മാലയിട്ട് വ്രതമെടുത്ത് അയ്യപ്പനെ ഒരുനോക്ക് നേരില്‍ കാണാന്‍ പുറപ്പെടുന്ന അയ്യപ്പഭക്തന്മാരില് നിന്നും തമിഴ്നാട് മധുര ജയന്തിപുരം സ്വദേശി ഗണേശന് അല്പം വ്യത്യസ്തനാണ്. ഒമ്പത് വര്‍ഷമായി അയ്യപ്പനെ കാണാന്‍ ഗണേശന് തുടര്‍ന്നു പോരുന്ന ഒരു രീതിയുണ്ട്. ശരീരത്തില്‍ മുഴുവനും മണികെട്ടിയാണ് കാല്‍നടയായി ഗണേശന് പോകുന്നത്.
വസ്ത്രത്തില്‍ 25 കിലോ ഭാരം വരുന്ന 600 മണികള്‍ തുന്നിച്ചേര്‍ത്താണ് കാല്‍നടയായി ഗണേശന് ശബരിമല ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ 29 വര്‍ഷമായി ഗണേശന് ശബരിമല ദര്‍ശനം നടത്തുന്നുണ്ട്. പക്ഷെ വ്യത്യസ്തമായ ഈ രീതിയില്‍ മണികെട്ടി മണികണ്ഠനെ കാണാന്‍ പോകുന്നത് 9 വര്‍ഷമായി.
പ്രത്യേക തരത്തിലുള്ള വസ്ത്രം തുന്നിച്ച് അതില്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന ഹുക്കുകളിലാണ് മണികള്‍ ചാര്‍ത്തുന്നത്. ശബരിമല ശ്രീധര്‍മ്മശാസ്താവിന് മണികണ്ഠന് എന്ന നാമധേയമുള്ളതിനാലാണ് മണികള്‍ ദേഹത്ത് ചാര്‍ത്തി താന്‍ അയ്യനെ കാണാന്‍ എത്തുന്നതെന്ന് ഗണേശന് പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിന് ശേഷം ശരീരത്തിലെ മണികള്‍ എല്ലാം അയ്യപ്പ ഭക്തര്‍ക്ക് വിതരണം ചെയ്യുകയാണ് ഗണേശന്റെ പതിവ്.