18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : 'ധനുഷും ഐശ്വര്യയും വിവാഹത്തിന് ശേഷവും അവിഹിത ബന്ധങ്ങള്‍ തുടര്‍ന്നിരുന്നു' വിവാദ വെളിപ്പെടുത്തല്‍ നടത്തി ഗായിക സുചിത്ര >>> 'സിനിമയില്‍ സുദേവ് നായരുടെ പ്രകടനം തന്റെതിനെക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന ടൊവിനോയുടെ തോന്നല്‍ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ട്' വഴക്ക് സിനിമയുടെ വിവാദത്തിനിടയില്‍ സംവിധായകന്റെ പുതിയ വിശദീകരണം >>> ഇംഗ്ലണ്ടിലെ പത്തില്‍ ഒമ്പത് നഴ്സുമാരും അസുഖമുള്ളപ്പോള്‍ ജോലി ചെയ്യുന്നതായി സര്‍വേ റിപ്പോര്‍ട്ട്; ഭൂരിഭാഗം നഴ്‌സുമാരും രോഗീ പരിചരണത്തില്‍ മുഴുകുന്നത് സ്വന്തം രോഗവും വേദനകളും പ്രതിസന്ധികളും അവഗണിച്ച് >>> 'രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന് മാത്രമാണ് പറഞ്ഞത്', കല്‍പ്പാത്തി ക്ഷേത്രത്തില്‍ വിനായകനെ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍ >>> വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ >>>
Home >> BP SPECIAL NEWS
ഉണ്ടായിരുന്ന മികച്ച ഒരു ജോലി ഉപേക്ഷിച്ച് യുവതി സ്വീകരിച്ചത് സന്തോഷവും, ആശ്വാസവും നല്‍കുന്ന സന്ദേശങ്ങള്‍ കടല്‍ തീരത്തെ മണലില്‍ എഴുതുന്ന ജോലി; പക്ഷെ ഇവര്‍ സമ്പാദിക്കുന്നത് എത്രയെന്ന് കേട്ടാല്‍ ഞെട്ടും...

സ്വന്തം ലേഖകൻ

Story Dated: 2023-01-08

ഉയര്‍ന്ന ജോലി ഉയര്‍ന്ന പൊസിഷന്‍ കണ്ണഞ്ചിപ്പിക്കുന്ന ശമ്പളം- ഇതാണ് ജീവിതത്തില്‍ വേണ്ടതെന്ന് ചിന്തിക്കുന്നവര്‍ പക്ഷെ ഇതിനിടയില്‍ നഷ്ടപ്പെടുന്ന സമാധാനത്തെയും സന്തോഷത്തെയും കുറിച്ച് ആലോചിക്കാറുണ്ടോ? എന്നാല്‍ ചൈനയില്‍ നിന്നുള്ള ഹെങ് എന്ന യുവതി അങ്ങനെ ചിന്തിച്ചു.

സ്വയം സന്തോഷിക്കുകയും സമാധാനപ്പെടുകയും ചെയ്യുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് കൂടി അത് പകരണമെന്നാണ് ഇവര്‍ ചിന്തിച്ചത്. അത്തരമൊരു ജോലിയിലേക്കാണ് അവര്‍ പിന്നീട് പ്രവേശിച്ചത്. ഹെങിന് നല്ല ശമ്പളമുള്ള മികച്ച ഒരു ജോലിയുണ്ടായിരുന്നു. ഹെനാന്‍ പ്രവിശ്യയിലെ ഒരു ഔട്ട്ലെറ്റില്‍ സെയില്‍സ് എക്സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു ഹെങ്.  

എന്നാല്‍ ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍ ഇഷ്ടപ്പെടുന്ന അവര്‍ പുതിയ ജോലി തിരഞ്ഞെടുത്തതോടെ നിരവധി അഭിനന്ദനങ്ങളും എത്തി. വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയും തനിക്കുണ്ടെന്ന് ഹെങ് പറയുന്നു. 8 മണിക്കൂര്‍ ജോലി ചെയ്ത് ഒരു മാസം 1.16 ലക്ഷം രൂപയാണ് ഹെങ് നേടുന്നത്.

ജോലിയില്‍ പ്രവേശിച്ച ശേഷം മണലില്‍ എഴുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചതോടെ ഒരാഴ്ചക്കുള്ളില്‍ ആദ്യ ബുക്കിംഗ് എത്തി. കടല്‍ തീരത്ത് മണലില്‍ കപ്പല്‍ നിര്‍മ്മിക്കുന്ന വീഡിയോയും മാധ്യമശ്രദ്ധ നേടിയതോടെ ഹെങ്ങിന്റെ സാന്‍ഡ് ആര്‍ട്ടിനും ആവശ്യക്കാരേറെയാണ് ഇപ്പോള്‍.

More Latest News

'ധനുഷും ഐശ്വര്യയും വിവാഹത്തിന് ശേഷവും അവിഹിത ബന്ധങ്ങള്‍ തുടര്‍ന്നിരുന്നു' വിവാദ വെളിപ്പെടുത്തല്‍ നടത്തി ഗായിക സുചിത്ര

തമിഴകത്തെ ഏറെ ഞെട്ടിച്ച വിവാഹമോന വാര്‍ത്തയായിരുന്നു ധനുഷ് ഐശ്വര്യയുടേത്. ഇപ്പോഴിതാ ഇവരുടെ വിവാഹ മോചനത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളാണ് ഗായിക സുചിത്ര പുറത്ത് വിട്ടിരിക്കുന്നത്. താരങ്ങളെ കുറിച്ചുള്ള വിവാദ വെളിപ്പെടുത്തല്‍ ആണ് ഗായിക നടത്തിയിരിക്കുന്നത്. ധനുഷും ഐശ്വര്യയും വിവാഹത്തിന് ശേഷവും അവിഹിത ബന്ധങ്ങള്‍ തുടര്‍ന്നിരുന്നെന്ന് ഗായിക സുചിത്ര. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹത്തിന് ശേഷവും ധനുഷിനും ഐശ്വര്യക്കും ചില രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സുചിത്ര പറയുന്നത്. രണ്ടുപേരും പരസ്പരം ചതിച്ചിട്ടുണ്ടെന്നും കല്യാണം കഴിഞ്ഞിട്ടും ഐശ്വര്യ ഡേറ്റിംഗിന് പോയിട്ടുണ്ടെന്നും സുചിത്ര അഭിമുഖത്തില്‍ വെളിപ്പെടുത്തി. മുന്‍ ഭാര്‍ത്താവ് കാര്‍ത്തിക്കും ധനുഷും തന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. അവര്‍ ചെയ്ത ഒരു പ്രാങ്ക് കാരണം എന്റെ ജീവിതം, കരിയര്‍ എല്ലാം നാശമായെന്നും സുചിത്ര ആരോപിച്ചു.'കാര്‍ത്തിക് ഒരു ഗേ ആണ്. എന്നാല്‍ അത് തുറന്ന് പറയാനുള്ള ധൈര്യം അയാള്‍ക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാള്‍ക്ക് രണ്ട് ബോയ്ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടിരുന്നു. തുടര്‍ന്നാണ് ഞാന്‍ വിവാഹമോചനം ആവശ്യപ്പെട്ടത്', സുചിത്ര പറഞ്ഞു. ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു തമിഴ് നടന്‍ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. ഇപ്പോഴിതാ, താരദമ്പതികളുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഗായിക സുചിത്ര.  

'സിനിമയില്‍ സുദേവ് നായരുടെ പ്രകടനം തന്റെതിനെക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന ടൊവിനോയുടെ തോന്നല്‍ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ട്' വഴക്ക് സിനിമയുടെ വിവാദത്തിനിടയില്‍ സംവിധായകന്റെ പുതിയ വിശദീകരണം

വഴക്ക് സിനിമയെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ പ്രിവ്യൂ കോപ്പി സംവിധായകന്‍ സനല്‍കുമാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ടൊവിനോക്കും ഗിരീഷിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സനല്‍കുമാര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:വഴക്കിന്റെ വിമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനം എന്ന പരാതിയേത്തുടര്‍ന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നു. പാരറ്റ്മൗണ്ട് പിക്‌ച്ചേഴ്‌സിനു വേണ്ടി ഗിരീഷ് നായര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സിനിമ ജനങ്ങളില്‍ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന എന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണിത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായ സിനിമ ഇതുവരെയും പുറത്തുവരാത്തതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ പോസ്റ്റിട്ടപ്പോള്‍ അസത്യങ്ങള്‍ നിറഞ്ഞ മറുപടിയുമായി ടൊവിനോയും ഒപ്പം ഗിരീഷ് നായരും രംഗത്തുവന്നു. സിനിമ ആരും വിതരണം ചെയ്യാന്‍ തയ്യാറല്ല എന്നതാണ് കാരണമായി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അത് പെട്ടിയില്‍ പൂട്ടി വെയ്ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അതുകൊണ്ടാണ് ഞാനത് പുറത്തുവിട്ടത്. ജനങ്ങള്‍ സിനിമ കാണുന്നതില്‍ ആരും തടസം നില്‍ക്കുന്നില്ല എങ്കില്‍ അത് റിമൂവ് ചെയ്യാന്‍ വേണ്ടി ശ്രമിക്കേണ്ട കാര്യമില്ലല്ലോ. ഈ പ്രവര്‍ത്തിയില്‍ നിന്നുതന്നെ സിനിമ ജനം കാണരുത് എന്ന ആഗ്രഹം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസിലാക്കാം.അങ്ങനെയൊരു അജണ്ട നിലനില്‍ക്കുന്നില്ലെങ്കില്‍ സിനിമ എങ്ങനെയെങ്കിലും പബ്ലിക് ഡോമൈനില്‍ വരട്ടെ എന്നല്ലേ കരുതേണ്ടത്. സിനിമ ഏതെങ്കിലും യുട്യൂബ് ചാനലില്‍ എങ്കിലും പ്രദര്‍ശിപ്പിക്കാന്‍ ടോവിനോ വിചാരിച്ചാല്‍ കഴിയില്ല എന്നാണോ?എന്തായാലും കുറച്ചു കാര്യങ്ങള്‍ കൂടി വ്യക്തമാക്കിക്കൊണ്ട് ഇക്കാര്യത്തിലെ എന്റെ എഴുത്തുകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണ്. 1. ഞാന്‍ സിനിമ ഇന്റര്‍നെറ്റില്‍ പബ്ലിഷ് ചെയ്തതുകൊണ്ട് പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടായി എന്ന് ചില കൂലി എഴുത്തുകള്‍ വായിച്ചു. ഇത്രയും കാലം ഈ സിനിമയുടെ പകര്‍പ്പ് എവിടെയാണ് ഉള്ളതെന്നുപോലും അന്വേഷിക്കാത്ത പ്രൊഡ്യൂസര്‍ക്ക് എങ്ങനെയാണോ എന്തോ നഷ്ടം വരുന്നത്. ഇപ്പോഴും ഈ സിനിമയുടെ പകര്‍പ്പുകള്‍ എവിടെയെന്നു ടൊവിനോയ്ക്കോ ഗിരീഷ് നായര്‍ക്കോ അറിയില്ല. അന്വേഷിച്ചിട്ടുമില്ല. അന്വേഷിക്കുകയും ഇല്ല. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകരുതെന്ന് മാത്രമേ അവര്‍ക്കൊക്കെ ആഗ്രഹമുള്ളൂ. 2. ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ചെലവാക്കിയത് ഞാനാണ്. ടൊവിനോ 27 ലക്ഷം രൂപ ചെലവാക്കിയതേക്കുറിച്ചും പ്രതിഫലം കിട്ടിയില്ല എന്നതേക്കുറിച്ചും പറഞ്ഞുകെട്ടു. ടോവിനോ 17-20 ദിവസങ്ങള്‍ ആണ് ഈ സിനിമയ്ക്ക് ചെലവഴിച്ചത്. എന്നാല്‍ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍, സംവിധാനം ഇവ നിര്‍വഹിക്കുകയും ഇപ്പോഴും അതിന്റെ ഫയലുകളുടെ കാവല്‍കാരനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന (നാലു വര്‍ഷങ്ങള്‍) എനിക്ക് എത്രയാണ് ടൊവിനോ പ്രതിഫലം നല്‍കിയത്? 3. ഈ സിനിമയില്‍ ടൊവിനോ മാത്രമല്ല അഭിനയിച്ചിട്ടുള്ളത്. സുദേവ് നായര്‍ ഈ സിനിമയില്‍ അഭിനയിച്ചത് വെറും രണ്ടു ലക്ഷം രൂപ പ്രതിഫലത്തിനാണ്. അസീസ് നെടുമങ്ങാട് ഇതില്‍ അഭിനയിക്കുന്നത് അമ്പതിനായിരം രൂപ പ്രതിഫലത്തിനാണ്. കനി പ്രതിഫലം എത്രയെന്നു പോലും ചോദിച്ചിട്ടില്ല. അവരവരുടെ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച എല്ലാ ടെക്‌നീഷ്യന്‍ മാരെയും ഞാനാണ് സമീപിച്ചതും വളരെ ചുരുങ്ങിയ പ്രതിഫലം മാത്രമേ നല്‍കാനുണ്ടാവൂ എന്ന് അറിയിച്ചതും. അവര്‍ ആരും ഇതില്‍ സഹകരിച്ചത് ടൊവിനോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ ആയതുകൊണ്ടല്ല, എന്റെ സിനിമയില്‍ സഹകരിക്കാന്‍ സന്നദ്ധത ഉള്ളതുകൊണ്ടാണ്. അവര്‍ക്ക് പ്രതിഫലം അല്ലായിരുന്നു പ്രധാനം. പക്ഷെ സിനിമ പുറത്തുവരണം എന്ന് അവര്‍ക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. (ഈ രീതിയില്‍ അല്ല എങ്കിലും). സിനിമ ഞാന്‍ പുറത്തിറക്കിയത് അവര്‍ക്കും കൂടി വേണ്ടിയാണ്. അതിന്റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ തന്നെ ഏറ്റെടുക്കുന്നു. 4. സിനിമ ഞാന്‍ പബ്ലിഷ് ചെയ്തപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് വേണ്ടി കരയുന്ന, ഒന്നര മണിക്കൂര്‍ സിനിമ അഞ്ചുമിനിട്ടുകൊണ്ട് കണ്ടുതീര്‍ത്തു എന്ന് ആക്രോശിക്കുന്ന കൂലിയെഴുത്തുകാര്‍ അറിയാന്‍: എന്റെ സിനിമയ്ക്ക് വളരെ കുറച്ച് പ്രേക്ഷകരാണ് ഉള്ളത് അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് വളരെ തുച്ഛമായ തുകയ്ക്ക് ഞാന്‍ സിനിമയെടുക്കുന്നത്. എന്റെ സിനിമയുടെ പ്രേക്ഷകര്‍ നിങ്ങളല്ല. അവരിലേക്ക് സിനിമ എത്തരുത് എന്നതുകൊണ്ടാണ് ഇപ്പോള്‍ കൂലിതന്ന് നിങ്ങളെക്കൊണ്ട് പുലഭ്യം പറയിച്ചിട്ട് സിനിമ നീക്കം ചെയ്യിച്ചത്. 5. ഞാന്‍, എന്റെ സിനിമയുടെ കാര്യത്തില്‍ നേരിട്ട അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ചില സത്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്നെ പുലഭ്യം പറഞ്ഞും ടോവിനോയെ സപ്പോര്‍ട്ടു ചെയ്തും മുന്നോട്ടുവന്ന ഇതുമായി ഒരു ബന്ധവുമില്ലാത്ത വിശ്വചലചിത്രകാരന്‍മാരുടെ കുറിപ്പുകളും വായിച്ചു. ടൊവിനോ എന്നെ സംബന്ധിച്ച് ''വീണ്ടും വീണ്ടും ഏതു രീതിയിലും'' പാകം ചെയ്തു വിഴുങ്ങാനുള്ള മെറ്റീരിയല്‍ അല്ലാത്തതുകൊണ്ട് എനിക്ക് സിനിമയ്ക്ക് വേണ്ടി സത്യം വിളിച്ചുപറയേണ്ടി വരുന്നു. സിനിമയ്ക്ക് വേണ്ടി(എന്റെ സിനിമയ്ക്ക് വേണ്ടി അല്ല എങ്കില്‍ പോലും) ഞാനത് ചെയ്തിട്ടുണ്ട്. അതിന്റെ പേരിലുള്ള ശത്രുതകള്‍ എനിക്ക് പ്രശ്‌നമല്ല. 6. പറയണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചിട്ട് പറയാതിരുന്ന ഒരു കാര്യം കൂടി പറയാം. സിനിമയുടെ പ്രിവ്യൂ കണ്ടുകഴിഞ്ഞ് ഒരു ദിവസം ടൊവിനോ എന്നെ വിളിച്ചു. സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചു. നല്ലതാണ് എന്ന് ഞാന്‍ പറഞ്ഞു. പോരായ്മകള്‍ ഉണ്ടെങ്കില്‍ മനസിലാക്കാന്‍ ആണ് താന്‍ ചോദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കുത്തിക്കുത്തി ചോദിച്ചു. അപ്പോഴും നല്ലത് തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞു. (നല്ലതാണുതാനും). സുദേവ് നായരുടെ അഭിനയവുമായി താരതമ്യം ചെയ്തുകൊണ്ട് അയാള്‍ എന്നോട് ചില ചോദ്യങ്ങള്‍ സ്‌പെസിഫിക് ആയി ചോദിച്ചപ്പോള്‍, തന്റെ അഭിനയം മെച്ചപ്പെടുത്താനുള്ള സത്യസന്ധത കൊണ്ടാവും അയാള്‍ അത് ചോദിക്കുന്നത് എന്ന് ഞാന്‍ കരുതി. അയാള്‍ക്ക് അപ്രിയമായേക്കാവുന്ന എന്റെ ചില അഭിപ്രായങ്ങള്‍ ഞാന്‍ പറഞ്ഞു. അതിനു ശേഷം സിനിമയുടെ യാത്ര മുന്നോട്ടായിരുന്നില്ല. സുദേവ് നായരുടെ പ്രകടനം തന്റെതിനെക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന ടൊവിനോയുടെ തോന്നല്‍ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ടോ എന്നെനിക് സംശയമുണ്ടായി.ഇപ്പോള്‍ ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായിട്ടും ജനങ്ങള്‍ സിനിമ കാണുന്നതില്‍ നിന്ന് തടസം സൃഷ്ടിക്കുന്നത് കാണുമ്പോള്‍ എനിക്ക് ആ സംഭാഷണം ഓര്‍മ്മവരുന്നു. ടൊവിനോയ്ക്ക് വ്യക്തിപരമായി തന്റെ കലാസപര്യയില്‍ ഗുണകരമാവുമെങ്കില്‍ ആവട്ടെ എന്ന ചിന്തകൊണ്ടും അയാളെ വീണ്ടും വീണ്ടും പാകം ചെയ്തു വിഴുങ്ങാമെന്ന മോഹം എനിക്കില്ലാത്തതുകൊണ്ടുമാണ് ഞാന്‍ എന്റെ ചിന്തകള്‍ സത്യസന്ധമായി പങ്കുവെച്ചത്. സിനിമ എന്തായാലും ഇപ്പോള്‍ പബ്ലിക് ഡോമെയിനില്‍ എത്തി. ഇനി അത് അതിന്റെ പ്രേക്ഷകരെ കണ്ടെത്തും. സമയമെടുക്കുമായിരിക്കും. സാരമില്ല. കൂലിക്കെഴുത്തുകാരുടെയും സാംസ്‌കാരിക ബോക്‌സര്‍മാരുടെയും സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് സിനിമ എന്തിനു പിന്‍വലിച്ചു എന്ന ചോദ്യത്തിന് തല്ക്കാലം ടൊവിനോ ഉത്തരം പറയേണ്ടിവരില്ല. സാരമില്ല. സത്യങ്ങള്‍ കാലം തെളിയിക്കട്ടെ. സിനിമയോടും സഹപ്രവര്‍ത്തകരായ കലാകാരന്മാരോടും അല്പമെങ്കിലും സത്യസന്ധത ഉണ്ടെങ്കില്‍ അയാളത് പുറത്തിറങ്ങാന്‍ അനുവദിക്കട്ടെ.

'രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന് മാത്രമാണ് പറഞ്ഞത്', കല്‍പ്പാത്തി ക്ഷേത്രത്തില്‍ വിനായകനെ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു കല്‍പ്പാത്തി ക്ഷേത്രത്തില്‍ വിനായകനെ കയറ്റിയില്ല എന്ന വിവാദം. എന്നാല്‍ ഈ സംഭവത്തിന് വിശദീകരവുമായി എത്തിയിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. നടന്‍ വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞത്.  അമ്പലത്തില്‍ പണി നടക്കുന്നുണ്ടായിരുന്നു. തൊപ്പിയൊക്കെ വെച്ചതിനാലാവാം അവര്‍ക്ക് വിനായകനെ മനസിലായില്ല. ആരാണെന്ന് ചോദിച്ചതാണ് വിനായകനെ ചൊടിപ്പിച്ചത് എന്നാണ് താന്‍ മനസിലാക്കുന്നതെന്ന്  വാര്‍ഡ് കൗണ്‍സിലര്‍ സുഭാഷ് പറഞ്ഞു. രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്നാണ് അറിയിച്ചത്. അതല്ലാതെ മറ്റ് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. രാവിലെ 5 മണി മുതല്‍ 9 മണി വരെയും വൈകിട്ട് 5 മണി മുതല്‍ 8 മണിവരെയുമാണ് നട തുറക്കാറുള്ളത്. ഇല്ലാത്ത വിഷയത്തെ വെറുതെ ഊതിവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോള്‍ അതിനനുവദിച്ചില്ല എന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പ്രചരിച്ചിരുന്നു. അനാവശ്യ വിവാദമാണ് പ്രചരിക്കുന്നത് എന്നാണ് നാട്ടുകാരുള്‍പ്പെടെ പറയുന്നത്. രാത്രി ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയില്‍ എത്തിയതായിരുന്നു നടന്‍. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കണം എന്ന് വിനായകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന് സ്ഥലത്തുള്ള നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തര്‍ക്കം ആരംഭിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ ഭഗവാനെ കാണാന്‍ വന്നതാണെന്നും ഒന്നു മാറിനില്ലെടോ എന്നും വിഡിയോയില്‍ വിനായകന്‍ പറയുന്നത് കേള്‍ക്കാം.

വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ

മട്ടന്റെ എല്ല് അന്നനാളത്തില്‍ കുടുങ്ങിയ വയോധികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഒന്നരമാസത്തോളമായി ഈ അസ്വസ്ഥതയുമായാണ് വയോധികന്‍ കഴിഞ്ഞത്.  തൊണ്ടയില്‍ കുടുങ്ങിയിരുന്ന അസ്ഥി അന്നനാളത്തില്‍ അള്‍സറുകളുമുണ്ടാക്കിയിരുന്നു. എന്‍ഡോസ്‌കോപ്പി വഴിയാണ് മൂന്നര സെന്റി മീറ്റര്‍ വലിപ്പമുള്ള എല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. എല്‍ബി നഗറിലെ കമിനേനി ആശുപത്രിയിലാണ് 66-കാരന്‍ ചികിത്സ തേടിയത്. താെണ്ടയുടെ താഴ് ഭാഗത്താണ് എല്ല് കുടുങ്ങിയത്. പല്ലുകള്‍ കൊഴിഞ്ഞു പോയതിനാല്‍ വൃദ്ധന് ആഹാരം കഴിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് വില്ലേജിലെ ആശുപത്രിയില്‍ പോയെങ്കിലും ഗ്യാസ് ട്രബിള്‍ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വേദന കൂടിതയതോടെ വിശദമായ പരിശോധനയ്ക്ക് വയോധികന്‍ വിധേയനായി. ഇതില്‍ അന്നനാളത്തില്‍ എല്ല് കുടുങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു. വ്രണങ്ങളുണ്ടെന്ന് ബോധ്യമായതോടെ അസ്ഥി പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ യുവതി പോസ്റ്റ് ചെയ്ത ഒരു വീഡിയോ കാണുന്നവര്‍ക്ക് ഇനിയൊന്ന് 'ആത്മാര്‍ത്ഥമായി വായ തുറക്കാന്‍ പേടി തേന്നും'. കാരണം സന്തോഷം കൊണ്ട് ഒന്ന് വായ തുറന്ന യുവതി പിന്നെ മണിക്കൂറുകളോളം അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച വിവരണമാണ് വീഡിയോയില്‍ ഉള്ളത്. താടിയെല്ല് കുടുങ്ങി വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു അമേരിക്കയിലെ ന്യൂജഴ്‌സി സ്വദേശിനി ജന്ന സിനത്ര എന്ന 21കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ലോകം പോലും കേട്ടിട്ടില്ലാത്ത സംഭവമാണ് യുവതി വിവരിച്ചത്. ജന്നയുടെ ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. താടിയെല്ലു കുടുങ്ങി തുറന്ന വായയുമായി ആശുപത്രിയില്‍ ചികിത്സതേടുന്നതിന്റെ വിഡിയോ യുവതി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഡോക്ടര്‍ യുവതിയോട് കാര്യങ്ങള്‍ തിരക്കുന്നതും വളരെ കഷ്ടപ്പെട്ട് പ്രതികരിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. ഏതാണ്ട് ഒരുമണിക്കൂറോളം വായ അടയ്ക്കാനോ സംസാരിക്കനോ സാധിച്ചില്ലെന്നും യുവതി ഡോക്ടര്‍മാരെ അറിയിക്കുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ജന്നയുടെ താടിയെല്ല് പൂര്‍വസ്ഥിതിയിലെത്തിച്ചു. നാല് ഡോക്ടര്‍മാരാണ് ജന്നയെ ചികിത്സിച്ചത്.ജന്ന സിനത്ര താടിയെല്ലുകള്‍ പഴയസ്ഥിതിയിലെത്തിച്ച ശേഷമുള്ള വിഡിയോയും യുവതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഇത് സാധാരണയായി പലര്‍ക്കും സംഭവിക്കുന്നതാണെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ തന്റെ മകളുടെ നിര്‍ത്താതെയുള്ള വര്‍ത്താനം നിയന്ത്രിക്കാന്‍ താന്‍ ജന്നയുടെ അനുഭവം മകളുമായി പങ്കുവെക്കുമെന്നും ഒരാള്‍ കമന്റ് ചെയ്തു  

Other News in this category

  • വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ
  • നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍ 
  • 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം
  • വിമാനത്തില്‍ നിന്നും വലിയൊരു കഷ്ണം ഐസ് താഴേക്ക് പതിച്ചു, ആട്ടിന്‍ കൂട്ടത്തിലേക്ക് ഐസ് വീണ് ആടിന്റെ ജീവന്‍ നഷ്ടമായതായി യുവതിയുടെ പരാതി!!!
  • സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!
  • വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!
  • വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും
  • 'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍ 
  • മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ
  • മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!!
  • Most Read

    British Pathram Recommends