അതിധാരുണമായ മരണമാണ് ലക്നൗവില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ചെരുപ്പുമായി കടന്നു കളഞ്ഞ കുരങ്ങില്‍ നിന്നും ചെരരുപ്പ് തിരിച്ചെടുക്കാന്‍ ശ്രമിക്കവേ ആണ് യുവാവ് മരണമപ്പെട്ടത്.
യുപിയിലെ കാസ്ഗഞ്ചില്‍ നിന്ന് ഫറൂഖാബാദിലേക്ക് പോവുകയായിരുന്ന ട്രെനിലാണ് സംഭവം നടന്നത്. നിറുത്തിയിട്ടിരുന്ന ട്രെയിനില്‍ യുവതി ചെരുപ്പ് ഊരിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ പെട്ടന്നാണ് ഒരു കുരങ്ങ് ചെരുപ്പ് തട്ടിയെടുത്തുകൊണ്ട് കടന്നു കളഞ്ഞത്.
എന്നാല്‍ യാത്രക്കാര്‍ ബഹളം വച്ചതോടെ കുരങ്ങന് ചെരിപ്പ് ഉപേക്ഷിച്ച് ഓടി. ഇതു കണ്ട അശോക് എന്ന യുവാവ് ചെരുപ്പ് തിരിച്ചെടുക്കാന്‍ ട്രെയിനിനു മുകൡ കയറുകയായിരുന്നു. എന്നാല്‍ അപ്പോള്‍ കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.
വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും യുവാവ് അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പോലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.