ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷന് പ്രസിഡന്റായ സതീഷ് സ്വന്തമാക്കിയ കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് നായ ഒരു സംഭവം തന്നെയാണ്. ഒറ്റ നോട്ടത്തില്‍ സിംഹത്തെ പോലെ തോന്നിപ്പിക്കുന്ന ഒരു നായ.
ഹൈദരാബാദിലെ ഒരു ബ്രീഡറില്‍ നിന്നാണ് ഒന്നരവയസുള്ള കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ സ്വന്തമാക്കുന്നത്. 20 കോടിയോളമാണ് ഇതിന്റെ വില. ഇതിന്റെ വിലപോലെ തന്നെ വളരെ ചിലവേറിയതാണ് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിന്റെ ജീവിത രീതി. ഭക്ഷണത്തില്‍ മാത്രമല്ല ഇതിന് താമസിക്കാനുള്ള ഇടവും വളരെ മികച്ചതായിരിക്കണം. അതുകൊണ്ട് തന്നെ എയര്‍ കണ്ടീഷന്‍ഡ് ചെയ്ത വീട്ടിലാണ് നായയെ പാര്‍പ്പിച്ചിരിക്കുന്നത്.
സതീഷ് ഇത് ആദ്യമല്ല ഇത്തരത്തില്‍ വിലകൂടിയ ഇനത്തെ സ്വന്തമാക്കുന്നത്. ഇതിന് മുന്‍പും സതീഷ് ഇതുപോലെ നായയെ സ്വന്തമാക്കിയിട്ടുണ്ട്.2016ല്‍ സതീഷ് രണ്ട് കൊറിയന്‍ മാസ്റ്റിഫുകളെ സ്വന്തമാക്കിയിരുന്നു. ഒരു കോടി വീതം ചെലവാക്കിയാണ് സതീഷ് കൊറിയന്‍ മാസ്റ്റിഫുകളെ സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയായി മാറിയത്. ചൈനയില്‍ നിന്നും കൊണ്ടുവന്ന നായകളെ റോള്‍സ് റോയ്സെത്തിയാണ് എയര്‍പോര്‍ട്ടില്‍ നിന്നും കൊണ്ടുപോയത്.