18
MAR 2021
THURSDAY
1 GBP =105.65 INR
1 USD =83.48 INR
1 EUR =90.65 INR
breaking news : ഇനി വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാം, വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ >>> ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കുവൈത്തിനെതിരായി കളിച്ചതിനു ശേഷം കരിയര്‍ അവസാനിപ്പിക്കുന്നു, പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി രംഗത്ത് >>> ഇന്ത്യയില്‍ 41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു!!! >>> മൂന്ന് വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ വരെ റിസെന്റ്‌ലി ഡിലീറ്റ് ഫോള്‍ഡറില്‍, ആപ്പിളില്‍ വീണ്ടും സുരക്ഷാ ആശങ്ക? >>> 'ലാലേട്ടന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാമെന്ന് കരുതി ആ ഡയലോഗ് ഒറ്റ ടേക്കില്‍ പറഞ്ഞു, പക്ഷെ അഭിനന്ദനം പ്രതീക്ഷിച്ച എനിക്ക് ലഭിച്ചത് മറ്റൊന്നായിരുന്നു' അനുഭവം തുറന്ന് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍ >>>
Home >> NAMMUDE NAADU
ഗോവിന്ദന്‍ കുട്ടിക്കെതിരെ മാനഭംഗക്കേസുമായി ഒരു യുവതി കൂടി; വിവാഹ വാഗ്ദാനം നല്‍കി രണ്ടുവര്‍ഷങ്ങളില്‍ മൂന്ന് തവണ മാനഭംഗം ചെയ്‌തെന്ന് പരാതി

സ്വന്തം ലേഖകൻ

Story Dated: 2023-01-05

നടനും അവതാരകനുമായ ഗോവിന്ദന്‍ കുട്ടിയ്ക്കെതിരെ വീണ്ടും മാനഭംഗക്കേസ്. വിവാഹ വാഗ്ദാനം നല്‍കി ഗോവിന്ദന്‍ കുട്ടി പീഡിപ്പിച്ചെന്ന് ഇരയായ യുവതി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മൂന്ന് തവണ ഗോവിന്ദന്‍ കുട്ടി മാനഭംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയാണ് മറ്റാെരു യുവതി കൂടി സമാനമായ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

ഗോവിന്ദന്‍ കുട്ടിക്കെതിരായ ബലാത്സംഗ കേസില്‍ ഗുരുതര ആരോപണവുമായി ആദ്യത്തെ കേസിലെ അതിജീവിത നേരത്തെ രംഗത്ത് എത്തിയിരുന്നു. കേസ് പിന്‍വലിപ്പിക്കാന്‍ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

എറണാകുളം സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടന്‍ ഗോവിന്ദന്‍ കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് ബലാത്സംഗ പരാതി നല്‍കിയത്. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് മാസം മുതല്‍ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗ ചെയ്‌തെന്നായിരുന്നു പരാതി.

2022 മെയ് 14 ന്എറണാകുളം പോണോത്ത് റോഡിലുള്ള പ്ലാറ്റില്‍ വെച്ചാണ് ആദ്യം ബലാത്സഗം ചെയ്‌തെന്ന് യുവതി പറയുന്നു. പിന്നീട് പല ഘട്ടങ്ങളില്‍ പല സ്ഥലത്ത് കൊണ്ടുപോയി പീഡനം തുടര്‍ന്നു. എന്നാല്‍ വിവാഹക്കാര്യം ചോദിച്ചതോടെ ഗോവിന്ദന്‍ കുട്ടി തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

പ്രശ്‌നം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദന്‍ കുട്ടി തന്നെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സിനിമ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നും ആരോപണമുണ്ട്. ഗോവിന്ദന്‍ കുട്ടി ഫോണില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ സംഭാഷണവും യുവതി പുറത്ത് വിട്ടു.

എറണാകുളം നോര്‍ത്ത് പോലീസ് നവംബര്‍ 26 നാണ് ഗോവിന്ദന്‍ കുട്ടിയ്‌ക്കെതിരെ കേസ് എടുത്ത്. പിന്നീട് നടന് എറണാകുളം സെഷനസ് കോടതി മുന്‍കൂര്‍ ജാമ്യ അനുവദിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതാണ് പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഇടായാക്കിയതെന്നും ആരോപണമുണ്ട്. മുന്‍കൂര്‍ജാമ്യ വ്യവസ്ഥ ലംഘിച്ച് തന്നെ നിരന്തരം നടന്‍ ഭീഷണിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പരാതി. ഈ സാഹചര്യത്തില്‍ നീതി തേടി താന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ഗോവിന്ദന്‍ കുട്ടിയുടെ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതി വരെ പോകാനും തയ്യാറാകുമെന്നും യുവതി വ്യക്തമാക്കുന്നു.

More Latest News

ഇനി വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാം, വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ

നിങ്ങള്‍ ഉപയോഗിക്കുന്ന പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് ഇടയ്‌ക്കെങ്കിലും ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ടോ? ഇതാ ഉപയോക്താക്കളുടെ ആ ആഗ്രഹം വാട്‌സ്ആപ്പ് മനസ്സിലാക്കിയിരിക്കുകയാണ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് എന്നാണ് പുറത്ത് വരുന്ന വിവരം. പരമ്പരാഗതമായ പച്ച നിറത്തിലുള്ള തീമിന് പകരം പുതിയ നിറങ്ങള്‍ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുമെത്തും. ആപ്പ് പതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോഴാകും ഫീച്ചര്‍ ലഭ്യമാകുക. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആപ്പിന്റെ പ്രൈമറി ബ്രാന്‍ഡിങ് നിറത്തില്‍ മാറ്റം വരുത്തുന്നതില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നീല നിറത്തിലുള്ള ചാറ്റ് ബബിളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കുവൈത്തിനെതിരായി കളിച്ചതിനു ശേഷം കരിയര്‍ അവസാനിപ്പിക്കുന്നു, പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി രംഗത്ത്

അടുത്ത മാസം നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കുവൈത്തിനെതിരായി കളിച്ച ശേഷം കരിയര്‍ അവസാനിപ്പിക്കുന്നതായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. തന്റെ വിരമിക്കല്‍ പ്രഖ്യാപനവുമായാണ് സുനില്‍ ഛേത്രി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം താരം ആരാധകരെ അറിയിച്ചത്. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം നടക്കുന്നത്. 39 വയസ്സുകാരനാണ് താരം. 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയ സുനില്‍ ഛേത്രി 2005 ജൂണ്‍ 12 നാണ് ഫുട്‌ബോളില്‍ അരങ്ങേറ്റം നടത്തുന്നത്. 2019 ല്‍ പത്മശ്രീ പുരസ്‌കാരം നേടിയ സുനില്‍ ഛേത്രിക്ക് 2011 ല്‍ അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആറു തവണ എ ഐ എഫ് എഫ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍ നേട്ടത്തില്‍ മൂന്നാം സ്ഥാനത്താണ്. 1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദില്‍ ജനിച്ച അദ്ദേഹം 2002ല്‍ മോഹന്‍ ബഗാന്‍ ക്ലബ്ബിലൂടെ ഫുട്‌ബോളില്‍ തന്റെ ഭാവി വികസിപ്പിച്ചു. ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളുരു എഫ് സി ക്ലബ്ബിന്റെ സ്‌ട്രൈക്കറും ആണ് സുനില്‍ ഛേത്രി.

ഇന്ത്യയില്‍ 41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു!!!

41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു. പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള മരുന്നുകള്‍, ആന്റാസിഡുകള്‍, അണുബാധകള്‍, അലര്‍ജികള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍, മള്‍ട്ടിവിറ്റാമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയുടെ വില കുറച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍, നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മരുന്നുകളുടെ വില കുറച്ച വിവരം ഡീലര്‍മാര്‍ക്കും സ്റ്റോക്കിസ്റ്റുകള്‍ക്കും ഉടന്‍ പ്രാബല്യത്തില്‍ എത്തിക്കാന്‍ ഫാര്‍മ കമ്പനികള്‍ക്ക് എന്‍പിപിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറയുന്നതോടെ 10 കോടിയിലധികം പ്രമേഹ രോഗികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ''മരുന്നുകളുടെയും ഫോര്‍മുലേഷനുകളുടെയും വിലയില്‍ മാറ്റം വരുത്തുന്നത് എന്‍പിപിഎ പോലുള്ള റെഗുലേറ്ററി ബോഡിയുടെ പതിവ് ജോലിയാണ്. പൊതുജനങ്ങള്‍ക്കുള്ള അവശ്യമരുന്നുകളില്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ചെലവ് താങ്ങാനാവുന്നതാണോ എന്ന് ഉറപ്പാക്കുമെന്നും'' ഒരു മുതിര്‍ന്ന എന്‍പിപിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ വരെ റിസെന്റ്‌ലി ഡിലീറ്റ് ഫോള്‍ഡറില്‍, ആപ്പിളില്‍ വീണ്ടും സുരക്ഷാ ആശങ്ക?

ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ് ആപ്പിള്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഉപയോക്താക്കള്‍ ശ്രദ്ധിച്ച ഒരു കാര്യത്തിലൂടെ തങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ സംശയത്തിലാക്കിയിരിക്കുകയാണ്.  ആപ്പിള്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്തവവര്‍ക്കെല്ലാം ആണ് പണികിട്ടിയ അവസ്ഥയില്‍ ആയത്. അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞതും മൂന്ന് വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ വരെ തിരികെയെത്തിയിരിക്കുകയാണ്. 'റീസെന്റ്ലി ഡെലീറ്റഡ്' എന്ന ഫോള്‍ഡറില്‍ അടുത്തിടെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളൊക്കെ കാണാനുള്ള ഫീച്ചര്‍ ഐ ഫോണില്‍ ഉണ്ട്. 30 ദിവസങ്ങള്‍ക്ക് ശേഷം സ്ഥിരമായി ഡിലീറ്റ് ആയി പോകുന്ന തരത്തിലാണ് ആ ഫീച്ചറുള്ളത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ റീസെന്റ്ലി ഡെലീറ്റഡ് ഫോള്‍ഡറില്‍ തിരിച്ചെത്തിയതോടെ ഉപഭോക്താക്കളെല്ലാം അമ്പരന്നു. ഐഒഎസ് 17.5 അപ്ഡേറ്റിന് ശേഷമാണ് ഇത് കണ്ട് തുടങ്ങുന്നത്. ഇതോടെ നമ്മുടെ ചിത്രങ്ങള്‍ ആപ്പിള്‍ ഡിലീറ്റ് ചെയ്യുന്നില്ല എന്നും ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മനസിലായി. ഇത് വലിയ സുരക്ഷാ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐഒഎസ് 18 അപ്‌ഡേറ്റ് അടുത്തമാസം അവതരിപ്പിക്കാനിരിക്കെയാണ് 17.5 ന്റെ ഈ പ്രശ്‌നം.

'ലാലേട്ടന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാമെന്ന് കരുതി ആ ഡയലോഗ് ഒറ്റ ടേക്കില്‍ പറഞ്ഞു, പക്ഷെ അഭിനന്ദനം പ്രതീക്ഷിച്ച എനിക്ക് ലഭിച്ചത് മറ്റൊന്നായിരുന്നു' അനുഭവം തുറന്ന് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

കൊമേഡിയനായി തുടക്കമിട്ട് പിന്നീട് സവന്തം കഴിവു കൊണ്ട് സിനിമയില്‍ വില്ലനായും നായകനായും തിളങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. മോഹന്‍ലാലിനൊപ്പമുള്ള ദൃശ്യത്തില്‍ സഹദേനവെന്ന കഥാപാത്രം കലാഭവന്‍ ഷാജോണിന്റെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റി മറിച്ചു. ഇപ്പോഴിതാ ഷാജോണ്‍ നായകനാകുന്ന സിഐഡി രാമചന്ദ്രന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവം വ്യക്തമാക്കുകയാണ് താരം. ലാലേട്ടനൊപ്പം 'ലേഡീസ് ആന്റ് ജെന്റില്‍മാന്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ അനുഭവമാണ് നടന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഷാജോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിഐഡി രാമചന്ദ്രന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. മോഹന്‍ലാലുമൊത്തുള്ള ചിത്രത്തിലെ ഒരു സീനില്‍ ഡയലോഗ് മുഴുവനും തനിക്കായിരുന്നു. ലാലേട്ടന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാം എന്ന് കരുതി മുഴുവന്‍ ഡയലോഗും ഒറ്റയടിക്ക് കാണാതെ പഠിച്ചു. ആ സീനില്‍ ലാലേട്ടന് ഡയലോഗ് ഉണ്ടായിരുന്നില്ലെന്നും എക്സ്പ്രെഷന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും നടന്‍ പറയുന്നു. 'സിദ്ദിഖ് ഇക്ക ആയിരുന്നു പടത്തിന്റെ ഡയറക്ടര്‍, ആ സീന്‍ എടുക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ഡയലോഗ് മുഴുവനും കാണാതെ പഠിച്ചു. അവസരം മുതലെടുക്കാനായി ഒറ്റ ടേക്കില്‍ തന്നെ പഠിടച്ച ഡയലോഗ് മുഴുവന്‍ പറഞ്ഞു. സിദ്ദിഖ് ഇക്ക കട്ട് പറഞ്ഞതും ഞാന്‍ ലാലേട്ടന്റെ അഭിനന്ദനം കേള്‍ക്കാന്‍ കാത്തുനിന്നു. പക്ഷേ ലാലേട്ടന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ അപ്പോള്‍ അങ്ങോട്ട് പോയി ചോദിച്ചു എങ്ങനെയുണ്ടായിരുന്നു എന്ന്, നീ നന്നായി ഡയലോഗ് പറഞ്ഞു എന്നായിരുന്നു ലാലേട്ടന്റെ മറുപടി' ഷാജോണ്‍ പറഞ്ഞു. പിന്നീട് അതല്ല അഭിനയം എങ്ങനെ ഉണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെയാണോ അഭിനയിക്കുന്നത് എന്നായിരുന്നു ലാലേട്ടന്‍ തിരിച്ച് ചോദിച്ചതെന്നും കലാഭവന്‍ ഷാജോണ്‍ പറയുന്നു. അങ്ങനെ പറഞ്ഞ ശേഷം ഓരോ ഡയലോഗ് പറയുമ്പോഴും എങ്ങനെയാണ് ബിഹേവ് ചെയ്യേണ്ടതെന്ന് ലാലേട്ടന്‍ പഠിപ്പിച്ചു തന്നുവെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.  

Other News in this category

  • ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
  • പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
  • ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു
  • ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി
  • പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
  • ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ കടുത്ത നാശനഷ്ടം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍, വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു
  • അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസം, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ട്: ബോംബെ ഹൈക്കോടതി
  • Most Read

    British Pathram Recommends