എപ്പോഴും മനുഷ്യന് അവനവനെ പറ്റി ചിന്തിക്കാതെ ചുറ്റുമുള്ള ജീവജാലങ്ങളെ പറ്റി കൂടി ചിന്തിക്കുമ്പോഴാണ് മനുഷ്യന് എന്ന പേര് യാഥാര്‍ത്ഥ്യമാകുന്നത്. ഇതുപോലെയുള്ള തിരിച്ചറിവിലുടെയാണ് തെരുവുനായകള്‍ക്ക് ഒരിടം ഒരുങ്ങിയത്.
തെരുവില്‍ അലയുന്ന നായകളും മനുഷ്യരെ പോലെ തന്നെ ഒരു സംരക്ഷിത ഇടം ആവശ്യമുള്ളവരാണെന്ന തിരിച്ചറിവിലാണ് ഒരുകൂട്ടം ആളുകള്‍ അവയ്ക്ക് സംരക്ഷണ ഇടം ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ചിലവില്‍ ഒരു പാര്‍പ്പിടമാണ് സ്ട്രേ ടോക്ക് ഇന്ത്യ തെരുവു നായകള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ശൈത്യകാലത്ത് നായ്ക്കള്‍ക്ക് അഭയം നല്‍കുന്നതിന് ചെലവുകുറഞ്ഞതും എന്നാല്‍ ഫലപ്രദവുമായ ഒരു പരിഹാരം ഈ സംഘടന ആവിഷ്കരിച്ചിരിക്കുന്നു. സ്ക്രാപ്പ് ഡീലര്‍മാരില്‍ നിന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് അല്ലെങ്കില്‍ ലുഡ് ഫൈബറിലാണ് പാര്‍പ്പിടം ഒരുക്കിയിരിക്കുന്നത്. വുഡ് ഫൈബര്‍ ഡ്രമ്മുകള്‍ ശേഖരിച്ച് പുതപ്പുകളും മെത്തകളും ഉപയോഗിച്ച് വളര്‍ത്തുമൃഗങ്ങളുടെ അഭയകേന്ദ്രങ്ങളാക്കി മാറ്റുന്ന സൂത്രവിദ്യയാണ് ഇവര്‍ നടപ്പിലാക്കുന്നത്. ആര്‍ക്കും ഒരുക്കി കൊടുക്കാവുന്ന ഒരു അഭയകേന്ദ്രം.