെ പോയി. വിവാഹ ശേഷം മകളും മരുമകനും പതിവായി ഭാര്യാവീട്ടില്‍ വന്നുപോയിരുന്നു. നാടുവിടും മുന്‍പ് ഡിസംബര്‍ 30നാണ് അവസാനമായി വന്നത്. ആനദര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം അമ്മായിയമ്മയ്ക്ക് മൂന്ന് പെണ്മക്കളും ഒരു മകനുമുണ്ട്. മരുമകന് മൂന്ന് കുട്ടികളുടെ പിതാവാണ്. നാടുവിടുമ്പോള്‍ ഇയാള്‍ ഒരു മകളെയും ഒപ്പം കൊണ്ടുപോയിട്ടുണ്ട്